നാടൻ രുചിയിൽ ഇടിച്ചക്കയും ആട്ടിറച്ചിയും ചേർന്നൊരു ഉഗ്രൻ പാചകം, വില്ലേജ് കുക്കിങ് ചാനലിലാണ് ഈ വിഡിയോ വന്നത്. ഗ്രാമകാഴ്ചകളും നാടൻ പാചകവും പതിനെട്ട് ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. ഇടിച്ചക്ക തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് എടുത്ത് മട്ടൻ മസാലയിൽ ചേർത്താണ് ഇത് തയാറാക്കുന്നത്.

വലിയ ചെമ്പിൽ സവാള, മല്ലിയില, തക്കാളി, പച്ചമുളക് എന്നിവ വഴറ്റി കല്ലിൽ അരച്ച് എടുത്ത മഞ്ഞൾ, മല്ലി, ഉണക്കമുളക് എന്നിവയും ചേർത്ത് മസാല തയാറാക്കി മട്ടൻ വേവിച്ച് എടുക്കുന്ന കാഴ്ച ഭക്ഷണപ്രേമികളുടെ മനസ്സ് നിറയ്ക്കുന്നതാണ്.