‘ദി ഗോൾഡൻ ബോയ്’ എന്ന പേരിൽ തയാറാക്കിയ ഒരു പീസ് ബർഗറിന്റെ വില കേട്ടാൽ ആരും അതിശയിച്ചു പോകും, അയ്യായിരം യൂറോ (4,42,125 രൂപ). നെതർലൻഡിൽ നിന്നുള്ള ഷെഫ് റോബർട്ട് ജെയ്ൻ ഡി വീനാണ് ഈ ബർഗർ തയാറാക്കിയത്. ഈ ബർഗറിന്റെ സവിശേഷ ചേരുവകൾ ഏതെന്നു നോക്കിയാൽ ഇതിന്റെ വിലയുടെ രഹസ്യം മനസിലാകും. ഗോൾഡ് ലീഫ് , ട്രഫിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദി ഗോൾഡൻ ബോയ്’ എന്ന പേരിൽ തയാറാക്കിയ ഒരു പീസ് ബർഗറിന്റെ വില കേട്ടാൽ ആരും അതിശയിച്ചു പോകും, അയ്യായിരം യൂറോ (4,42,125 രൂപ). നെതർലൻഡിൽ നിന്നുള്ള ഷെഫ് റോബർട്ട് ജെയ്ൻ ഡി വീനാണ് ഈ ബർഗർ തയാറാക്കിയത്. ഈ ബർഗറിന്റെ സവിശേഷ ചേരുവകൾ ഏതെന്നു നോക്കിയാൽ ഇതിന്റെ വിലയുടെ രഹസ്യം മനസിലാകും.  ഗോൾഡ് ലീഫ് , ട്രഫിൽ (മഷ്‌റൂം), വാഗ്യു എ 5 മീറ്റ്, കിംഗ് ക്രാബ്, സ്റ്റർജിയൻ മത്സ്യത്തിന്റെ മുട്ടകൾ, താറാവ് മുട്ട മയോണൈസ്, ഡോം പെരിഗൺ ഷാംപെയ്ൻ... എന്നിങ്ങനെ അതിശയിപ്പിക്കുന്ന രുചിക്കൂട്ടുകൾ ചേർന്നാണ് ഇത് തയാറാക്കിയിരിക്കുന്നത്.  

ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ എന്ന റെക്കോർഡ്  അമേരിക്കയിലെ ഒരു റസ്റ്ററന്റിനായിരുന്നു, വില 4200 പൗണ്ട് (ഏകദേശം 3 ലക്ഷം 72 ആയിരം രൂപ). 352.44 കിലോഗ്രാം ഭാരം ഉണ്ട്, ഇത് ഒരാൾക്ക് കഴിച്ച് തീർക്കാൻ കഴിയില്ല.  അതിനാൽ ഇതിനെക്കാൾ മികച്ചതും ഒരാൾക്കു കഴിച്ചു തീർക്കാൻ പറ്റുന്നതുമായ ബർഗർ തയാറാക്കാമെന്നു കരുതിയതായി  റോബർട്ട് ജെയ്ൻ ഡി വീൻ മാധ്യമങ്ങളോടു പറഞ്ഞു.

ADVERTISEMENT

റോയൽ ഡച്ച് ഫുഡ് ആൻഡ് ബിവറേജ് അസോസിയേഷൻ ചെയർമാൻ റോബർട്ട് വില്ല്യമ്സാണ് ഈ ബർഗർ കഴിച്ചത്. ബർഗർ വിൽപനയിലൂടെ ലഭിച്ച പണം  നെതർലാൻഡിലെ ഫുഡ് ബാങ്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എൻ ജി ഒ യ്ക്കാണ് റോബർട്ട്  നൽകിയത്. ഈ പണം ഉപയോഗിച്ച് ആയിരത്തോളം ഫുഡ് പാക്കറ്റുകൾ വാങ്ങിച്ച് ആവശ്യക്കാർക്ക് എത്തിക്കാൻ സാധിക്കും. റസ്റ്ററന്റുകൾ പ്രവർത്തിക്കാത്ത കോവിഡ് കാലത്ത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലാണ് ഈ ഒരു സ്പെഷൽ ബർഗർ നിർമ്മാണം എന്നും റോബർട്ട് പറയുന്നു.

English Summary : Robbert Jan de Veen of De Daltons restaurant in Voorthuizen, Netherlands has made an expensive hamburger.