ഏറ്റവും കഷ്ടകാലത്തെ നല്ല ആശയംകൊണ്ട് നാലു കാശുണ്ടാക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് ഫിൻലൻഡിലെ ഒരു ബേക്കറി. തലസ്ഥാന നഗരമായ ഹെൽസിങ്കിയിലെ ബേക്കറിക്കിത് കോവിഡ് കൊയ്ത്തിന്റെ കാലമാണ്. റൊന്റോസ്റോവ എന്ന ബേക്കറി കഷ്ടകാലം നേട്ടമാക്കി മാറ്റുന്നത് ടോയ്‌ലറ്റ് പേപ്പറിന്റെ മാതൃകയിൽ കേക്കുകൾ ഉണ്ടാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും കഷ്ടകാലത്തെ നല്ല ആശയംകൊണ്ട് നാലു കാശുണ്ടാക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് ഫിൻലൻഡിലെ ഒരു ബേക്കറി. തലസ്ഥാന നഗരമായ ഹെൽസിങ്കിയിലെ ബേക്കറിക്കിത് കോവിഡ് കൊയ്ത്തിന്റെ കാലമാണ്. റൊന്റോസ്റോവ എന്ന ബേക്കറി കഷ്ടകാലം നേട്ടമാക്കി മാറ്റുന്നത് ടോയ്‌ലറ്റ് പേപ്പറിന്റെ മാതൃകയിൽ കേക്കുകൾ ഉണ്ടാക്കി വിറ്റിട്ടാണ്. 

നേരത്തേയുള്ള കേക്ക് ഓർഡറുകളെല്ലാം നിർത്തലാക്കുന്ന ഞെട്ടിക്കുന്ന യാഥാർഥ്യമായിരുന്നു കഴിഞ്ഞമാസമാദ്യം ബേക്കറി ജീവനക്കാര്‍ക്കു നേരിടേണ്ടി വന്നത്. ആർക്കും കേക്കു വേണ്ട, ബേക്കറിയിലേക്കു കയറാൻ തന്നെ മടി. എന്നാൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഒരു സാധനം കണ്ട് അവർ അദ്ഭുതപ്പെട്ടു. സൂപ്പർമാർക്കറ്റുകളിലെങ്ങും ടോയ്‌ലറ്റ് പേപ്പർ വാങ്ങാനുള്ള അടിപിടി വാർത്തകൾ വരെയായി. അങ്ങനെയാണ് ഏറ്റവും ഡിമാൻഡുള്ള സാധനത്തെ അവർ തങ്ങളുടെ ബേക്കറിയിൽ പരീക്ഷണാർഥം എത്തിച്ചത്. ഓട്സും പാഷൻ ഫ്രൂട്ടും കൊണ്ടാണ് ടോയ്‌ലറ്റ് പേപ്പർ പോലെ തോന്നിക്കുന്ന കേക്കുകൾ ഉണ്ടാക്കിയത്. 

ADVERTISEMENT

ആദ്യമുണ്ടാക്കിയ അഞ്ചു കേക്കുകൾ ഒരു മണിക്കൂറിനകം തന്നെ വിറ്റു തീർന്നപ്പോഴേ ട്രെൻഡ് എങ്ങോട്ടാണെന്നു മനസ്സിലായതായി കേക്ക് മേക്കർ ഉല്യാന ടിമൊഫീവ മാധ്യമങ്ങളോടു പറഞ്ഞു. അധികം വൈകാതെ കേക്ക് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി. എന്തിനധികം പറയുന്നു ഇപ്പോൾ നൂറുകണക്കിന് ഓർഡറാണ് ആ മികച്ച ആശയം കാരണം ബേക്കറിയിലേക്കെത്തുന്നത്. 9 ജീവനക്കാരുള്ള സ്ഥാപനത്തിലെ തിരക്കു നിയന്ത്രിക്കാനാകാതെ വന്നപ്പോൾ ഉടമ സാന ലാംപിനന് 2 ജീവനക്കാരെ അധികമായി നിയമിക്കേണ്ടിയും വന്നു. 

ആ ആശയം തലവര മാറ്റുന്നതായിരുന്നുവെന്നും ഏറെ സന്തോഷം തോന്നാൻ കാരണം തന്റെ ജീവനക്കാർക്കു വരും മാസങ്ങളിലേക്കു കൂടി ശമ്പളം നൽകാനുള്ള വക ടോയ്‌ലറ്റ് കേക്കുകൾ കൊണ്ടുവന്നതിലാണെന്നും ഉടമ പറയുന്നു. 

ADVERTISEMENT

English Summary: Toilet Paper Roll Cakes Save Finland Bakery, Kovid 19