വാലന്റൈൻസ് ദിനത്തിൽ പ്രണയം സെറ്റാകാത്തവർക്കും പൊട്ടിയവർക്കും കഴിക്കാൻ വേണ്ടിയൊരു കറുപ്പ് ദോശ!...കഴിച്ചു നോക്കിയാൽ കറുപ്പിനഴക് എന്ന് പാടി പോകും. പക്ഷേ സിംഗിൾസിനു മാത്രമേ  ഈ ബ്ലാക്ക് ദോശ ലഭിക്കുകയുള്ളു! തമിഴ്നാട്ടിൽ നിന്നാണ് ഈ സ്പെഷൽ രുചിവിശേഷം. അടയാറിലെ ആനന്ദഭവനിലാണ് ബ്ലാക്ക് ദോശ തയാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 10 മുതൽ 16 വരെ ഇവിടെ ബ്ലാക്ക് ദോശ ലഭിക്കും.

ദോശമാവിലേക്ക് ആക്ടിവേറ്റഡ് ചാർക്കോൾ ചേർത്താണ് കറുത്ത ദോശ മാവ് തയാറാക്കുന്നത്. മസാല ദോശ തയാറാക്കുന്നതു പോലെ ചൂടായ ദോശക്കല്ലിലേക്ക് മാവ് നന്നായി പരത്തി നെയ് തൂവി മൊരിച്ചെടുക്കും. നല്ല നെയ്റോസ്റ്റിന്റെ രുചിയിൽ കറുമുറെ കഴിക്കാവുന്ന ചൂട് ദോശയെ ആരും പ്രണയിച്ചു പോകും!.

ഇതിന്റെ ഗുണങ്ങൾ നോക്കിയാൽ, പ്രായത്തെകുറയ്ക്കും ദഹനത്തെ സഹായിക്കും... എണ്ണിയാൽ തീരാത്ത ഗുണങ്ങളാണ് ചാർക്കോൾ ദോശയ്ക്ക്. ശരീരത്തിലെ ടോക്സിൻസ് കളയാൻ നല്ലതാണ് ചാർക്കോൾ. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ആഴ്ചയിൽ ഒരു ദോശയിൽ കൂടുതൽ കഴിക്കരുത്, ശരീരത്തിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകും.

പ്രണയമില്ലാത്തവർക്കു വേണ്ടിയുള്ള സ്പെഷൽ ബ്ളാക്ക് ദോശയ്ക്ക് വില 60 രൂപ.

English Summary: Black Dosa, Singles Dosa, Valentines day Special