വിവാഹത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ വിശ്രമിക്കാനോ വെള്ളം കുടിക്കാനോ അനുവദിക്കാതിരുന്നതിനെ തുടർന്ന് ചിത്രങ്ങൾ എല്ലാം ഡിലിറ്റ് ചെയ്തൊരു ഫൊട്ടോഗ്രഫറുടെ അനുഭവക്കുറിപ്പ് വൈറലാണ്. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് തുച്ഛമായ തുകയ്ക്ക് ചിത്രങ്ങളെടുത്തുകൊടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ വിശ്രമിക്കാനോ വെള്ളം കുടിക്കാനോ അനുവദിക്കാതിരുന്നതിനെ തുടർന്ന് ചിത്രങ്ങൾ എല്ലാം ഡിലിറ്റ് ചെയ്തൊരു ഫൊട്ടോഗ്രഫറുടെ അനുഭവക്കുറിപ്പ് വൈറലാണ്.

ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് തുച്ഛമായ തുകയ്ക്ക് ചിത്രങ്ങളെടുത്തുകൊടുക്കാൻ ഫൊട്ടോഗ്രഫർ തയാറായത്. തുടർച്ചയായി പത്തു മണിക്കൂറോളം ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ അതിനിടെ വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും അനുവദിക്കാതിരുന്നതോടെയാണ് ഫൊട്ടോഗ്രഫർ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തത്. 

ADVERTISEMENT

‘രാവിലെ 11 ന് ആരംഭിച്ച ചടങ്ങുകൾ രാത്രി 7.30 വരെയായിരുന്നു. വിവാഹ റിസപ്ഷൻ നടന്ന ഹാളിലെ ചൂടും തുടർച്ചയായ ജോലിയും കാരണം ക്ഷീണിതനായി. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി 20 മിനിറ്റ് ബ്രേക്ക് വേണമെന്ന് വരനോട് അപേക്ഷിച്ചു. സമീപത്ത് കടകളൊന്നും തുറന്നിരുന്നില്ല. കുടിക്കാൻ വെള്ളം പോലും ലഭിച്ചില്ല. കൈയിൽ കരുതിയിരുന്ന രണ്ട് കുപ്പി വെള്ളവും തീർന്നു പോയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, ജോലി തുടർന്നില്ലെങ്കിൽ പണം വാങ്ങാതെ മടങ്ങാനായിരുന്നു സുഹൃത്ത് പറഞ്ഞത്. അങ്ങനെയെങ്കിൽ വിവാഹത്തിനെടുത്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്യുമെന്ന് പറഞ്ഞു. സുഹൃത്ത് സമ്മതിച്ചു. അയാളുടെ മുമ്പിൽ വച്ച് ചിത്രങ്ങൾ മുഴുവൻ ഡിലീറ്റ് ചെയ്തു’ – സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രഫര്‍ അനുഭവം വിവരിച്ചത്.

സുഹൃത്തിന് ചുരുങ്ങിയ ചെലവിൽ ചിത്രങ്ങൾ വേണം എന്നതു കൊണ്ടാണ് 18,500 രൂപയ്ക്ക് ഈ സാഹസത്തിനു മുതിർന്നത്. ഒരു ഗ്ലാസ് തണുത്തവെള്ളം കുടിക്കാനും അഞ്ച്മിനിറ്റ് ഇരുന്ന് വിശ്രമിക്കാൻ അനുവദിക്കാതെ ഈ ജോലി തുടരുന്നതിൽ അർഥമില്ലെന്നു തോന്നിയതായും ഫൊട്ടോഗ്രഫർ സമൂഹമാധ്യമത്തിൽ കുറിച്ചു.

ADVERTISEMENT

ഫൊട്ടോഗ്രഫറെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റേത് ശരിയായ തീരുമാനമാണെന്നും ഭക്ഷണവും വെള്ളവും അടിസ്ഥാനപരമായ ആവശ്യമാണെന്നും ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. അത്തരമൊരു സുഹൃത്തുമായി സൗഹൃദം തുടരുന്ന കാര്യത്തിൽ പുനരാലോചന വേണ്ടതാണെന്നും ചിലർ കുറിച്ചു.

English Summary : A photographer was denied food or water at a wedding.