ലോകത്ത് എവിടെ പോയി ഭക്ഷണം കഴിച്ചാലും അമ്മയുണ്ടാക്കിയ ഭക്ഷണത്തോടാണ് ഒട്ടു മിക്കവരും അത് താരതമ്യപ്പെടുത്തുന്നത്. വീട്ടിൽ കിട്ടുന്നതിലും മികച്ച ഭക്ഷണം വേറേ എവിടെ കിട്ടാനാണ്. സിനിമാ താരം തമന്ന ഭാട്ടിയ അമ്മയുണ്ടാക്കിയ പറാത്ത കഴിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിരുന്നു. അമ്മ കൈ കൊണ്ട് തയാറാക്കിയ പറാത്ത, ബ്രേക്ക്ഫാസ്റ്റ് ഓഫ് ചാംപ്യൻസ് എന്ന ഹാഷ്ടാഗും ഉണ്ട്.

ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ആരോഗ്യ സംരക്ഷണം, പാചകം, ബ്യൂട്ടി ടിപ്സ് എന്നിവയുടെ വിഡിയോയും ചിത്രങ്ങളും തമന്ന പങ്ക് വയ്ക്കാറുണ്ട്.

English Summary: Mummy ke haath ka paratha, Breakfastheaven