ചോറിനും റൊട്ടിയ്ക്കും നൂഡിൽസിനുമൊപ്പം കഴിക്കാൻ പെട്ടെന്ന് തയാറാക്കാവുന്ന ചിക്കൻ രുചി പരിചയപ്പെടുത്തുന്നത് സിനിമാ താരം കനിഹയാണ്. വെറും 15 മിനിറ്റു കൊണ്ട് രുചികരമായ ചിക്കൻ വിഭവം തയാറാക്കാം. ചിക്കൻ കഴിക്കാത്തവർത്ത് ഈ റെസിപ്പിയിൽ ചിക്കനു പകരം പനീർ അല്ലെങ്കിൽ ടോഫു ഉപയോഗിക്കാം.

ചിക്കൻ

  • ചിക്കൻ
  • കെച്ചപ്പ് – 3 ടേബിൾ സ്പൂൺ
  • സോയ സോസ് – 2 ടേബിൾ സ്പൂൺ
  • നാരങ്ങാ നീര് – 2 ടേബിൾ സ്പൂൺ
  • പഞ്ചസാര – 2 ടീസ്പൂൺ
  • കുരുമുളകുപൊടി – 2 ടീസ്പൂൺ
  • സവാള

തയാറാക്കുന്ന വിധം

സവാള വഴറ്റിയ ശേഷം മസാല കൂട്ടുകളും ചിക്കനും ചേർത്ത് 15 മിനിറ്റ് വേവിച്ച് എടുക്കാം.

English Summary: Easy Peezy Chicken Recipe by Actress Kaniha