മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ‘ആടു ജീവിതം’ എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ച് കഥാപാത്രമാകാനുള്ള കഠിനമായ  തയാറെടുപ്പിലാണ്. ഭർത്താവ് സിനിമയ്ക്ക് വേണ്ടി ഭക്ഷണം ഉപേക്ഷിച്ച് എല്ലും തോലുമായി ഇരിക്കുമ്പോൾ ഭാര്യ വയറുനിറയെ ഇഷ്ട ഭക്ഷണം കഴിക്കും...! ചോറും സാമ്പാർ സാദവും തൈര് സാദവും കഴിച്ചതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത് സുപ്രിയയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇഷ്ട ഭക്ഷണം കഴിച്ചതിലുള്ള സന്തോഷവും ഭർത്താവ് നജീബിനു വേണ്ടി പട്ടിണി കിടക്കുമ്പോൾ ധാരാളം ഭക്ഷണം കഴിക്കുന്നു എന്നുള്ള ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.

English Summary: Supriya Menon Prithviraj, Mini Meals with Sambhar Sadam