സിനിമാ താരം അനുസിത്താരയുടെ മേക്കപ്പ്മാനാണ് മത്തായി, മേക്കപ്പ് മാത്രമല്ല ഉഗ്രൻ പാചകക്കാരനുമാണ് ഇദ്ദേഹമെന്നാണ് വിഡിയോയിൽ അനു പറയുന്നത്. പാചകം മാത്രമല്ല സൗന്ദര്യ സംരക്ഷണ ടീപ്സും വിഡിയോയിലുണ്ട്. അടുക്കളയിലെ ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ. ആദ്യം മധുരമുള്ള തേൻ വരിക്ക കൊണ്ട് ചക്കപ്പഴം പൊരി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • മധുരമുള്ള വരിക്ക ചക്കപ്പഴം
  • ഗോതമ്പ് പൊടി
  • പഞ്ചസാര
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് തവി ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ചക്കപ്പഴം ഈ മാവിലേക്ക് ഇട്ട് സ്പൂൺ ഉപയോഗിച്ച് ഇളക്കി വയ്ക്കാം. ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചക്കപ്പഴം ഇട്ട് വറുത്ത് എടുക്കാം.

മേക്കപ്പ് ടിപ്സ് അടുക്കളയിൽ നിന്നും

ഒരുസ്പൂൺ റവയും ഒരു സ്പൂൺ കട്ടി തൈരും ചേർത്ത് മുഖത്ത് തേക്കാനുള്ള ഉഗ്രൻ സ്ക്രബറായി ഉപയോഗിക്കാം. ഇത് രണ്ട് ദിവസം കൂടുമ്പോൾ ചെയ്യാം.

കുങ്കുമപ്പൂവ് കടലമാവിൽ മുക്കി വെയിലത്ത് വച്ച് ഉണക്കി എടുക്കുക. ഇത് മികിസിയിലിട്ട് പൊടിച്ച് പാലും ചേർത്ത് ഫേസ് പാക്കായി ഉപയോഗിക്കാം.

മുഖത്ത് രോമം കളയാൻ പച്ചപയർ (അച്ചിങ്ങ) കസ്തൂരി മഞ്ഞളും പച്ചമഞ്ഞളും ചേർത്ത് കല്ലിൽ നന്നായി വെണ്ണപോലെ അരച്ച് എടുക്കാം, ഇത് മുഖത്ത് ഇടാം. അനാവശ്യ രോമങ്ങൾ പോകും. ചെറിയ കുട്ടികൾ ഉപയോഗിക്കരുത്. കസ്തുരി മഞ്ഞളിന്റെ പുകച്ചിൽ ഉണ്ടാകും.

English Summary: Chakka Pazham Pori and  Beauty Tips from Kitchen, Vlog by Anu Sithara