കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ലോകത്ത് ഒരു കോര്‍പറേറ്റ് ഫൗണ്ടേഷന്‍ നടത്തുന്ന ഏറ്റവും വലിയ ഭക്ഷണ വിതരണ പദ്ധതിയുമായി റിലയന്‍സ് ഫൗണ്ടേഷന്‍. പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും മൂന്നു കോടിയലധികം ഭക്ഷണപ്പൊതികള്‍ നല്‍കും. 16

കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ലോകത്ത് ഒരു കോര്‍പറേറ്റ് ഫൗണ്ടേഷന്‍ നടത്തുന്ന ഏറ്റവും വലിയ ഭക്ഷണ വിതരണ പദ്ധതിയുമായി റിലയന്‍സ് ഫൗണ്ടേഷന്‍. പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും മൂന്നു കോടിയലധികം ഭക്ഷണപ്പൊതികള്‍ നല്‍കും. 16

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ലോകത്ത് ഒരു കോര്‍പറേറ്റ് ഫൗണ്ടേഷന്‍ നടത്തുന്ന ഏറ്റവും വലിയ ഭക്ഷണ വിതരണ പദ്ധതിയുമായി റിലയന്‍സ് ഫൗണ്ടേഷന്‍. പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും മൂന്നു കോടിയലധികം ഭക്ഷണപ്പൊതികള്‍ നല്‍കും. 16

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ലോകത്ത് ഒരു കോര്‍പറേറ്റ് ഫൗണ്ടേഷന്‍ നടത്തുന്ന ഏറ്റവും വലിയ ഭക്ഷണ വിതരണ പദ്ധതിയുമായി റിലയന്‍സ് ഫൗണ്ടേഷന്‍. പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും മൂന്നു കോടിയലധികം ഭക്ഷണപ്പൊതികള്‍ നല്‍കും. 16 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 68 ജില്ലകളിലായി റിലയന്‍സ് ഫൗണ്ടേഷന്‍ ഇതിനകം 2 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു കഴിഞ്ഞു. റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പഴ്‌സനുമായ നിത എം. അംബാനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

ചൈനയില്‍ ഉത്ഭവിച്ച് പിന്നീട് ലോകമെങ്ങും പടര്‍ന്ന കൊറോണ വൈറസ് നാളിതു വരെ 24 ലക്ഷത്തിലധികം പേരെ ബാധിക്കുകയും 1,70,000 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. വൈറസ് ജനജീവിതത്തെ മാത്രമല്ല ലോകസമ്പദ് വ്യവസ്ഥയെയും സകല വ്യവസായങ്ങളെയും സ്തംഭിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കി. ലോകമെമ്പാടും വ്യവസായങ്ങള്‍ക്കു വലിയ തിരിച്ചടിയാണ് കൊറോണ ബാധയുണ്ടാക്കിയത്. ഇന്ത്യയിലും കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നുണ്ട്. രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടി വയ്ക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സന്നദ്ധ സേവന സംരംഭമായ റിലയന്‍സ് ഫൗണ്ടേഷന്‍ അന്ന സേവ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 

ADVERTISEMENT

ലോകത്തിനും ഇന്ത്യയ്ക്കും മാനവികതയ്ക്കും മുന്നിലുയര്‍ന്ന വെല്ലുവിളിയാണ് കോവിഡ്-19 എന്ന് അന്ന സേവ ദൗത്യത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട്  നിത അംബാനി പറഞ്ഞു. ‘ഇന്ത്യ രണ്ടാം ഘട്ട ലോക്ഡൗണിലേക്ക് കടക്കുന്ന ഈ വേളയില്‍ ഞങ്ങളുടെ ഹൃദയം അന്നന്നത്തെ അന്നത്തിനായി തൊഴിലെടുക്കുന്ന ദിവസവേതനക്കാരോടൊപ്പമാണ്. അവരും നമ്മുടെ ഭാരത കുടുംബത്തിലെ അംഗങ്ങളാണ്. അവര്‍ക്കു വേണ്ടിയാണ് റിലയന്‍സ് ഫൗണ്ടേഷന്‍ അന്ന സേവ ദൗത്യം ആരംഭിച്ചത്. നമ്മുടെ സംസ്‌കാരത്തില്‍ അന്ന ദാനം മഹാദാനമാണ്. ആഹാരം ബ്രഹ്മാവാണെന്നാണ് ഉപനിഷത്തുകള്‍ നമ്മെ പഠിപ്പിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ രാജ്യത്തെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’ – നിത  കൂട്ടിച്ചേര്‍ത്തു. 

ഇതിനു പുറമേ, പിഎം കെയേഴ്‌സ് ഫണ്ട് ഉള്‍പ്പെടെ വിവിധ ദുരിതാശ്വാസ നിധികളിലേക്ക് റിലയന്‍സ് 535 കോടി രൂപ സംഭാവനയും നല്‍കി. റിലയന്‍സും ബൃഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് 100 കിടക്കകളുള്ള ഇന്ത്യയിലെ ആദ്യ പ്രത്യേക കോവിഡ്-19 ആശുപത്രി മുംബൈയില്‍ നിര്‍മിച്ചത്. വെറും രണ്ടാഴ്ച കൊണ്ട് നിര്‍മിച്ച ഈ ആശുപത്രിയില്‍ 250 കിടക്കകളുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളുടെ പരിചാരകര്‍ക്കുമായി പ്രതിദിനം ഒരു ലക്ഷം മാസ്‌കുകളും ആയിരക്കണക്കിന് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും റിലയന്‍സ് നിര്‍മിക്കുമെന്നും നിത പറഞ്ഞു. 

ADVERTISEMENT

സര്‍ എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷനിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് സ്റ്റാഫിനും റിലയന്‍സ് റീട്ടെയ്ല്‍, ജിയോ എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അഭിവാദ്യമര്‍പ്പിക്കുന്നതായി  നിത പറഞ്ഞു. ‘ഇരുനൂറോളം നഗരങ്ങളിലെ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അധികസമയം ജോലിയെടുക്കുകയാണ് റിലയന്‍സ് റീട്ടെയ്‌ലിലെ ജീവനക്കാര്‍. ഈ പ്രതിസന്ധി ഘട്ടത്തിലും 40 കോടി ഇന്ത്യക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഡിജിറ്റല്‍ കണക്ടിവിറ്റി നല്‍കുകയാണ് റിലയന്‍സ് ജിയോ’ – അവര്‍ ചൂണ്ടിക്കാട്ടി. ഇവരാണ് കോവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിലെ യഥാർഥ ഹീറോകളെന്നും നിത കൂട്ടിച്ചേര്‍ത്തു. 

റിലയന്‍സിനു പുറമേ വിവിധ മേഖലകളിലുള്ള സെലിബ്രിറ്റികളും സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി എത്തുകയും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ ഖാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര, രോഹിത് ശര്‍മ്, ലതാ മങ്കേഷ്‌കര്‍ തുടങ്ങിയ താരങ്ങളെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുകി. ജനങ്ങളുടെ ഐക്യവും നിശ്ചയദാര്‍ഢ്യവും കൊണ്ട് കൊറോണയെ നാം തോല്‍പ്പിക്കുമെന്നും ഇന്ത്യ വിജയിക്കുമെന്നും നിത അംബാനി ആശംസിച്ചു. 

ADVERTISEMENT

English Summary: Largest Meal Distribution Programme by Reliance Foundation