കോട്ടയം ജില്ലയിലെ മേലുകാവ്മറ്റം ടൗണിലെത്തുന്നവർക്ക് രുചികരമായ ഭക്ഷണമൊരുക്കി ശ്രദ്ധ നേടിയ എ–വൺ എന്ന കുടുംബശ്രീ സംരംഭ സംഘത്തിന് ഒരു സ്പെഷൽ അതിഥിയെത്തി, റിമ കല്ലിങ്ങൽ. റിമ കല്ലിങ്ങൾ ഫേസ്ബുക്കിലാണ് ചിത്രങ്ങൾ പങ്കുവച്ചത്്, റിമയ്ക്ക് ഇവിടെ നിന്നും മീൻ ഫ്രൈ കിട്ടിയോ എന്ന സംശയം നിരവധിപേർ കമന്റായി ചോദിച്ചിട്ടുണ്ട്.

മേലുകാവ് പഞ്ചായത്ത് സിഡിഎസിനു കീഴിലുള്ള മൂന്ന് അയൽക്കൂട്ടങ്ങളിലെ അംഗങ്ങളായ ജലജ ഷാജു, പുഷ്പലത ബാബു, ലാലി മാത്യു എന്നിവർ ചേർന്നു നടത്തുന്ന ഈ ഹോട്ടലിൽ ഒരു തവണ എത്തുന്നവർ വീണ്ടും വീണ്ടുമെത്തും. കൈപ്പുണ്യവും കൂടാതെ കുടുംബശ്രീയുടെ വിശ്വാസ്യതയുമാണ് ഏവരേയും ഈ രുചിസങ്കേതത്തിലേക്ക് എത്തിക്കുന്നത്. പുറത്തു നിന്നും ലഭിക്കുന്ന ഓർഡറുകളും ചെയ്ത് നൽകുന്നുണ്ട് ഇവർ. സ്വന്തം കാലിൽ നിൽക്കാൻ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കണം എന്ന കുറിപ്പോടെയാണ് റിമ ചിത്രങ്ങൾ പങ്കുവച്ചത്.

English Summary: Rima Kallingal Face Book Post on Kudumbasree Hotel