സ്‌ഥിരമായി പ്രഭാത ഭക്ഷണം കഴിക്കാൻ സമയം കിട്ടുന്നില്ല എന്ന പരാധി ഇപ്പോൾ സർവ്വവ്യാപകമാണ്. പോഷകക്കുറവുണ്ടാകാതിരിക്കാൻ എന്തുതരം ഭക്ഷണം കഴിക്കണം? അത്താഴത്തിനു ശേഷം ഏതാണ്ടു പന്ത്രണ്ടു മണിക്കൂറിനു ശേഷം മാത്രം കഴിക്കുന്ന പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണത്. എട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌ഥിരമായി പ്രഭാത ഭക്ഷണം കഴിക്കാൻ സമയം കിട്ടുന്നില്ല എന്ന പരാധി ഇപ്പോൾ സർവ്വവ്യാപകമാണ്. പോഷകക്കുറവുണ്ടാകാതിരിക്കാൻ എന്തുതരം ഭക്ഷണം കഴിക്കണം?

അത്താഴത്തിനു ശേഷം ഏതാണ്ടു പന്ത്രണ്ടു മണിക്കൂറിനു ശേഷം മാത്രം കഴിക്കുന്ന പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണത്. എട്ടു മണിക്കു കഴിക്കേണ്ട ഭക്ഷണം ഒൻപതു മണിക്കു കഴിക്കുന്നതും പത്തു മണിക്കു കഴിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇഡ്‌ഡലി, അപ്പം, പുട്ട് തുടങ്ങിയവയൊക്കെ കറി കൂട്ടി കഴിക്കുന്നതാണ് ഏറ്റവും നല്ല ബ്രേക്ക് ഫാസ്‌റ്റ്. ഇതിനു സമയം കിട്ടുന്നില്ലെങ്കിൽ കുറഞ്ഞ സമയം കൊണ്ടു തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണത്തെ ആശ്രയിക്കാം. പോഷകക്കുറവുണ്ടാകാതെ തയ്യാറാക്കാവുന്ന ചില വിഭവങ്ങൾ ചുവടെ:

ADVERTISEMENT

ബ്രെഡ്-ഓംലറ്റ്, പാൽ, പഴം

ബ്രെഡിൽ കാർബോ ഹൈഡ്രേറ്റും മുട്ടയിൽ പ്രോട്ടീനും കൊഴുപ്പും ഉണ്ട്. പഴത്തിലാകട്ടെ മിനറൽസ് ധാരാളം അടങ്ങിയിരിക്കുന്നു. നാലു സ്‌ലൈസ് ബ്രെഡും ഓംലറ്റും പഴവും കഴിച്ചാൽ ഒപ്പം പാൽ കൂടി കഴിക്കണമെന്നില്ല. രാത്രി കിടക്കാൻ നേരം പാൽ കുടിച്ചാലും മതി.

ADVERTISEMENT

ഓട്‌സ്, മുട്ട അല്ലെങ്കിൽ പയർ വേവിച്ചത്

വെള്ളത്തിൽ വേവിച്ചെടുത്ത ഓട്‌സിൽ അവസാനം പാൽ ചേർക്കുക. ഓട്‌സിൽ നാരുകൾ ധാരാളമുണ്ട്. മുട്ട കഴിക്കാൻ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ പകരം വേവിച്ച ചെറുപയറോ കടലയോ വേവിച്ചതിൽ തേങ്ങ ചേർത്തു കഴിച്ചാൽ മതി.

ADVERTISEMENT

ബ്രെഡ്-ബട്ടർ-ജാം

തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങി പച്ചക്കറികൾ ചേർത്തുള്ള സാൻഡ് വിച്ച് പോഷകസമൃദ്ധമാണ്. പാൽ കൂടാതെ സോയാബീൻ, പീനട്ട് തുടങ്ങി പലതരം ബട്ടറുകളുണ്ട്. സോയാബീനിൽ പൂരിത കൊഴുപ്പു കുറയും. ബട്ടർ ഉപയോഗിക്കുമ്പോൾ അളവു കുറയ്‌ക്കാൻ ശ്രദ്ധിക്കുക. പഴങ്ങൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണം ജാമിൽനിന്നു കിട്ടും.

ഏത്തപ്പഴം, പാൽ

പുഴുങ്ങിയതോ അല്ലാത്തതോ ആയ ഏത്തപ്പഴത്തിനൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കാം. പഴം മുറിച്ചതിൽ തേങ്ങ, കശുവണ്ടി, ബദാം, കടല ഇവയൊക്കെ ചേർത്താൽ ഗുണം വീണ്ടും കൂടും.

English Summary: Healthy Breakfast Importance