ലോക് ഡൗൺ കാരണം ബർത്ത് ഡേ ആഘോഷങ്ങൾ മിക്കവരും മാറ്റി വച്ചിരിക്കുകയാണ്. ബേക്കറികളൊക്കെ  അടച്ചിട്ടിരിക്കുന്ന  സാഹചര്യത്തിൽ ഹോളിവുഡ് താരം അനുഷ്ക ശർമ്മ  പപ്പയുടെ പിറന്നാൾ ദിനത്തിൽ സ്വന്തമായൊരു കേക്ക് ഉണ്ടാക്കി നൽകി. പക്ഷേ സംഭവം വിചാരിച്ചത്ര എളുപ്പമായില്ലെങ്കിലും ഭർത്താവ് വിരാട് കോലി അഭിനന്ദിച്ചെന്നും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ബേക്കിങ് സോഡയും  ബേക്കിങ് പൗഡറും ഒന്നാണ്  എന്നു കരുതി ബേക്കിങ് സോഡ മാത്രം ചേർത്തത് കൊണ്ടാണ് കേക്ക് പൊങ്ങി വരാത്തതെന്നും താരം പറഞ്ഞു.  

എന്തായാലും പപ്പയ്ക്ക് കേക്ക് ഇഷ്ട്ടപെട്ടതിന്റെ സന്തോഷത്തിലാണ് അനുഷ്‌ക.