മീൻ വൃത്തിയാക്കുക എന്നത് പലരേയും കുഴയ്ക്കുന്ന ഒരു ജോലിയാണ്. നത്തോലി, കണവ, മത്തി എന്നീ മൂന്ന് മീനുകൾ വൃത്തിയാക്കുന്നതിന്റെ ടിപ്സാണ് ലക്ഷ്മി നായർ പുതിയ വിഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. കൊഴുവ വൃത്തിയാക്കുന്നത് ഏറെ ഇഷ്ടമുള്ള ജോലിയാണെന്നും ലക്ഷ്മി നായർ പറയുന്നു.

നത്തോലി അല്ലെങ്കിൽ കൊഴുവയെന്ന ചെറിയ മീൻ വാലിൽ പിടിച്ച് തലയും കുടലും കൈകൊണ്ട് എടുത്ത് കളയുന്നു. ശേഷം വാലും കൈകൊണ്ട് തിരിച്ച് എടുത്ത് കളയാം. മുള്ള് എടുത്ത് കളയുന്ന വിധവും വിഡിയോയിൽ കാണിക്കുന്നുണ്ട്. ശേഷം ഉപ്പ് ഇട്ട് ചട്ടിയിൽ ഉരച്ച് കഴുകി എടുക്കാം.

കടൽ മത്സ്യമായ കണവ വൃത്തിയാക്കാൻ ഉള്ളിലുള്ള മഷി സഞ്ചി എടുത്ത് മാറ്റണം. തൊലി ഭാഗവും കൈകൊണ്ട് എളുപ്പത്തിൽ പൊളിച്ച് മാറ്റാം. ഉള്ളിലുള്ള നീളത്തിലുള്ള മുള്ള് പതിയെ കൈ കൊണ്ട് വലിച്ച് ഊരി എടുക്കാം.

English Summary: Squid, Sardines and Anchovy Cleaning Tips by Lekshmi Nair Vlogs