കറിവേപ്പില വീട്ടിൽ കറികളിൽ ചേർക്കാനുള്ള ആവശ്യത്തിന് പറിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് പറയുന്ന ഗോപു കൊടുങ്ങല്ലൂരിന്റെ വിഡിയോ ശ്രദ്ധേയമാകുന്നു. കടകളിൽ നിന്നും ലഭിക്കുന്ന കറിവേപ്പിലയിലെ വിഷാംശത്തെക്കുറിച്ച് പലരും ബോധവാൻമാരാണ്, എന്നാൽ വീട്ടിലുള്ള കറിവേപ്പ് പെട്ടെന്ന് വാടി പോകുന്നതായി പലരും പരാതി പറയുന്നുണ്ട്. കറിവേപ്പില കൈ കൊണ്ട് വലിച്ചു പറിച്ചെടുക്കുന്ന രീതി കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. കറിവേപ്പില പറിക്കരുത് പക്ഷേ മുറിച്ചെടുക്കാം.  ഒരു ബ്്ളേയിഡ് അല്ലെങ്കിൽ കത്രിക ഉപയോഗിച്ച് ആവശ്യമുള്ള ഭാഗത്തോളം തണ്ടിൽ നിന്നും മുറിച്ച് എടുക്കാം, ഇങ്ങനെ ചെയ്യുമ്പോൾ അതിൽ പുതിയ മുളകൾ പൊട്ടി വരും.

കറികളിൽ നിന്നും ഒരിക്കലും കറിവേപ്പില എടുത്തു കളയരുത്. കടകളിൽ നിന്നും മേടിച്ചതാണെങ്കിൽ കളയാം, വീട്ടിലുണ്ടായതാണെങ്കിൽ ഒരിക്കലും കളയരുത്. ധാരാളം ഔഷധഗുണങ്ങളുള്ള ചെടിയാണ് കറിവേപ്പ്.

വിവിധ നടീൽ  രീതികളും വളപ്രയോഗങ്ങളും ചെടിയുടെ സംരക്ഷണ രീതികളും ഈ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.

English Summary: Curry Leaves , Gopu Kodungallur