ഷാൻ ഫ്രാസ്‌ൻസ്വാ പ്രെ

ലോകമെങ്ങും കൊറോണ വൈറസ് എന്ന പകർച്ചവ്യാധിയെ കുറിച്ചുള്ള ആശങ്കയിലാണ്. ഈ ആശങ്ക  ലഘൂകരിക്കാൻ ഫ്രാൻസിലെ  ഷാൻ ഫ്രാസ്‌ൻസ്വാ പ്രെ എന്ന ഷെഫ് ചോക്ലേറ്റ് ഈസ്റ്റർ എഗ്സ് നിർമ്മിച്ചിരിക്കുന്നത് കൊറോണ വൈറസിന്റെ രൂപത്തിലാണ്.  മാരക വൈറസിന്റെ ഘടനയിൽ ഈസ്റ്റർ കേക്കുകൾ ഉണ്ടാക്കി ചൂടപ്പം പോലെയാണ് വിറ്റു പോകുന്നതെന്നും വാർത്തകൾ സൂചിപ്പിക്കുന്നു.

മിൽക്ക് ചോക്ലേറ്റിൽ തയാറാക്കിയിരിക്കുന്ന കേക്കുകൾ (ഈസ്റ്റർ എഗ്ഗ്സ്) കറുപ്പ് നിറം നൽകി ചുവപ്പു നിറത്തലുള്ള ബദാം നുറുക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ചുറ്റുമുള്ള ഭീതിയെ ലഘൂകരിക്കാൻ ഇതു കൊണ്ട് സാധിക്കുമെന്നാണ് ഷെഫ് പറയുന്നത്. വെസ്റ്റേൺ ഫ്രാൻസിലാണ് ഈ ചോക്ലേറ്റുകൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ബേക്കറി സന്ദർശിക്കാൻ എത്തിയവരിലെ ആദ്യത്തെ ഞെട്ടൽ പതിയെ പുഞ്ചിരിയിലേക്ക് മാറുന്നു.

English Summary: French chocolatier designed coronavirus themed Easter eggs