വിവാഹത്തിനൊരുക്കിയ മെനു കണ്ടപ്പോള്‍ തന്നെ നടി ദീപിക പദുക്കോണിന്റെ ദക്ഷിണേന്ത്യന്‍ രുചികളോടുള്ള പ്രിയം വെളിപ്പെട്ടതാണ്. ഇതാ ഇപ്പോള്‍ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനയച്ച ട്വീറ്റിലൂടെ തന്റെ പ്രിയപ്പെട്ട പലഹാരങ്ങള്‍ ഏതൊക്കെയെന്നും ദീപിക പറയുകയാണ്. മൈസൂര്‍ പാക്കും ഉരുളക്കിഴങ്ങ് ചിപ്‌സുമാണ് നടിയുടെ പ്രിയ പലഹാരങ്ങള്‍. 

ഒരു കിലോ മൈസൂര്‍ പാക്കും രണ്ടര കിലോയുടെ ഉരുളക്കിഴങ്ങ് ചിപ്‌സുമില്ലാതെ ചെന്നൈയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വന്നേക്കരുതെന്നാണ് ദീപികയുടെ ട്വീറ്റ്. അത് ഏതൊക്കെ കടകളില്‍ നിന്ന് മേടിക്കണമെന്നും നടി വ്യക്തമാക്കുന്നു. 

ചെന്നൈയിലെ ശ്രീകൃഷ്ണ സ്വീറ്റ്‌സില്‍ നിന്ന് മൈസൂര്‍ പാക്കും ഹോട് ചിപ്‌സില്‍ നിന്ന് ഉരുളക്കിഴങ്ങ് ചിപ്‌സും വാങ്ങണമെന്നാണ് നിര്‍ദ്ദേശം. കര്‍ണ്ണാടകത്തിലെ മൈസൂരിലാണ് മൈസൂര്‍ പാക്കിന്റെ ഉത്ഭവമെങ്കിലും ഇതിനെ വേറെ ലെവലാക്കി മാറ്റിയത് 1970കളില്‍ കോയമ്പത്തൂരിലെ എന്‍.കെ. മഹാദേവ അയ്യരുടെ റെസിപ്പിയാണ്. 

ദീപികയുടെ പ്രിയ പലഹാരക്കടയായ ശ്രീകൃഷ്ണ സ്വീറ്റ്‌സിന് ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലുള്‍പ്പെടെ ഇന്ത്യയില്‍ അറുപതോളം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുണ്ട്. ഇതേ കടയില്‍ നിന്നുള്ള മൈസൂര്‍ പാക്ക് പായ്ക്കറ്റുകള്‍ സഹിതമാണ് ദീപിക രണ്‍വീര്‍ ദമ്പതികള്‍ തങ്ങളുടെ വിവാഹക്ഷണക്കത്തുകള്‍ അയച്ചത്. ഉരുളക്കിഴങ്ങ് ചിപ്‌സു വാങ്ങാന്‍ ദീപിക നിര്‍ദ്ദേശിച്ച ഹോട്ട് ചിപ്‌സിനും രാജ്യത്ത് വിവിധ നഗരങ്ങളില്‍ ശാഖകളുണ്ട്. 

English Summary: Deepika Padukone Favourite Food