പ്രമുഖ ഷെഫ് സുരേഷ് പിള്ളയും ഇത്തവണ ബെംഗളൂരു മലയാളികൾക്ക് ഓണസദ്യ ഒരുക്കുന്നുണ്ട്. വൈറ്റ്ഫീൽഡിൽ ആരംഭിച്ച ഹോട്ടലിൽ തനി തിരുവിതാകൂർ ശൈലിയിലുള്ള ‘ദ് ക്വയിലോൺ സദ്യ’യാണ് തയാറാക്കുന്നത്. ഇലയിൽ 26 വിഭവങ്ങളും 3 പായസവും ബോളിയും‍. ശർക്കര വരട്ടി, ഉപ്പേരി, ഞാലിപ്പൂവൻ പഴം, ഉപ്പ്, പപ്പടം എന്നിവയ്ക്കു ശേഷം ഇ‍ഞ്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ ഷെഫ് സുരേഷ് പിള്ളയും ഇത്തവണ ബെംഗളൂരു മലയാളികൾക്ക് ഓണസദ്യ ഒരുക്കുന്നുണ്ട്. വൈറ്റ്ഫീൽഡിൽ ആരംഭിച്ച ഹോട്ടലിൽ തനി തിരുവിതാകൂർ ശൈലിയിലുള്ള ‘ദ് ക്വയിലോൺ സദ്യ’യാണ് തയാറാക്കുന്നത്. ഇലയിൽ 26 വിഭവങ്ങളും 3 പായസവും ബോളിയും‍. ശർക്കര വരട്ടി, ഉപ്പേരി, ഞാലിപ്പൂവൻ പഴം, ഉപ്പ്, പപ്പടം എന്നിവയ്ക്കു ശേഷം ഇ‍ഞ്ചി വറുത്തരച്ച കറി, മാങ്ങ തൈരിട്ട അച്ചാർ, വെള്ള നാരങ്ങ അച്ചാർ കൂടിയ 11 തൊടുകറികൾ. 

വിഭവങ്ങളിൽ മാത്രമല്ല, തിരുവിതാംകൂർ ഓണസദ്യ കഴിക്കുന്ന രീതിക്കും ചിട്ടവട്ടമുണ്ടെന്നു ഷെഫ് പിള്ള പറയുന്നു. ആദ്യഘട്ടം ചോറും പരിപ്പും നെയ്യും പപ്പടവും കൂട്ടി കഴിക്കണം. 

ADVERTISEMENT

ഇതിനൊപ്പം പച്ചടിയും കിച്ചടിയും. രണ്ടാം റൗണ്ടിൽ ചോറും സാമ്പാറും, ഒപ്പം അവിയലും തോരനും. മൂന്നാം റൗണ്ട് അടപ്രഥമനും പഴവും കൂട്ടിക്കഴിക്കണം. നാലാം റൗണ്ടിൽ പാൽപായസത്തിൽ ബോളി ഉടച്ചു കഴിക്കണം. 

നാരങ്ങാഅച്ചാർ തൊട്ടുനക്കി ചവർപ്പ് മാറ്റി പരിപ്പ് പ്രഥമൻ. അടുത്ത റൗണ്ടിൽ ചോറും പുളിശേരിയും. തുടർന്നു ചോറും രസവും. അവസാനം സംഭാരം കയ്യിലൊഴിച്ച് കുടിച്ച് ശേഷിച്ചതു ചോറിൽ കുഴച്ചു കഴിക്കണം. ഇതിനൊപ്പം ഇഞ്ചിക്കറിയും ചേരുന്നതോടെ സദ്യ പൂർണമാകും. 

ADVERTISEMENT

20നും 21നും 22നുമാണ് ഓണസദ്യ. ഹോം ഡെലിവറിക്കു പുറമേ ഹോട്ടലിൽ നേരിട്ടെത്തിയും പാഴ്സൽ വാങ്ങാം. ഫോൺ: 8943150000, 8943250000

ഓണസദ്യ വീടുകളിലും ഹോട്ടലുകളിലും നല്ലോണം ഉണ്ടോണം

ADVERTISEMENT

ഹോട്ടലുകളിൽ ഓണസദ്യയില്ലാതെയാണ് കഴിഞ്ഞ വർഷം തിരുവോണം കടന്നുപോയത്. കോവിഡ് ഒന്നാം തരംഗം ശക്തമായിരുന്നതിനാൽ പതിവ് ആഘോഷങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ വൈറസിനൊപ്പം ജീവിക്കാൻ ശീലിച്ചതിനാൽ ഇത്തവണ ഓണസദ്യ ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ബെംഗളൂരുവിലെ ഹോട്ടലുകളും മലയാളി സംഘടനകളും. കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ തന്നെ സദ്യ വിളമ്പാൻ ചില ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. മറ്റുള്ളവവരാകട്ടെ സദ്യ ചൂടാറാതെ വീടുകളിൽ എത്തിച്ചു കൊടുക്കാനുള്ള തയാറെടുപ്പിലുമാണ്. 

ഉത്രാടം മുതലുള്ള ഓണസദ്യയുടെ ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്. പായസം വീടുകളിൽ എത്തിച്ചു നൽകാൻ മലയാളി സംഘടനകളും സജ്ജമായി. ഉത്രാടം നാളിൽ കെആർ പുരം സോണിന്റെ നേതൃത്വത്തിൽ പായസ വിതരണം നടത്തുമെന്നു കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ പറഞ്ഞു.

കോവിഡ് ചട്ടം കർശനമായി പാലിച്ച് ഹോട്ടലിൽ ഓണസദ്യ വിളമ്പുമെന്നു മഡിവാള മുത്തശ്ശി ഹോട്ടൽ ഉടമ ബിനോയ് പറഞ്ഞു. ആവശ്യക്കാർക്കു പാഴ്സലും ലഭ്യമാണ്. 3 കൂട്ടം പായസം ഉൾപ്പെടെ 25 വിഭവങ്ങൾ ഉണ്ടാകും. തിരുവോണ ദിവസം ഉച്ചയ്ക്കു 12 മുതലാണ് സദ്യ. ഫോൺ: 9844162560

English Summary : The Quilon Sadhya by Restaurant Chef Pillai