കുട്ടിക്കാലത്ത് തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു അറിയാതെ എങ്ങാനും ഉള്ളിൽ പോയാൽ ഏറ്റവും വലിയ പേടി വയറ്റിൽ ‘തണ്ണിമത്തൻ ചെടി’ വളർന്നു വരുമോ എന്നായിരുന്നു. മുതിർന്നപ്പോൾ വിശ്വാസം പോയിട്ട് ആ ഓർമ പോലും ഇല്ലാതായി. എന്നാൽ, തണ്ണിമത്തന്റെ കറുത്തകുരു ധാരാളമായി കഴിക്കാമെന്നാണ് പുതിയ വിശ്വാസം. ഇതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കാലത്ത് തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു അറിയാതെ എങ്ങാനും ഉള്ളിൽ പോയാൽ ഏറ്റവും വലിയ പേടി വയറ്റിൽ ‘തണ്ണിമത്തൻ ചെടി’ വളർന്നു വരുമോ എന്നായിരുന്നു. മുതിർന്നപ്പോൾ വിശ്വാസം പോയിട്ട് ആ ഓർമ പോലും ഇല്ലാതായി. എന്നാൽ, തണ്ണിമത്തന്റെ കറുത്തകുരു ധാരാളമായി കഴിക്കാമെന്നാണ് പുതിയ വിശ്വാസം. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ കൊച്ചു സ്രോതസ്സുകൾ സെലെനിയം, പൊട്ടാസിയം, സിങ്ക് തുടങ്ങിയവയാണ്. ഹൃദയത്തിനെ ശക്തിപ്പെടുത്തൽ, പ്രതിരോധ ശേഷി, രക്തത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കൽ ഇവയൊക്കെ ചെറിയതോതിൽ നിർവഹിക്കാൻ ഈ കുഞ്ഞന്മാർക്ക് കഴിയും. 

തണ്ണിമത്തൻ കുരുവിന്റ ഉപയോഗം കേട്ടാൽ കണ്ണുതള്ളി ഏതാണ്ട് തണ്ണിമത്തന്റെ വലിപ്പമാകും. 

ADVERTISEMENT

∙ എണ്ണയായി 

വെയിലത്ത് വച്ചുണക്കിയെടുത്ത കുരു കോൾഡ് പ്രസ് ചെയ്ത് എണ്ണയാക്കി ഉപയോഗിക്കുന്ന രീതിയുണ്ട് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ. ‘ഊട്ടാങ്കാ ഓയിൽ’ എന്നാണ് പേര്. മുടിയുടെ ആരോഗ്യത്തിനും തൊലിപ്പുറത്ത് ഈർപ്പം നിലനിർത്താനും നല്ലതാണത്രേ. കുഞ്ഞുങ്ങൾക്കുള്ള ‘ബേബി ഓയിലാ’യും ഇതുപയോഗിക്കുന്നുണ്ട്. 

ADVERTISEMENT

∙ ബേക്ക് ചെയ്ത് 

ബ്രഡ്, മഫിൻ, കുക്കീസ്, കേക്ക്, ഗ്രനോള ബാർ തുടങ്ങിയവയിൽ നട്ട്സിനൊപ്പം ഉപയോഗിക്കും ഉണക്കിയ തണ്ണിമത്തൻ കുരു. 

ADVERTISEMENT

∙ സാലഡിനൊപ്പം 

ഫ്രൂട്ട് സാലഡ്, യോഗർട്ട് സാലഡ്, വിവിധ സൂപ്പുകൾ എന്നിവയ്ക്കൊപ്പം ഇവനും ചേരും. 

∙ ഉണക്കിപ്പൊടിച്ച് 

ഉണക്കിയെടുത്ത തണ്ണിമത്തൻ കുരു നല്ല മയത്തിൽ പൊടിച്ചു സൂക്ഷിച്ചാൽ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേർക്കാം. സ്വൽപം കൊഴുപ്പ് കൂട്ടാൻ നല്ലത്. 

English Summary : Watermelon seeds are one of the most nutrient-dense varieties of seeds