ഒറ്റ ഗ്ലാസ് അടിച്ചവനെ ശൂന്യാകാശത്തെത്തിക്കുന്ന വൈനുകളെപ്പറ്റി കേട്ടിട്ടുണ്ടാവും. പക്ഷേ പെട്രസ് 2000 വരുന്നത് ശരിക്കും ശൂന്യാകാശത്തുനിന്നാണ്; രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 14 മാസം കഴിച്ചുകൂട്ടിയ ശേഷം. ആ വരവിൽ അതിന്റെ വിലയും റോക്കറ്റു പോലെ കുതിച്ചു: പത്തുലക്ഷം ഡോളർ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12 കുപ്പികളിൽ നിറച്ച പെട്രസ് 2000 വൈൻ, യൂറോപ്പിയൻ സ്റ്റാർട്ട് അപ് സ്പേസ് കാർഗോ അൺലിമിറ്റഡാണ് സ്പെയ്സിലെ ഓർബിറ്റിലേക്ക് അയച്ചത്. ഭക്ഷണവസ്തുക്കൾക്കും പാനീയങ്ങൾക്കും ബഹിരാകാശത്ത് എന്തു മാറ്റം വരുന്നുവെന്ന പഠനത്തിന്റെ (matures) ഭാഗമായുള്ള പരീക്ഷണത്തിനു വേണ്ടിയായിരുന്നു ഇത്.

2019 നവംബർ 2 നാണ് പെട്രസ് 2000 യാത്ര തിരിച്ചത്. ഏകദേശം 440 ദിവസം ബഹിരാകാശത്ത് ചെലവിട്ട് 2021 ജനുവരി 14 ഭൂമിയിൽ തിരിച്ചെത്തി. വൈൻ കുപ്പികൾ വൈൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടത്തി. ഭൂമിയിൽ സൂക്ഷിച്ചതിൽനിന്നു രുചിയിലും നിറത്തിലും മണത്തിലും വ്യത്യസ്തമായ വീഞ്ഞാണിതെന്ന് പരിശോധനയിൽ വ്യക്തമായി. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വിലയ്ക്കാണ് ഈ സ്പെഷൽ വൈനുകൾ വിറ്റു പോയത്. പ്രൈവറ്റ് സെയിലായതിനാൽ ഇത് വാങ്ങിയത് ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

ലോകത്തിലെ വീഞ്ഞ് വ്യവസായ തലസ്ഥാനമാണ് തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നഗരമായ ബോർദോ. ഇവിടത്തെ വീഞ്ഞ് വ്യവസായവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥ 14.5 ബില്യൻ യൂറോയോളം വരും. എട്ടാം നൂറ്റാണ്ട് മുതൽ ഈ പ്രദേശത്ത് ബോർദോ വീഞ്ഞ് (Bordeaux wine) ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.

ADVERTISEMENT

English Summary : A bottle of Petrus 2000, that spent almost 440 days in space, is up for grabs in a private sale.