എംജി റോഡിലെ സോനാ റസ്റ്ററന്റിൽ ഇലയൂണ് സ്പെഷൽ ആകുന്നത് ചില മികച്ച സ്പെഷലുകൾ കൊണ്ടാണ്. കൂട്ടത്തിലെ പൊരിപ്പൻ ഐറ്റം കുഞ്ഞിച്ചെമ്മീൻ ഫ്രൈ.

പുളിചേർത്തുലർത്തുന്ന റോസ്റ്റ് പോലെ കഴിക്കുന്നവനു നൊട്ടിനുണഞ്ഞിരിക്കാൻ സാവകാശം കൊടുക്കുന്നില്ല ഇത്. ഇടിപിടീന്ന് ഐറ്റം തീരും. 

സവാളയും ചെമ്മീനും പച്ചമുളകും ഗരംമസാലയും ഉപ്പും മാത്രമേയുള്ളു ഇതിൽ കൂട്ടത്തിൽ അൽപം കുരുമുളക് പൊടിയും. വേവ് പാകത്തിന് . ഹെവി അല്ലേയല്ല. ചോറും മോരും ചേർത്തൊരു പിടിപിടിച്ചാൽ...!

English Summary: Kochi Hotel Sona Prawn Special