ചിക്കൻ കഷ്ണങ്ങളില്ലാതെ തന്നെ രുചിയോ മണമോ ഒട്ടും കുറയാതെയൊരു വെജിറ്റേറിയൻ ചിക്കൻ കറി കഴിക്കാൻ പറ്റുമോ? ‘‘പറ്റും. ചിക്കനു പകരം മുളങ്കൂമ്പ് ഉപയോഗിച്ചാൽ മതി. ’’ മുളയുൽപ്പന്നങ്ങൾ കൊണ്ട് ഭക്ഷ്യവിഭവങ്ങളുണ്ടാക്കി സ്വയം തൊഴിൽ കണ്ടെത്തിയ മലപ്പുറം, വണ്ടൂരിൽ നിന്നുള്ള എം.ആർ.വത്സല പറയുന്നു. ചിക്കൻ കറി മാത്രമല്ല

ചിക്കൻ കഷ്ണങ്ങളില്ലാതെ തന്നെ രുചിയോ മണമോ ഒട്ടും കുറയാതെയൊരു വെജിറ്റേറിയൻ ചിക്കൻ കറി കഴിക്കാൻ പറ്റുമോ? ‘‘പറ്റും. ചിക്കനു പകരം മുളങ്കൂമ്പ് ഉപയോഗിച്ചാൽ മതി. ’’ മുളയുൽപ്പന്നങ്ങൾ കൊണ്ട് ഭക്ഷ്യവിഭവങ്ങളുണ്ടാക്കി സ്വയം തൊഴിൽ കണ്ടെത്തിയ മലപ്പുറം, വണ്ടൂരിൽ നിന്നുള്ള എം.ആർ.വത്സല പറയുന്നു. ചിക്കൻ കറി മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കൻ കഷ്ണങ്ങളില്ലാതെ തന്നെ രുചിയോ മണമോ ഒട്ടും കുറയാതെയൊരു വെജിറ്റേറിയൻ ചിക്കൻ കറി കഴിക്കാൻ പറ്റുമോ? ‘‘പറ്റും. ചിക്കനു പകരം മുളങ്കൂമ്പ് ഉപയോഗിച്ചാൽ മതി. ’’ മുളയുൽപ്പന്നങ്ങൾ കൊണ്ട് ഭക്ഷ്യവിഭവങ്ങളുണ്ടാക്കി സ്വയം തൊഴിൽ കണ്ടെത്തിയ മലപ്പുറം, വണ്ടൂരിൽ നിന്നുള്ള എം.ആർ.വത്സല പറയുന്നു. ചിക്കൻ കറി മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കൻ കഷ്ണങ്ങളില്ലാതെ തന്നെ രുചിയോ മണമോ ഒട്ടും കുറയാതെയൊരു വെജിറ്റേറിയൻ ചിക്കൻ കറി കഴിക്കാൻ പറ്റുമോ? 

‘‘പറ്റും. ചിക്കനു പകരം മുളങ്കൂമ്പ് ഉപയോഗിച്ചാൽ മതി. ’’

ADVERTISEMENT

മുളയുൽപ്പന്നങ്ങൾ കൊണ്ട് ഭക്ഷ്യവിഭവങ്ങളുണ്ടാക്കി സ്വയം തൊഴിൽ കണ്ടെത്തിയ മലപ്പുറം, വണ്ടൂരിൽ നിന്നുള്ള എം.ആർ.വത്സല പറയുന്നു. ചിക്കൻ കറി മാത്രമല്ല ഫ്രൈ, റോസ്റ്റ്, കട്‌ലറ്റ് തുടങ്ങിയവയും മുളങ്കൂമ്പ് ഉപയോഗിച്ചുണ്ടാക്കാം. ഇതിനു പുറമെ അച്ചാർ, പായസം, സൂപ്പ് തുടങ്ങിയ വിഭവങ്ങളും തയാറാക്കാം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിനോദ സഞ്ചാരത്തിനു പോകുന്നവർ കണ്ടു പരിചയപ്പെട്ട ബാംബൂ ഷൂട്ട് (മുളങ്കൂമ്പ്) ഉൽപ്പന്നങ്ങൾക്ക് കേരളത്തിലും പ്രിയമേറി വരുന്നു. അതോടൊപ്പം ഭക്ഷ്യയോഗ്യമായ മുളകൾ അഥവാ എഡിബിൾ ബാംബൂ ഇനങ്ങൾ കൃഷി ചെയ്യുന്നവരും കൂടി വരുന്നു. വാണിജ്യ പ്രാധാന്യം ഏറെയുള്ളതിനാൽ ഭാവിയുടെ കൃഷിയായ മുളയ്ക്ക് സാധ്യതകളുമേറെ.

തിരൂർ പച്ചാട്ടിരിയിലെ നൂർ ലേക്കിൽ നിന്നുള്ള മുളക്കാഴ്ചകൾ. ചിത്രം: ടി.പ്രദീപ്കുമാർ

കഴിക്കാം നാടനും വടക്കേ ഇന്ത്യനും

ഡെൻഡ്രോകലാമസ് എന്ന ജീനസിൽ പെടുന്ന മുളകളാണ് പ്രധാനമായും ഭക്ഷ്യയോഗ്യമായവയെന്ന് തൃശൂരിലെ കേരള കാർഷിക സർവകലാശാല വനഗവേഷണ വിഭാഗത്തിലെ അസോസിയേറ്റ് ഡയറക്ടർ ഡോ.ടി.കെ.കുഞ്ഞാമു പറയുന്നു. ഇത്തരം മുളകളിൽ പലതും വടക്കുകിഴക്കേ ഇന്ത്യനാണെങ്കിലും കേരളത്തിലും ഇവ നന്നായി വളരുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ആസ്പർ മുളകളാണ് ഈയിനത്തിലെ താരം. നാടൻ ഇനമായ ആനമുള വാണിജ്യ പ്രധാന്യമുള്ളതും വലിയ വില കിട്ടുന്നതുമാണെങ്കിലും ഭക്ഷണത്തിനും ഏറ്റവും അനുയോജ്യം. മിക്കവാറും മുളയിനങ്ങളുടെയും കൂമ്പ് ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും പാചകത്തിന് മുൻപ് ചില മുൻകരുതലുകളെടുക്കേണ്ടതുണ്ട്. 

സൂക്ഷിക്കണം, ഇല്ലേൽ മുളങ്കൂമ്പും പണി തരും

മുളച്ചുവരുന്ന കൂമ്പിന്റെ പോളകൾ പൊളിച്ച് ഒഴിവാക്കി അതിനകത്തുള്ള കാമ്പ് ആണ് ഉപയോഗിക്കുന്നത്. ഭക്ഷ്യയോഗ്യമായ മുളകളുടേതാണെങ്കിലും അതേപടി കഴിക്കുന്നത് ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കും. അതുകൊണ്ടു തന്നെ കൂമ്പ് അരിഞ്ഞ് 10 മിനിറ്റെങ്കിലും നന്നായി തിളപ്പിച്ച ശേഷം ഊറ്റിയെടുത്താണ് പാചകത്തിനായി ഉപയോഗിക്കാറുള്ളതെന്ന് വത്സല പറയുന്നു. സാധാരണ ചിക്കനോ ബീഫോ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങളുടെ അതേ കൂട്ട് തന്നെ പ്രയോഗിക്കാമെന്നും അവർ പറയുന്നു.

തിരൂർ പച്ചാട്ടിരിയിലെ നൂർ ലേക്കിലെ ആനമുള. ചിത്രം: ടി.പ്രദീപ്കുമാർ

ജൂൺ, ജൂലൈ മാസങ്ങളിലാണ് സാധാരണ മുളങ്കൂമ്പുകൾ പൊട്ടി വരുന്നത്. ആ സമയത്ത് എടുത്ത് സൂക്ഷിച്ചാൽ പിന്നീട് ഉപയോഗിക്കാം. അച്ചാറാക്കിയാൽ കൂടുതൽ കാലം ഉപയോഗിക്കാം.

ADVERTISEMENT

വീട്ടിലൊരു മുളനടാം,‌ പ്രമേഹം പമ്പ കടത്താം

ജീവിത ശൈലീ രോഗങ്ങൾ കുറയ്ക്കാൻ ഓരോ വീട്ടിലും ഒരു മുളയെങ്കിലും നടുകയും അതിന്റെ കൂമ്പ് ഇടയ്ക്കിടെ ഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്യണമെന്ന് സാമൂഹിക വനവത്കരണ വിഭാഗം മലപ്പുറം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.സജികുമാർ പറയുന്നു. കാർബോ ഹൈഡ്രേറ്റും പഞ്ചസാരയും കുറവായതിനാൽ പ്രമേഹ രോഗികൾക്ക് അത്യുത്തമമായ ഭക്ഷണമാണിത്. ധാതുലവണങ്ങളുള്ളതിനാൽ വാർധക്യ കാലത്ത് പൊട്ടാസ്യം നഷ്ടപ്പെട്ട് ഓർമക്കുറവുണ്ടാകുന്ന തരത്തിലുള്ള അസുഖങ്ങൾ ഒഴിവാക്കാനാകും. നാരടങ്ങിയ ഭക്ഷണം കൂടിയാണിതെന്നും പറയുന്നു. 

100 ഗ്രാം മുളങ്കൂമ്പിൽ അടങ്ങിയ പ്രധാന ഘടകങ്ങൾ ഇങ്ങനെ: ഊർജം– 27 കലോറി. വൈറ്റമിൻ–15 ഗ്രാം. അന്നജം–5.2 ഗ്രാം. പഞ്ചസാര–3 ഗ്രാം. കൊഴുപ്പ് 3 ഗ്രാം. പൊട്ടാസ്യം 5.33 ഗ്രാം  ഇരുമ്പ്–0.5 മില്ലിഗ്രാം. ഫോസ്ഫറസ്–0.6 ഗ്രാം, സിങ്ക്–1.1 മില്ലിഗ്രാം.

നടാനെളുപ്പം, വളരും വേഗം

മുളയിനങ്ങളുടെ കൃഷി ഒട്ടും ആയാസകരമായ കാര്യമല്ലെന്ന് മലപ്പുറം തിരൂർ പച്ചാട്ടിരിയിൽ മുളക്കൃഷി കൊണ്ട് നൂർലേക് എന്ന ജൈവവൈവിധ്യ ഉദ്യാനം തന്നെയൊരുക്കിയ പി.കെ.വി.നൂർ മുഹമ്മദ് പറയുന്നു. 12 ഏക്കർ സ്ഥലത്ത് അൻപതിലേറെ ഇനം മുള നട്ടാണ് അദ്ദേഹം വലിയൊരു മുളങ്കാട് തന്നെ ഒരുക്കിയത്. മുളം തൈകൾ സാധാരണ രീതിയിൽ നട്ടാൽ മതി. പ്രത്യേകിച്ച് വളമൊന്നും ഇടേണ്ടതില്ല. സ്വാഭാവികമായി വളരാനനുവദിച്ചാൽ മതി. ആദ്യ 2 വർഷമെങ്കിലും ഇടയ്ക്കിടെ ഒരു ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. 

വനംവകുപ്പിന്റെയും കേരള വന ഗവേഷണ കേന്ദ്രത്തിന്റെയും സഹായത്തോടെയാണ് തൈകൾ സംഘടിപ്പിച്ചത്. ആദ്യ മുളകൾ 5 വർഷം കൊണ്ടു പൂർണ വളർച്ചയെത്തും. പിന്നീട് വരുന്ന മുളങ്കൂമ്പുകളാണ് ഭക്ഷണത്തിനായി ഉപയോഗിക്കാറുള്ളത്. മുളങ്കൂമ്പുകൾ കൊണ്ടുള്ള ഭക്ഷണ വിഭവങ്ങൾ തീൻമേശയിലെ പ്രധാന ഇനമാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary : The Nutritional Facts of Bamboo Shoots.