കടയിൽ നിന്നു വാങ്ങിയ മുട്ട ‘ഫ്രഷ്’ ആണോ? ഫ്രിജിൽ ഇരിക്കുന്ന മുട്ട കഴിക്കാൻ കൊള്ളാവുന്നതാണോ? പരിശോധിക്കാൻ എളുപ്പമാർഗമുണ്ട്. ഒരു ചില്ലു പാത്രം നിറയെ വെള്ളമെടുക്കുക. മുട്ട വെള്ളത്തിലിടുക. 

വെറുതെ നിലത്തു വച്ചതുപോലെ മുട്ട പാത്രത്തിന്റെ അടിത്തട്ടിൽ താഴ്ന്നു കിടക്കുന്നതു കണ്ടാൽ ഉറപ്പിക്കാം, മുട്ട ‘ഫ്രഷ്’ തന്നെ. അടിത്തട്ടിൽ കുത്തനെ നിൽക്കുകയാണെങ്കിൽ പഴകിത്തുടങ്ങിയതായി മനസിലാക്കാം. എങ്കിലും കഴിക്കാൻ കൊള്ളാവുന്ന അവസ്ഥയിൽ തന്നെയാണ്. പുഴുങ്ങിയാണ് ഉപയോഗിക്കുന്നതെങ്കിൽ നന്നായി തിളപ്പിച്ച വെള്ളത്തിൽ പതിവിലുമേറെ സമയം ഇട്ടശേഷം ഉപയോഗിക്കുക. 

മുട്ട ജലനിരപ്പിന്റെ മുകളിലേക്കു പൊങ്ങിക്കിടക്കുന്നതു കണ്ടാൽ ചീത്തയായി എന്നുറപ്പിക്കാം. കഴിക്കാൻ പാടില്ല. 

English Summary: How to Test Eggs for Freshness