ചെറുപ്പക്കാരെല്ലാം ലോക്ഡൗണിൽ വെറുതെ മൊബൈലും കുത്തി ഇരിക്കുവാണോ അല്ലേ അല്ല, പയർ ഏതാ പപ്പടം ഏതാണെന്നു തിരിച്ചറിയാൻ പറ്റാത്ത പൊടി മീശ പയ്യൻമാർ അടുക്കളയിൽ കയറിയാൽ എന്താവും അവസ്ഥ. അമ്മയെ സഹായിക്കുന്ന വിഡിയോ തയാറാക്കിയിരിക്കുന്നത് ടിക് ടോക്ക് , ഷോട്ട് ഫിലും താരം കാർത്തിക് ശങ്കറാണ്. വീട്ടിലിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്പക്കാരെല്ലാം ലോക്ഡൗണിൽ വെറുതെ മൊബൈലും കുത്തി ഇരിക്കുവാണോ അല്ലേ അല്ല, പയർ ഏതാ പപ്പടം ഏതാണെന്നു തിരിച്ചറിയാൻ പറ്റാത്ത പൊടി മീശ പയ്യൻമാർ അടുക്കളയിൽ കയറിയാൽ എന്താവും അവസ്ഥ.  അമ്മയെ സഹായിക്കുന്ന  വിഡിയോ തയാറാക്കിയിരിക്കുന്നത് ടിക് ടോക്ക് , ഷോട്ട് ഫിലും താരം കാർത്തിക് ശങ്കറാണ്. വീട്ടിലിരുന്നു സുഹൃത്തുക്കൾക്കൊക്കെ മെസേജ് അയച്ചപ്പോൾ എല്ലാവരും അമ്മയെ സഹായിക്കുവാണെന്ന് മനസിലായി. ഒട്ടും സമയം കളയാതെ അമ്മേ...എന്നും വിളിച്ച് അടുക്കളയിലേക്ക് ഓടുകയാണ് കഥാനായകൻ.

മകന്റെ ആവശ്യം കേട്ട് നിന്റ തലയിൽ വെള്ളിടി വല്ലോം വെട്ടിയോ... എന്നാണ് അമ്മ ആദ്യം ചോദിക്കുന്നത്.

ADVERTISEMENT

എന്നാൽ പിന്നെ മേശപുറത്തിരിക്കുന്ന പയർ അരിയാൻ ആദ്യത്തെ ടാസ്ക്. പ്രാർത്ഥനയോടെ മേശപ്പുറത്ത്് ടിന്നിൽ ഇരുന്ന വൻപയർ ഓരോ മണികൾ എടുത്ത് മുറിക്കാൻ തുടങ്ങി...സത്യത്തിൽ അമ്മ ചെയ്യുന്ന ജോലിക്ക് വളരെ കഴിവു വേണ്ട ഒന്നാണ് എന്നൊക്കെ പറഞ്ഞാണ് ജോലി ചെയ്യുന്നത്. അമ്മ നോക്കിയപ്പോൾ കാര്യം മനസിലായി അരിയാനുള്ള പച്ചപയർ മേശപുറത്തു തന്നെ ഇരിപ്പുണ്ട്, അതെടുത്ത് മുന്നിൽ വച്ച് അരിയാൻ തുടങ്ങിയപ്പോൾ വെട്ടി നുറുക്കി കൊടുത്തു, ആനയ്ക്ക് കൊടുക്കാനുള്ള പട്ട വെട്ടുവാണോ? എന്നും അമ്മയെ കൊണ്ടു ചോദിപ്പിച്ചു.

ഇതൊന്നു വേണ്ട പോയി ചക്കകുരു എടുത്തു വയ്ക്ക് അതെങ്കിലും ശരിയാകും എന്ന പ്രതീക്ഷയോടെ കഥാനായകൻ അടുത്ത ടാസ്കിൽ. അമ്മനോക്കുമ്പോൾ കുരുവെല്ലാം പാത്രത്തിൽ പെറുക്കിയിട്ട് ചുളയെല്ലാം പുറത്തേക്ക് വലിച്ചെറിയുന്ന മകൻ!  നീ ഒന്നും ചെയ്യണ്ട പഴയപോലെ മൊബൈലിൽ കുത്തി ഇരുന്നോളൂ എന്നു പറഞ്ഞിട്ടും മകൻ സമ്മതിക്കുന്നില്ല, ഇല്ല എനിക്ക് അമ്മയെ സഹായിച്ചേ മതിയാകൂ...എന്നാൽ പിന്നെ കടയിൽ പോയി കുറച്ചു പഴം മേടിച്ചു കൊണ്ടു വരൂ എന്നായി...പഴമേ നീ തീർന്നെടാ തീരി‍ന്നും എന്നും പറഞ്ഞ് നോരേ കവലയിലേക്ക്...ഇത്രയും പ്രായമായ മകനെ എങ്ങനെ തല്ലാനാണ്, പൊലീസുകാർ വഴിയിൽ ഇറങ്ങിയാൽ അടി കൊടുത്തോളും എന്ന പ്രതീക്ഷയിലാണ് അമ്മ!.

ADVERTISEMENT

അടിയും മേടിച്ചു തിരിച്ചു വന്നിട്ടാണ് പാചകം ചെയ്യുന്ന വിഡിയോ തയാറാക്കുന്നത്.

English Summary : Lockdown Cooking Comedy, Kaarthik Shankar, Recipe Video