യൂറോപ്യൻ ക്വിസീനിലെ കൾനറി വിദഗ്ധർ മാറ്റുരയ്ക്കുന്ന ‘ദ് നാഷനൽ ഷെഫ് ഓഫ് ദി ഇയർ 2021’ ൽ കേരളത്തിൽ നിന്നുള്ള മീൻ പൊള്ളിച്ചതും തേങ്ങാച്ചമ്മന്തിയും തയാറാക്കി സെമിഫൈനലിലെത്തിയിരിക്കുകയാണ് ഷെഫ് ജോമോൻ കുരിയാക്കോസ്. ജനിച്ച നാട്ടിലെയും ജീവിക്കുന്ന നാട്ടിലെയും ആഹാര സമ്പ്രദായം ഒരുപോലെ ഒറ്റ പ്ലേറ്റിലേക്ക് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്യൻ ക്വിസീനിലെ കൾനറി വിദഗ്ധർ മാറ്റുരയ്ക്കുന്ന ‘ദ് നാഷനൽ ഷെഫ് ഓഫ് ദി ഇയർ 2021’ ൽ കേരളത്തിൽ നിന്നുള്ള മീൻ പൊള്ളിച്ചതും തേങ്ങാച്ചമ്മന്തിയും തയാറാക്കി സെമിഫൈനലിലെത്തിയിരിക്കുകയാണ് ഷെഫ് ജോമോൻ കുരിയാക്കോസ്. ജനിച്ച നാട്ടിലെയും ജീവിക്കുന്ന നാട്ടിലെയും ആഹാര സമ്പ്രദായം ഒരുപോലെ ഒറ്റ പ്ലേറ്റിലേക്ക് എന്ന ആശയത്തിലാണ് ഈ നാടൻ വിഭവങ്ങൾ  ലണ്ടനിലെ പ്രസിദ്ധമായ പാചക മത്സരത്തിന് അയച്ചത്. മലയാളികളുടെ പ്രിയരുചികൾക്കു ലഭിച്ച അംഗീകാരമാണ് ഇതെന്ന് ഷെഫ് ജോമോൻ.

ADVERTISEMENT

യുകെ നാഷനൽ ലെവലിലുള്ള എല്ലാ ഷെഫുമാരും പങ്കെടുക്കുന്ന പ്രോഗ്രാമാണ് ദ് നാഷനൽ ഷെഫ് ഓഫ് ദി ഇയർ 2021. ആയിരത്തിലധികം എൻട്രികളിൽനിന്ന് ഏറ്റവും മികച്ച 40 പേരെ തിരഞ്ഞെടുക്കും. അവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണ് സെമിഫൈനൽസിലും ഫൈനലിലും വരുന്നത്. ഓരോ ഘട്ടത്തിലും മത്സരാർഥികൾക്ക് നൽകുന്ന തീമുകളെ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളാണ് തയാറാക്കേണ്ടത്. അതനുസരിച്ച് മെനു ക്രിയേറ്റ് ചെയ്‌ത് അതിന്റെ റെസിപ്പിയും ഡിസ്‌ക്രിപ്‌ഷനും അയച്ചു കൊടുക്കണം. ഈ വർഷം ഫ്യൂച്ചർ 50 ഇൻഗ്രേഡിയൻസ് എന്നതായിരുന്നു ആദ്യ കടമ്പ. അതിൽ മത്തങ്ങാ സ്റ്റീക്ക്, ലാൻഡ് ആൻഡ് സീ വിഭാഗത്തിൽ ഇലയിൽ പൊള്ളിച്ച മീനും ലാൻഡിന്റെ കൺസെപ്റ്റ് എന്ന നിലയിൽ തേങ്ങാച്ചമ്മന്തിയും ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയും പോലുള്ള നാടൻ വിഭവങ്ങളും തയാറാക്കി. പ്രാദേശിക രുചിയിലുള്ള ഡെസേർട്ടായിരുന്നു അവർക്ക് വേണ്ടത്. ചാർക്കോൾ ഇൻഫ്യൂസ്‌ ചെയ്‌ത് മിൽക്ക് പുഡ്ഡിങ്  ഉണ്ടാക്കി. 

ADVERTISEMENT

അടുത്ത കടമ്പ സെമി ഫൈനൽസും ഫൈനൽസും ആണ്. തയാറാക്കുന്ന വിഭവങ്ങളെക്കുറിച്ച് ചെറിയൊരു കുറിപ്പ് ഇമെയിൽ ചെയ്യണം. ഫൈനൽ വരെയുള്ള മത്സരം ഓൺലൈൻ വഴിയാണ് നടത്തുന്നത്. സെമി ഫൈനലിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവത്തിന്റെ ചെറിയൊരു അളവ്– ബൈറ്റ് സൈസ് എന്നു പറയും. അതായത് ഒരു കടിക്ക് പറ്റുന്ന അളവ് – അയച്ചു കൊടുക്കണം. അതിൽ ഉദ്ദേശിക്കുന്നത് കേരള മീൽ – അതായത് അമ്മ തരുന്ന ഒരു ഉരുള ചോറ് – നന്നായി അവതരിപ്പിക്കണം. എന്റെ അമ്മ എനിക്ക് തന്നിരുന്ന ഒരു ഉരുള ചോറിനെ ഞാൻ എങ്ങനെ മോഡേണായി പ്ലേറ്റ് ചെയ്യും എന്നുള്ളതാണ് വേണ്ടത്. അതിനൊപ്പം അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും അയച്ചു കൊടുക്കണം. ഇതിൽ വിജയിച്ചാൽ അടുത്ത ലെവലിൽ എത്തും. അതിൽ, ചെയ്‌തിരിക്കുന്ന മൂന്നു മെനുവും രണ്ടു മണിക്കൂർ കൊണ്ട് ചെയ്‌തു കാണിച്ചു കൊടുക്കണം. ഇതിൽ വിജയിക്കുന്നവരാണ് ഫൈനലിലേക്ക് എത്തുന്നത്.

ADVERTISEMENT

1972 ലാണ് ഈ മത്സരം ആരംഭിച്ചത്. ഗോര്‍ഡന്‍ റാംസെ, അലൻ വില്യംസ്, മാർക്ക് സർജിയന്റ് തുടങ്ങിയ ലോകപ്രസിദ്ധ ഷെഫുമാരൊക്കെ ദ് നാഷനൽ ഷെഫ് ഓഫ് ദി ഇയർ ടൈറ്റിൽ സ്വന്തമാക്കിയിട്ടുണ്ട്.

English Summary : UK National Chef of the year 2021.