ഭക്ഷണപ്രിയരുടെ പ്രത്യേകിച്ച് മീൻ ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട വിഡിയോയുമായാണ് ഫിറോസ് ചുട്ടിപ്പാറ എത്തിയിരിക്കുന്നത്. 50 കിലോഗ്രാം വരുന്ന ട്യൂണ മത്സ്യത്തെ വെട്ടി കറി വയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ താരം. ഫുഡ് വ്ളോഗറായ ഉണ്ണിക്കൊപ്പമാണ്  ഈ വിഡിയോ ചെയ്തിരിക്കുന്നത്.

വിറകടുപ്പിൽ ഉരുളിയിലാണ് നാടൻ മീൻ കറി തയാറാക്കുന്നത്. ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മൂപ്പിച്ച് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് പച്ചമുളകും ചെറിയ ഉള്ളിയും ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉലുവാപ്പൊടി, തക്കാളി അരിഞ്ഞത്, കുടംപുളി ചേർത്ത വെള്ളം, ഉപ്പ് എന്നിവയും ഇട്ട് ചൂടാക്കാം. തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് മീൻ കഷണങ്ങൾ ചേർക്കാം. അടച്ചു വച്ച് വേവിച്ച് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വാങ്ങാം.

English Summary: 50 Kilogram Big Giant Tuna Fish Curry Video