കൊച്ചിയുടെ രുചി മുകുളങ്ങൾക്ക് ഹെദരാബാദ് രുചിയുമായ് ഫുഡ് ഫെസ്റ്റ്, ഡിന്നർ വിഭവങ്ങളുമായി കൊച്ചി നൊവോറ്റൽ ഹോട്ടലിലാണ് രുചിയുടെ ആഘോഷ രാവ് ഒരുക്കിയിരിക്കുന്നത്. ഫ്ലേവേഴ്സ് ഓഫ് ഹൈദരാബാദ് എന്നാണ് ഭക്ഷ്യമേളയുടെ പേര്.

ഹൈദരാബാദിൽ നിന്ന് എത്തിയ ഷെഫ് തിരുപ്പതിയാണ് വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത്. ഹൈദരാബാദി ഹലിം, മട്ടൺ ബിരിയാണി, കബാബ്, കുറുമ...രുചി ആഘോഷത്തിനുള്ള വിഭവങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.

മാർച്ച് ഒന്നിന് ഫുഡ് ഫെസ്റ്റ് സമാപിക്കും.

English Summary: Hyderabadi Food Festival - Novotel Kochi