ലോകപ്രസിദ്ധരായ പാചകവിദഗ്ധരുടെ നേതൃത്വത്തിൽ രുചിയുടെ ആഴങ്ങളിലേക്കുള്ള ഒരു സഞ്ചാരത്തിന് നിങ്ങൾ തയാറാണോ? വെറും ഒരു ഫുഡ് ഫെസ്റ്റിവൽ അല്ല ഇത്.

ഗസ്ട്രോണമിയുടെ നേതൃത്വത്തിൽ മാംഗളൂരിൽ നടന്ന പരിപാടിയിൽ നിന്ന്

കൊച്ചിയിലെ ലേ മെറിഡിയനിൽ ഗസ്ട്രോണമിയുടെ നേതൃത്വത്തിൽ ആതിഥേയത്തിന് പുതിയ മാനങ്ങൾ നൽകുകയാണ്. ഓരോ സ്പൈസിന്റെയും രുചി അനുഭവങ്ങളും ഇത് ചേർത്ത് ഷെഫുമാർ തയാറാക്കിയ വിഭവങ്ങളുടെ രുചി കഥകളും പങ്കെടുക്കുന്ന അതിഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കും. 23,24,25,26 തിയതികളിലാണ് ഈ വ്യത്യസ്തരുചിഅനുഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. സരിക ജോണും പായൽ ബഫ്നയുമാണ് ഗസ്ട്രോണമിയുടെ നേതൃത്വം വഹിക്കുന്നത്.

ഷെഫ് ജോൺസൺ എബ്നൈസർ, ഷെഫ്. മൈത്രേയി അയ്യർ, ഷെഫ് അവിനാഷ് വിശാൻ എന്നിവരാണ് സ്പൈസിസിന്റെ പുതു രുചികഥകളുമായി എത്തുന്നത്.

12 കോഴ്സ് ഡിന്നറിന്റെ ആദ്യ ബാച്ച് 7 നും, രണ്ടാം ബാച്ച് 8.30 നും ഓരോ ദിവസവും ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 6282067902, 9895117979

English Summary: Guestronomy Culnary Experiance in Kochi