കോൾഡ് കേസ് എന്ന സിനിമയിൽ ആട്ടിറച്ചി നുറുക്കുന്നതും നോക്കി പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നുണ്ട് ‘ഇതിനി വെന്തു പാകമായി വരാൻ നേരം കുറേയാകുമല്ലോ?’ മറുപടിയായി വീട്ടുകാരി ‘ഓ അത് കുറച്ചു പച്ച കപ്ലങ്ങാ മുറിച്ച് ഇട്ടാൽ മതി സാറേ എളുപ്പം വെന്തോളും’ എന്നു പറയുന്നുണ്ട്. ഈ ‘ടിപ്പ്’ ഭക്ഷണപ്രേമികൾ കുറിച്ചെടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൾഡ് കേസ് എന്ന സിനിമയിൽ ആട്ടിറച്ചി നുറുക്കുന്നതും നോക്കി പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നുണ്ട് ‘ഇതിനി വെന്തു പാകമായി വരാൻ നേരം കുറേയാകുമല്ലോ?’ മറുപടിയായി വീട്ടുകാരി ‘ഓ അത് കുറച്ചു പച്ച കപ്ലങ്ങാ മുറിച്ച് ഇട്ടാൽ മതി സാറേ എളുപ്പം വെന്തോളും’ എന്നു പറയുന്നുണ്ട്. ഈ ‘ടിപ്പ്’ ഭക്ഷണപ്രേമികൾ കുറിച്ചെടുത്തു കഴിഞ്ഞു. പാചക വിദഗ്ദർ പരീക്ഷിച്ച് വിജയിച്ച കാര്യമാണ്.

സമൂഹ മാധ്യമങ്ങളിൽ പലവിധ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. വീട്ടിൽ കൂട്ടാൻ വയ്ക്കാൻ ഒന്നും ഇല്ലാതെ കപ്ലങ്ങ പറിച്ചു വരുന്നത് കാണുമ്പോൾ ഇന്ന് മട്ടനാണല്ലേ കറി, എന്നിങ്ങനെ പോകുന്നു ട്രോളുകൾ. 

ADVERTISEMENT

കപ്ലങ്ങയുടെ ഗുണങ്ങളെക്കുറിച്ച് ട്രോൾ അല്ലാത്ത ചില കാര്യങ്ങൾ

പ്രായത്തെ വെല്ലുന്ന ഫ്രൂട്ട് ഏതാണെന്നു ചോദിച്ചാൽ സംശയം കൂടാതെ പറയാം കപ്ലങ്ങ (പപ്പായ) എന്ന്. പപ്പായ പഴത്തിലുള്ളതു പോലെ തന്നെ പച്ചപപ്പായയിലും ധാരാളം പോഷകങ്ങളുണ്ട്. ദഹനത്തിനുള്ള എൻസൈമുകൾ ഏറെയുള്ളതിനാൽ മസബന്ധവും ഇറിറ്റബിൾ ബവൽ സിൻഡ്രോമും പോലുള്ള അസുഖങ്ങൾ അകറ്റാൻ പപ്പായ സഹായിക്കും. പ്രായക്കൂടുതൽ കൊണ്ടുണ്ടാകുന്ന നാഡീതളർച്ച മാറ്റാനും പപ്പായ നല്ലതാണെന്നു പഠനങ്ങൾ. സ്ഥിരമായി പപ്പായ കഴിക്കുന്നവരുടെ ചർമത്തിൽ ചുളിവുകൾ വീഴില്ലെന്നും പഠനങ്ങൾ പറയുന്നു. ദിവസേനയുള്ള ഭക്ഷണത്തിൽ സാലഡും ജ്യൂസും മറ്റുമായി പപ്പായ ഉൾപ്പെടുത്തിയാൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ആരോഗ്യവും സ്വന്തമാക്കാം. കപ്ലങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു സാലഡ് ഇതാ:

ADVERTISEMENT

പച്ച പപ്പായ സൽസ

  • പപ്പായ – 1 ചെറുത്
  • തക്കാളി – 4 എണ്ണം
  • സവാള – 1എണ്ണം
  • മല്ലിയില – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
  • നാരങ്ങാനീര്– 1/4 കപ്പ്
  • കുരുമുളക്പൊടി – 1/4 
ADVERTISEMENT

തയാറാക്കുന്ന വിധം

  • പപ്പായ തൊലികളഞ്ഞു കഷ്ണങ്ങളാക്കുക. തക്കാളി കുരുകളഞ്ഞു കഷ്ണങ്ങളാക്കുക. സവാള ചെറുതായി അരിയുക.
  • മുകളിൽ പറഞ്ഞവയും മല്ലിയിലയും നാരങ്ങാനീരും കുരുമുളകുപൊടിയും നന്നായി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഉപയോഗിക്കാം.

ഇറച്ചി പാകം ചെയ്യുമ്പോൾ 

  • ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്ന ഇറച്ചി ഉപ്പുവെള്ളത്തിൽ കഴുകിയശേഷം ഉപയോഗിക്കുക. രക്‌തമയം പോയി ഇറച്ചിക്ക് നല്ല നിറം കിട്ടും. ഇറച്ചി മാർദ്ദവമില്ലാത്തതാണെങ്കിൽ, അല്‌പസമയം പപ്പായയുടെ ഇലയിൽ പൊതിഞ്ഞുവയ്‌ക്കുക. പിന്നീടു പാകംചെയ്‌താൽ മാർദ്ദവമുണ്ടായിരിക്കും.
  • ആട്ടിറച്ചി വേവിക്കുമ്പോൾ കുറച്ച് പച്ചകപ്ലങ്ങ ചേർത്താൽ പെട്ടെന്ന് വെന്തു കിട്ടും.

English Summary : PapayaTrolls based on Cold Case Malayalam Movie.