‘ഇല എടുത്താൽ വലിയ സന്തോഷം, അല്ലെങ്കിൽ ഞങ്ങൾ എടുത്തോളാം’ ചുവരിൽ ഇങ്ങനെ ഭംഗിയായി എഴുതി വച്ചൊരു ഭക്ഷണശാലയുണ്ട് തിരുവനന്തപുരത്ത്. അമ്മവീട് എന്നാണ് ആ ഭക്ഷണശാലയുടെ പേര്. ടെലിവിഷനിലെ പ്രിയതാരം കിഷോറാണ് ഇതിന്റെ അമരത്ത്. പാചകം, പാട്ട്, മോട്ടിവേഷൻ ക്ലാസ്, അഭിനയം, കൃഷി ഇങ്ങനെ വ്യത്യസ്ത മേഖലകളിലെ വല്ലഭനാണ്

‘ഇല എടുത്താൽ വലിയ സന്തോഷം, അല്ലെങ്കിൽ ഞങ്ങൾ എടുത്തോളാം’ ചുവരിൽ ഇങ്ങനെ ഭംഗിയായി എഴുതി വച്ചൊരു ഭക്ഷണശാലയുണ്ട് തിരുവനന്തപുരത്ത്. അമ്മവീട് എന്നാണ് ആ ഭക്ഷണശാലയുടെ പേര്. ടെലിവിഷനിലെ പ്രിയതാരം കിഷോറാണ് ഇതിന്റെ അമരത്ത്. പാചകം, പാട്ട്, മോട്ടിവേഷൻ ക്ലാസ്, അഭിനയം, കൃഷി ഇങ്ങനെ വ്യത്യസ്ത മേഖലകളിലെ വല്ലഭനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇല എടുത്താൽ വലിയ സന്തോഷം, അല്ലെങ്കിൽ ഞങ്ങൾ എടുത്തോളാം’ ചുവരിൽ ഇങ്ങനെ ഭംഗിയായി എഴുതി വച്ചൊരു ഭക്ഷണശാലയുണ്ട് തിരുവനന്തപുരത്ത്. അമ്മവീട് എന്നാണ് ആ ഭക്ഷണശാലയുടെ പേര്. ടെലിവിഷനിലെ പ്രിയതാരം കിഷോറാണ് ഇതിന്റെ അമരത്ത്. പാചകം, പാട്ട്, മോട്ടിവേഷൻ ക്ലാസ്, അഭിനയം, കൃഷി ഇങ്ങനെ വ്യത്യസ്ത മേഖലകളിലെ വല്ലഭനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇല എടുത്താൽ വലിയ സന്തോഷം, അല്ലെങ്കിൽ ഞങ്ങൾ എടുത്തോളാം’ ചുവരിൽ ഇങ്ങനെ ഭംഗിയായി എഴുതി വച്ചൊരു ഭക്ഷണശാലയുണ്ട് തിരുവനന്തപുരത്ത്. അമ്മവീട് എന്നാണ് ആ ഭക്ഷണശാലയുടെ പേര്. ടെലിവിഷനിലെ പ്രിയതാരം കിഷോറാണ് ഇതിന്റെ അമരത്ത്. പാചകം, പാട്ട്, മോട്ടിവേഷൻ ക്ലാസ്, അഭിനയം, കൃഷി ഇങ്ങനെ വ്യത്യസ്ത മേഖലകളിലെ വല്ലഭനാണ് കിഷോർ. ‘അമ്മവീടെ’ന്ന ഭക്ഷണശാലയും അവിടുത്തെ പാചകവിശേഷങ്ങളും മനോരമ ഓൺലൈനുമായി കിഷോർ പങ്കുവയ്ക്കുന്നു...

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ സുഹൃത്തുക്കൾ എന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ വീട്ടിൽ  വരുമായിരുന്നു. ഭക്ഷണത്തിന്റെ രുചി അറിയണമെങ്കിൽ ഭക്ഷണം എങ്ങനെ ആയിരിക്കണമെന്ന് നമുക്ക് കൃത്യമായ ഒരു നിലപാട് വേണം. അങ്ങനെ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാനും ആലോചിച്ചു. വീട്ടിൽ വിളമ്പുന്ന ഈ രുചി പുറത്തും  എല്ലാവർക്കും ഇഷ്ടപ്പെടുമല്ലോ. ഒരുപാട് യാത്ര ചെയ്യുന്ന ആളാണ് ഞാൻ. എന്നാൽ എവിടെപ്പോയാലും വീട്ടിൽ വന്നു  ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. നമ്മുടെ വീട്ടിലെ രുചി മറ്റെവിടെ നിന്നും കിട്ടുന്നില്ല. അങ്ങനെ സുഹൃത്തുക്കളുമായി ഒക്കെ സംസാരിച്ചപ്പോൾ എല്ലാവരും ഒരേ അഭിപ്രായം ആണ് പറഞ്ഞത്. അങ്ങനെയാണ് രുചികരമായ, ആരോഗ്യകരമായ ഭക്ഷണം എന്ന ആശയത്തിൽ സുഹൃത്തായ ഡോ. സജിത്തിനൊപ്പം ചേർന്ന് ‘അമ്മവീട്’ എന്ന ഭക്ഷണശാല തുടങ്ങിയത്. പാർട്നർഷിപ്പ് ബിസിനസിൽ വിൽപന നാട്ടുരുചിയാണെന്നറിഞ്ഞപ്പോൾ സജിത്തിന്റെ ഭാര്യ ലക്ഷ്മിക്കും നൂറുവട്ടം സമ്മതം.

ADVERTISEMENT

‘അമ്മവീട്’ എന്ന പേര്

തൈക്കാട് ശിശുക്ഷേമ സമിതിയിലെ അമ്മത്തൊട്ടിലിനു നേരെ എതിരെ ആയതുകൊണ്ടാണോ ഈ പേരെന്ന് ചിലരെല്ലാം ചോദിക്കാറുണ്ട്. എന്നാൽ അമ്മയുണ്ടാക്കുന്ന രുചി കിട്ടുന്നയിടം എന്നേയുള്ളു. അത് നമുക്ക് അറിയാതെ പോകുന്ന ഒന്നാണ്. അമ്മയുണ്ടാക്കുന്ന ടേസ്റ്റ് പുറത്തു പോയി കഴിക്കുമ്പോഴാണ് നമുക്കു മനസിലാകുന്നത്. അവിയൽ വേണമെന്ന് നമ്മൾ അമ്മയോട് പറഞ്ഞാൽ വീട്ടിൽ ഉള്ള പച്ചക്കറികൾ മാത്രം വച്ച് അവിയൽ ഉണ്ടാക്കിത്തരും. എന്നാൽ പാചകക്കാരനോട് അതു പറഞ്ഞാൽ ഒരു സദ്യയ്ക്ക് അവിയൽ തയാറാക്കാൻ വേണ്ട സാധനങ്ങൾ മുഴുവൻ എഴുതി തരും. അതില്ലാതെ അവർ അവിയൽ ഉണ്ടാക്കില്ല. എന്നാൽ അമ്മയുണ്ടാക്കിയതും പാചകക്കാരൻ ഉണ്ടാക്കിയതും താരതമ്യം ചെയ്തു നോക്കുമ്പോൾ വീട്ടിൽ വയ്ക്കുന്ന അവിയലിനല്ലേ രുചി കൂടുതൽ. അതിൽ എല്ലാം വേണം എന്നൊന്നുമില്ല. ‘അമ്മവീട്ടി’ൽ ഊണു തയാറാക്കുന്നതു സ്ത്രീകളാണ്. എങ്ങനെ തയാറാക്കണമെന്ന് അവർക്ക് പ്രത്യേക ക്ലാസ് കൊടുത്തിട്ടുണ്ട്. പുരുഷന്മാർ ഊണ് തയാറാക്കിയാൽ അത് സദ്യ ആയിപ്പോകും.

അമ്മവീടെന്ന നാടൻ ഭക്ഷണശാല

എന്തുകൊണ്ടാണ് കല്യാണത്തിനു സദ്യയുണ്ടാൽ ക്ഷീണം വരുന്നത് എന്ന് ചോദിച്ചാൽ ഒരുപാട് അളവിൽ സാധനങ്ങൾ വയ്ക്കുന്നത് കൊണ്ടാണ്. പച്ചക്കറി മുറിക്കുന്നതുൾപ്പെടെ ഞാൻ ആ ചേച്ചിമാർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. കാരണം കല്യാണത്തിന്  സാമ്പാർ വയ്ക്കുമ്പോൾ പച്ചക്കറി ഉപയോഗിച്ചുള്ള ഏതു കറി വച്ചാലും വലിയ കഷണങ്ങളാക്കിയാണ് അരിയുന്നത്. അവരുടെ മനസ്സിൽ ഉള്ളത് ഇത് വയ്ക്കുന്നത് വലിയ പാത്രത്തിൽ ആണല്ലോ എന്നുള്ളതാണ്. അതുകൊണ്ടാണ് വലിയ കഷണങ്ങൾ ആക്കുന്നത്. പക്ഷെ ഇത് കോരി ഇലയിൽ വയ്ക്കുന്നത് ഒരു സ്‌പൂൺ  മാത്രമാണ്. അപ്പോൾ കഷണം വളരെ ചെറുതായി അരിഞ്ഞാൽ മതി. 

‘വല്ലവള്  വച്ചാലും നല്ലവള് വിളമ്പണം’ എന്ന് പണ്ടൊരു ചൊല്ലുണ്ട് . ഭക്ഷണം രണ്ടു തരത്തിലാണ് എക്കണോമിക് ആക്ടിവിറ്റി, നോൺ എക്കണോമിക് ആക്ടിവിറ്റി എന്ന്  പറയാം. വീട്ടിൽ അമ്മ വയ്ക്കുന്നത് നോൺ എക്കണോമിക് ആണ്. അതിൽ നിന്ന് അമ്മയ്ക്ക് അഞ്ചു പൈസ കിട്ടുന്നില്ല. ഇതേ സാധനം ഒരു ഹോട്ടലിൽ വച്ചാൽ അത് എക്കണോമിക് ആക്ടിവിറ്റി ആകും. അതിൽ നിന്ന് അവർക്ക് പൈസ കിട്ടും. അതാണ് ഈ ‘വല്ലവള്  വച്ചാലും നല്ലവള് വിളമ്പണം’ എന്ന് പറയുന്നത്.

ഡോ. സജിത്തും കിഷോറും
ADVERTISEMENT

മലയാളിക്ക് എല്ലാം ആദ്യം കാഴ്ചയാണ്, പിന്നെയാണ് രുചി. ഒരു സാധനം എത്ര രുചിയുള്ളതാണെങ്കിലും വൃത്തിയുള്ള പാത്രം,വൃത്തിയുള്ള പരിസരം, വൃത്തിയുള്ള ആൾ, വൃത്തിയുള്ള ഇടപെടൽ. ഇതൊക്കെ കഴിഞ്ഞു മാത്രമേ അവൻ ഈ പാത്രത്തിലേക്ക് തൊടൂ. ഈ വിളമ്പ് എന്ന് പറയുന്നതും വലിയൊരു കാര്യമാണ്. കല്യാണത്തിനു വിളമ്പുന്ന ആൾ ഇരിക്കുന്ന ആളുടെ മുഖത്തു നോക്കുകയെ വേണ്ട. പക്ഷേ റസ്റ്ററനറ് ബിസിനസ് വരുമ്പോൾ വിളമ്പുന്നവൻ ഇരിക്കുന്ന ആളിന്റെ മുഖത്ത് നോക്കണം. അവന്റെ ട്രീറ്റ്മെന്റ് പോലിരിക്കും ഇരിക്കുന്ന ആളിന്റെ പെരുമാറ്റം. എന്തെങ്കിലും കൈപ്പിഴ പറ്റിപ്പോയാലും നമ്മുടെ വർത്തമാനം പോലിരിക്കും ‘‘സംഭവിച്ചു പോയി സാറേ ക്ഷമിക്കണം’’, എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരുവിധപ്പെട്ട സെൻസുള്ള കസ്റ്റമർ ആരും പിന്നെ രണ്ടാമതൊരു വർത്തമാനം പറയില്ല. പക്ഷെ ഇങ്ങനെ പറയാൻ വിളമ്പുന്നയാൾക്ക് അറിയണം. 

∙ ഒരു ഷെഫ് ഇല്ലാതെ പറ്റില്ലല്ലോ?

തീർച്ചയായും. ഭക്ഷണം കഴിച്ച് എന്ത് സംഭവിച്ചാലും എന്നെ അല്ലേ വിളിക്കുന്നത്. റസ്റ്ററന്റ് ബിസിനസ്സ് തുടങ്ങാൻ നേരത്ത് അതു തുടങ്ങുന്ന ആളിന് ധാരണ വേണം. ഇവിടെയുള്ള ഷെഫ് ഗോപി ചേട്ടൻ ഒരുപാട് എക്‌സ്‌പീരിയൻസ് ഉള്ള ആളാണ്. ഇവിടെ എത്തിയപ്പോൾ എന്റെ ആശയങ്ങളും പാചകരീതികളും അദ്ദേഹവുമായി പങ്കുവച്ചു... അതേ രീതിയിൽ ആണ് ചേട്ടൻ ചെയ്യുന്നത്. 

നല്ല ഷെഫിനെ കിട്ടിയാൽ മാത്രം പോര, എന്താണ് വേണ്ടതെന്ന് അവരെ പറഞ്ഞു മനസിലാക്കുകയും വേണം. സാധാരണ റസ്റ്റോറന്റിൽ 90 ശതമാനവും ഇറച്ചി വേവിച്ച് വയ്ക്കും. എല്ലാത്തരം ഇറച്ചിയും. നമ്മൾ ഒരു ബീഫ് ചോദിച്ചു കഴിഞ്ഞാൽ എല്ലാത്തിലും ഇവർ ഒരേ മസാലയിലായിരിക്കും വച്ചിരിക്കുന്നത്. അത് ഒരു തവയിൽ വച്ച് അകത്ത് തീ പിടിപ്പിക്കുന്നതാണ് ഏറ്റവും നല്ല ഇറച്ചി എന്ന മിഥ്യാധാരണ നമുക്കുണ്ട്. അത് തെറ്റാണ്. കാരണം. ഒരു സാധനം വേകുന്നതിന് ഇത്ര സമയം എടുക്കും. അതിനെ സ്വതന്ത്രമായി വേവാൻ വിടുക. ആർട്ടിഫിഷ്യൽ ആയി തീ കൊടുത്ത് വേവിക്കുന്ന സാധനം ദഹനത്തിന് വലിയ പ്രശ്‍നം ഉണ്ടാക്കും. കുക്കറിൽ ഇട്ട് വേവിച്ചോളൂ പ്രശ്നമില്ല. ഒരു സാധനം വേകാൻ  അഞ്ച് മിനിറ്റ് സമയം വേണമെങ്കിൽ ആ അഞ്ച് മിനിറ്റ് എടുത്തു തന്നെ ആ സാധനത്തിനെ വേവിക്കണം.

ADVERTISEMENT

നമുക്ക് ഇവിടെ അഞ്ചു കിലോയുടെ ഉരുളി ഉണ്ട്. അതിനപ്പുറം നമ്മൾ ഇവിടെ ഇറച്ചി വയ്ക്കില്ല. അതിന്റെ ഒരു കൂട്ടാണ്. ആ കൂട്ട് തെറ്റിയാൽ ഇതിന്റെ ടേസ്റ്റ് മാറും. ഈ അഞ്ചു കിലോ തീർന്നു കഴിഞ്ഞാൽ അടുത്ത അഞ്ചു കിലോ. രാത്രി ആറ് ഏഴ് മണി ഒക്കെ ആയിക്കഴിഞ്ഞാൽ പിന്നെ അഞ്ചു കിലോ വച്ചാൽ ചെലവാകില്ല അപ്പോൾ രണ്ടു കിലോ അങ്ങനെയാണ് ഇവിടെ ചെയ്യുന്നത്. എങ്ങനെയാണ്, എന്താണ് വേണ്ടതെന്ന ധാരണ നമുക്കുണ്ടായിരിക്കണം. ഗൾഫിൽ നിന്നൊക്കെ വന്ന ആളുകൾ റസ്റ്ററന്റ് തുടങ്ങിക്കഴിഞ്ഞാൽ പൊട്ടിപ്പോകുന്ന കാരണം എന്താണെന്നു പറഞ്ഞാൽ ഇരിക്കുന്ന മുതലാളിക്ക് ഇതെങ്ങനെ വേണമെന്ന് അറിഞ്ഞുകൂട. ഞാൻ ഉള്ള സമയത്ത് ഞാൻ തന്നെ പോയി എല്ലാം ടേസ്റ്റ് ചെയ്തു നോക്കിയേ വിളമ്പാൻ സമ്മതിക്കൂ. 

ഇവിടെ എല്ലാം വാഴയിലയിലാണ് വിളമ്പുന്നത്. ഞാൻ ‘ഷാപ്പിലെ കറി’ എന്നൊരു പരിപാടി ചെയ്തിട്ടുണ്ട് ആ രുചിയാത്രയിൽ രുചിച്ചറിഞ്ഞ നന്മകൾ മാത്രം എടുത്തിട്ടാണ് നമ്മൾ ഇവിടെ ചെയ്യുന്നത്. അതിൽ നിന്നും കിട്ടിയൊരു ആശയമാണ് താറാവ് ഇറച്ചിയുടെ കാര്യത്തിൽ ഇവിടെ നടപ്പാക്കിയതും. താറാവ് മപ്പാസ് എല്ലാവർക്കും തേങ്ങാ പാൽ ഒഴിച്ചത് ഇഷ്ടമുണ്ടാവണമെന്നില്ല. അതുകൊണ്ട് മപ്പാസ് മാറ്റി താറാവ് റോസ്റ്റ് ആക്കി. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. 

ഞാൻ ചെറുപ്പം മുതലേ പാചകം ചെയ്യും. വീടിനോട് ചേർന്ന് വലിയൊരു പറമ്പുണ്ട്. അതിൽ ഫാം ഉണ്ട്. അഞ്ഞൂറോളം മുട്ടക്കോഴി ഉണ്ട്. പശു, ആട് ഒക്കെ ഉണ്ട്. പറമ്പിലെ പണിക്കാർക്ക് രാവിലെ പഴങ്കഞ്ഞി വെള്ളത്തിൽ ഉപ്പുമാങ്ങ അച്ചാറിട്ടതും കൊടുക്കും. അത് എല്ലാവർക്കും  വലിയ ഇഷ്ടമാണ്. ആ കഞ്ഞിവെള്ളം രുചിക്കൂട്ട് റസ്റ്ററന്റിലും ഊണിന് മുൻപ് കൊടുക്കും. ഉണക്കമീൻ വിഭവങ്ങളും ഇവിടെ ഉണ്ട്. എത്ര വലിയവനായാലും പഴയ രുചി മറക്കുകയില്ല.  ചീഫ് വിപ്പ് കെ.രാജൻ എംഎൽഎ. തിരുവനന്തപുരത്തുണ്ടെങ്കിൽ ഉച്ചയ്ക്ക് ഊണു കഴിക്കാൻ വേണ്ടി മാത്രം ഇവിടെ വരാറുണ്ട്. എല്ലാ ദിവസവും ഒരു അഞ്ച് സ്റ്റേറ്റ് കാർ എങ്കിലും ഇവിടെ കാണും. കാരണം ഹോംലി സെറ്റപ്പിലുള്ള മീൽസ് ആണ് നമ്മൾ കൊടുക്കുന്നത്. ഇലക്കറികൾ, ചീര, വാഴക്കൂമ്പ് , വാഴപ്പിണ്ടി ഇവയൊക്കെയാണ് കറികൾ. 

ഇവിടെ ഭക്ഷണത്തിന് ഓരോ ദിവസത്തെയും ടൈംടേബിൾ തയാറാക്കി കൊടുത്തിട്ടുണ്ട്. ഞാൻ ഇല്ലെങ്കിലും അത് ആ രീതിയിൽ ആണ് പോകുന്നത്. ഒരു ദിവസം മഞ്ഞ നിറത്തിലുള്ള അച്ചാറാണെങ്കിൽ  അടുത്ത ദിവസം ചുവന്ന അച്ചാറായിരിക്കും. പിന്നെ ഇവിടുത്തെ  പുളിയും മുളകും എല്ലാവർക്കും  വളരെ ഇഷ്ടമാണ്. വാളൻ പുളി, ചെറിയ ഉള്ളി, കാന്താരി മുളക് എല്ലാം കൂടി ഇടിച്ച് അതിൽ  വെളിച്ചെണ്ണ ഒഴിച്ചെടുക്കും. അത് ഇവിടുത്തെ ഹൈലൈറ്റ് സാധനം ആണ്. പണ്ടുള്ള അമ്മച്ചിമാർ കറി ഇല്ലാത്തപ്പോൾ ഉണ്ടാക്കുന്ന ഒരു കള്ളക്കറി ആണിത്. ഇതിന് പ്രത്യേകിച്ച് പേരൊന്നുമില്ല. ഒരു ദിവസം അവിയൽ ആണെങ്കിൽ ഒരു ദിവസം തീയൽ വയ്ക്കും. പിന്നെ കാബേജ് എന്ന് പറയുന്ന സാധനം നമ്മൾ കേറ്റില്ല. കാരണം എനിക്ക് ഇഷ്ടമല്ല. പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 

ചിലർ ഫ്രൈഡ് റൈസ് ചെയ്യുന്നില്ലേ എന്ന് ചോദിക്കാറുണ്ട്. ഞാൻ പറയും അത് ചെയ്യില്ല കാരണം മയോണൈസ്, സോസ് ഇതൊന്നും നമ്മൾ ഉപയോഗിക്കില്ല. കെമിക്കൽ  ഒന്നുമില്ല. വിനാഗിരി പോലും ഉപയോഗിക്കില്ല. നാരങ്ങാ ആണ്  ഉപയോഗിക്കുന്നത്. അത് കൊണ്ട് ചില്ലി എന്ന് പറയുന്ന ഒരു ഐറ്റമേ നമുക്ക് ഇല്ല. ചൈനീസ് ജങ്ക് ഫുഡുകൾ ഒന്നുമില്ല. ഒരുപാട് പേരുടെ നിർബന്ധപ്രകാരമാണ് വൈകിട്ടത്തെ ചായയ്‌ക്കൊപ്പം എണ്ണപ്പലഹാരം ഒരു ഐറ്റം മാത്രമാക്കിയത്. അല്ലെങ്കിൽ എണ്ണ ഒഴിവാക്കാൻ വേണ്ടി കപ്പയും കാന്താരിയും കട്ടൻ ചായയുമാണ് കൊടുത്തിരുന്നത്. ഇറച്ചി വയ്ക്കുമ്പോഴും മാക്സിമം കുറച്ചാണ് എണ്ണ  ഉപയോഗിക്കുന്നത്. ബിരിയാണിയ്ക്കും ഒരു തരത്തിലുമുള്ള ഫ്‌ളേവറുകൾ നമ്മൾ ചേർക്കാറില്ല. പൈനാപ്പിൾ മുറിച്ച് ജ്യൂസ് പോലെ ആക്കിയാണ് ഉപയോഗിക്കുന്നത്. എസൻസ് പോലും ഉപയോഗിക്കാറില്ല. അതാണ് എല്ലാവർക്കും ‘അടുക്കളയിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞിരിക്കുന്നത്. എല്ലാവർക്കും വന്ന് കാണാം. ഒരു കമ്പനിയുടെയും പൗഡർ അല്ല നമ്മൾ ഉപയോഗിക്കുന്നത്. 

കഴിക്കുന്ന ഇല എടുക്കണോ?

ചില പോളിസികൾ നല്ലതാണ്. എന്റെ അച്ഛൻ മിലിട്ടറിയിൽ ആയിരുന്നു. ഇവിടെ വന്ന ശേഷം പൊലീസ് ഡിപ്പാർട്മെന്റിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയി. അച്ഛൻ നേരത്തെ പഠിപ്പിച്ച വലിയൊരു ശീലം ആണ്. അച്ഛനുൾപ്പെടെ കഴിക്കുന്ന പാത്രം നമ്മൾ സ്വന്തമായിട്ട്  കഴുകി വച്ചിട്ട് പോകും. അത് ശീലിച്ചതാണ്. ചിലർക്കത് ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് അങ്ങനെ എഴുതി വച്ചത്. എടുത്താൽ വലിയ സന്തോഷം അല്ലെങ്കിൽ ഞങ്ങൾ എടുത്തോളാം എന്ന്. 

ഇല എടുത്താൽ വലിയ സന്തോഷം, അല്ലെങ്കിൽ ഞങ്ങൾ എടുത്തോളാം

തമാശ ആയിട്ടാണ് ചിലർ ഇത് വായിക്കുന്നത്. ചിലർ സംശയത്തോടെ നമ്മുടെ അടുത്ത്  അതിനെപ്പറ്റി ചോദിച്ചാൽ ഞാൻ പറയും ഞാൻ അത് ശീലിച്ചിരുന്നു, എന്റെ ഒരു വൃത്തികെട്ട ശീലമാണത് എന്ന്. കാരണം ഒരാൾ നമ്മളോട് ചോദിക്കുമ്പോൾ അയാൾ അതെടുക്കാൻ മാനസികമായി തയാറല്ല എന്നാണതിനർത്ഥം അപ്പോൾ എന്റെ ആ ശീലം വൃത്തികെട്ടതാണെന്ന് ഞാൻ മുൻപേ സമ്മതിച്ചു കഴിഞ്ഞാൽ വേറെ പ്രശ്‍നം  വരുന്നില്ല. ചോദിച്ചയാൾക്ക് എനിക്കാണ് പ്രശ്‍നം എന്ന് കരുതി പുള്ളി സന്തോഷിക്കും. അവർ ചിന്തിക്കുകയാണെങ്കിൽ ചിന്തിക്കട്ടെ. ഇല എടുക്കാത്തത് ശരിയല്ല എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. 90 ശതമാനം ആളുകളും ഇല എടുക്കാറുണ്ട്. എടുക്കാത്തവരോട് ഒരിക്കലും ഇല എടുക്കാൻ പറയരുത് എന്നും സഹപ്രവർത്തകരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഏറ്റവും അധികം പരാതി വരാവുന്ന ഒരു മേഖലയാണിത്.

കുടുംബം

ഭാര്യ അശ്വതി നഴ്‌സിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ആണ്. ഇപ്പോൾ ജാർഖണ്ഡിലാണ്. ഒരു മകൻ, അമ്മ. അച്ഛൻ ജീവിച്ചിരിപ്പില്ല. മൂന്നു ചേച്ചിമാരുടെയും കല്യാണം കഴിഞ്ഞു. ഇതാണ് കുടുംബം. 

കട തുടങ്ങിയത് 2019  ഡിസംബറിലാണ്. 2020 മാർച്ച് 15 ന് കൊറോണ കാരണം കട അടച്ചു. പിന്നെ തുറന്നത് നവംബറിൽ. ലോക്ഡൗൺ സമയത്ത് എനിക്ക് സമയം തികയുന്നില്ലായിരുന്നു! വളർത്തു മീൻ കൃഷി ഉണ്ടായിരുന്നു. ഒരു സുഹൃത്തിന് 200 ഏക്കർ മീൻകൃഷി ഉണ്ടായിരുന്നു. അവിടെ നിന്നും മീൻ കൊണ്ട് വന്ന് ഇവിടെ വിൽക്കുകയായിരുന്നു പരിപാടി. രാവിലെ അഞ്ചു മണി  മുതൽ പത്തു മണി വരെ. അത് കഴിഞ്ഞ് പറമ്പിലേക്കിറങ്ങും. വാഴകൃഷി, തീറ്റപ്പുൽ കൃഷി ഇതൊക്കെ ഉണ്ട്. ചാണകം ഉണക്കി കൊടുക്കുന്നുണ്ട്. അതിനിടയിൽ ഷൂട്ടും നടക്കുന്നു. ഒപ്പം ചാനൽ പരിപാടികളിലും സജീവമാണ്. ഞാൻ പഠിപ്പിക്കുന്ന പിള്ളേരോട് പറയുന്ന ഒരു കാര്യമുണ്ട്,  ആരും ചെറുതല്ല എന്നതാണത്.  ഇടപെടുന്ന മേഖലകളെല്ലാം ആസ്വദിച്ച് ചെയ്യുന്നതുകൊണ്ട് എല്ലാം ഇഷ്ടമാണ്.

English Summary : Amma Veedu Restaurant by Actor N K Kishore