‘മോനേ വയറ് നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും. കഴിക്കുന്നവരുടെ മനസ്സും നിറയണം. അതാണു ശരിയായ കൈപ്പുണ്യം...’ ഉസ്താദ് ഹോട്ടലിൽ ഉപ്പൂപ്പ ഫൈസിയെ പഠിപ്പിക്കുന്ന ആദ്യ രുചിപാഠങ്ങളിലൊന്നാണിത്. അങ്ങനെ വയറും മനസ്സും നിറയ്ക്കുന്നൊരു ഭക്ഷണമുണ്ടോ? നമ്മുടെയെല്ലാം രുചിശീലവും ഭക്ഷണത്തോടുള്ള ഇഷ്ടവുമൊക്കെ ഡിജിറ്റലായി

‘മോനേ വയറ് നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും. കഴിക്കുന്നവരുടെ മനസ്സും നിറയണം. അതാണു ശരിയായ കൈപ്പുണ്യം...’ ഉസ്താദ് ഹോട്ടലിൽ ഉപ്പൂപ്പ ഫൈസിയെ പഠിപ്പിക്കുന്ന ആദ്യ രുചിപാഠങ്ങളിലൊന്നാണിത്. അങ്ങനെ വയറും മനസ്സും നിറയ്ക്കുന്നൊരു ഭക്ഷണമുണ്ടോ? നമ്മുടെയെല്ലാം രുചിശീലവും ഭക്ഷണത്തോടുള്ള ഇഷ്ടവുമൊക്കെ ഡിജിറ്റലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മോനേ വയറ് നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും. കഴിക്കുന്നവരുടെ മനസ്സും നിറയണം. അതാണു ശരിയായ കൈപ്പുണ്യം...’ ഉസ്താദ് ഹോട്ടലിൽ ഉപ്പൂപ്പ ഫൈസിയെ പഠിപ്പിക്കുന്ന ആദ്യ രുചിപാഠങ്ങളിലൊന്നാണിത്. അങ്ങനെ വയറും മനസ്സും നിറയ്ക്കുന്നൊരു ഭക്ഷണമുണ്ടോ? നമ്മുടെയെല്ലാം രുചിശീലവും ഭക്ഷണത്തോടുള്ള ഇഷ്ടവുമൊക്കെ ഡിജിറ്റലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മോനേ വയറ് നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും. കഴിക്കുന്നവരുടെ മനസ്സും നിറയണം. അതാണു ശരിയായ കൈപ്പുണ്യം...’ ഉസ്താദ് ഹോട്ടലിൽ ഉപ്പൂപ്പ ഫൈസിയെ പഠിപ്പിക്കുന്ന ആദ്യ രുചിപാഠങ്ങളിലൊന്നാണിത്. അങ്ങനെ വയറും മനസ്സും നിറയ്ക്കുന്നൊരു ഭക്ഷണമുണ്ടോ? നമ്മുടെയെല്ലാം രുചിശീലവും ഭക്ഷണത്തോടുള്ള ഇഷ്ടവുമൊക്കെ ഡിജിറ്റലായി രേഖപ്പെടുത്തുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്കുണ്ട് ഇതിനൊരു ഉത്തരം– ബിരിയാണി.

 

ചിക്കൻ ബിരിയാണി. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

അവരങ്ങനെ ചുമ്മാ പറയുന്നതല്ല, ഇക്കഴിഞ്ഞ പുതുവത്സരത്തലേന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. ഇന്ത്യ മൊത്തമുള്ള കണക്കിൽ കേരളത്തിനുമുണ്ട് ബിരിയാണി പ്രേമികളുടെ എണ്ണത്തിൽ ‘മൃഗീയ’ ഭൂരിപക്ഷം. എന്തുകൊണ്ടാണ് മലയാളികൾക്ക് ബിരിയാണിയോട് ഇത്ര സ്നേഹം?

 

ഷെഫ് സുരേഷ് പിള്ള

എളുപ്പത്തിൽ ആസ്വദിച്ച് കഴിക്കാവുന്ന ഒരു വിഭവം, രുചി വൈവിധ്യങ്ങളാണെങ്കിൽ അനവധി. വെജ്–നോൺ വെജ് പ്രേമികളെ ഒരുപോലെ തൃപ്തിപ്പെടുത്താൻ പോന്ന രുചിക്കൂട്ടുകൾ..ഇതെല്ലാം ഓരോ നാട്ടിലെയും ബിരിയാണിയെ വ്യത്യസ്തമാക്കുന്നു. ബിരിയാണിക്കൂട്ടുകൾ പാകപ്പെടുത്തിയും രുചിച്ചറിഞ്ഞും വിളമ്പിക്കൊടുത്തും പരിചയമുള്ളവർ പങ്കുവയ്ക്കുന്ന കൊതിയൂറുന്ന വിശേഷങ്ങളാണിനി..

മുട്ടബിരിയാണി.ഫയൽ ചിത്രം: മനോരമ

 

ADVERTISEMENT

‘ആഘോഷം ഏതായാലും ഏറ്റവും ആദ്യം വരുന്ന പേര്’

 

ബിരിയാണി എന്ന പേരു കേൾക്കുമ്പോൾ മുതൽ അതിന്റെ രുചി തുടങ്ങുകയാണെന്നു പറയുന്നു പ്രശസ്ത ഷെഫ് സുരേഷ് പിള്ള. ഇറച്ചിയും ചോറും ഒരുമിച്ചിട്ട് കുറേ നേരം വേവിച്ചെടുക്കുന്ന ഒരു വിഭവമാണ്. മലയാളികൾക്ക് ഒരു ഫെസ്റ്റിവൽ ഡിഷ് പോലെയാണ് ബിരിയാണി. ഏത് ആഘോഷം വന്നാലും ഏറ്റവും ആദ്യം വരുന്ന പേര്. നല്ല സോഫ്റ്റായ ഇറച്ചിയും ചോറും കൃത്യമായ വേവോടു കൂടിയ അരിയും നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ ചേർത്തുള്ള ബിരിയാണി കഴിക്കാന്‍ ഏതൊരാൾക്കും ഇഷ്ടമാണ്. 

 

മൃണാൾ ദാസ്
ADVERTISEMENT

പേർഷ്യയില്‍നിന്നു വന്ന രുചിക്കൂട്ടാണെങ്കിൽ കൂടിയും ലോകത്തുള്ള എല്ലാ ആൾക്കാർക്കും ബിരിയാണി അല്ലെങ്കിൽ‍ റൈസും ഇറച്ചിയും ഒരുമിച്ച് കുക്ക് െചയ്യുന്നത് ഏതൊരു സമയത്തും അവരുടെ ഫസ്റ്റ് ചോയിസായിട്ടു തന്നെ മാറും. നല്ല ബിരിയാണി ഉണ്ടാക്കാൻ അതിനകത്തൊരു കൃത്യമായ റെസിപ്പി ഇല്ല, നെയ്യും ആവശ്യത്തിനുള്ള മസാലകളൊക്കെ ഇട്ടിട്ടും തയാറാക്കാം. ബാക്കിയെല്ലാ വിഭവങ്ങൾക്കും കൃത്യമായ അളവുണ്ട്, എന്നാൽ ബിരിയാണിയിൽ അതുണ്ടാക്കുന്ന ആളുടെ ഇഷ്ടത്തിനനുസരിച്ചുള്ള േചരുവകളാണ് ചേർക്കുക. അതും രുചിയുടെ ഒരു പ്രത്യേകതയാണ്. 

 

നല്ല ബിരിയാണി എന്നു കേൾക്കുമ്പോൾ വലിയ ചെമ്പിനകത്ത് ചോറ് വച്ച് ദം ചെയ്തെടുക്കുമ്പോൾ വരുന്ന മണത്തിന്റെ ഓർമയാണ്. അതുപോലെ ഇറച്ചി പല തരത്തിൽ തയാറാക്കുന്ന രീതിയുണ്ട്– മലബാർ രീതി, തലശ്ശേരി രീതി അങ്ങനെയൊക്കെ... പല രീതിയിൽ ഇറച്ചി വേവിച്ചും പൊരിച്ചെടുത്തുമൊക്കെ ബിരിയാണിക്കൊപ്പം കഴിക്കും. അതൊക്കെ ഓരോ വിഭാഗം ആൾക്കാരുടെയും ഇഷ്ടമാണ്. കൊൽക്കത്തയിൽ പോയിക്കഴിഞ്ഞാൽ ചിക്കനോടൊപ്പം ഉരുളക്കിഴങ്ങ് ചേർത്ത ബിരിയാണിയാണ്. 

കുങ്കുമപ്പൂവ്

 

ബോറി ബിരിയാണി എന്നു പറയുന്ന മുംബൈയിലെ ബിരിയാണിയും പ്രസിദ്ധമാണ്. ബിരിയാണി എന്നു കേൾക്കുമ്പോൾ ൈഹദരാബാദി ബിരിയാണിയാണ്. പിന്നെ ലഖ്നൗവിലുള്ള ബിരിയാണി. ബസ്മതി അരിയിൽ അധികം എരിവൊന്നും ഇല്ലാത്ത എന്നാൽ രുചിയുള്ള കുങ്കുകമപ്പൂ ചേർത്തിട്ടുള്ള പല തരത്തിലുള്ള ബിരിയാണി ഉണ്ട്. തിരിച്ച് കേരളത്തിൽ എത്തുമ്പോഴാണ് മലബാറിലുള്ള അല്ലെങ്കിൽ തലശ്ശേരിയിൽ ഉള്ള കൈമ അരി, ജീരകശാല അരി, ചെറിയ അരി ഒക്കെ വച്ചിട്ടുള്ള ബിരിയാണി.

മട്ടൺ ബിരിയാണി

 

എനിക്ക് പ്രിയപ്പെട്ട ബിരിയാണ് തലശ്ശേരിയിലെ കൈമ അരി വച്ചു തയാറാക്കുന്ന ആട്ടിറച്ചിയുെട ബിരിയാണി, ഏറ്റവും മികച്ച രുചിയാണതിന്. പല രാജ്യങ്ങളിലെയും ബിരിയാണി കഴിച്ചിട്ടുണ്ട്. ഓരോ ബിരിയാണിക്കും ആ നാടിന്റേതായ ഒരു പ്രത്യേകത ഉണ്ടാകും. ജെഫ് ബിരിയാണി,തലപ്പാക്കട്ടി, പാലക്കാടൻ റാവുത്തർ ബിരിയാണി... എന്തുമായിക്കോട്ടെ ഇതിനൊക്കെ ഓരോ തരം മസാലകളും ഓരോ സ്പൈസസും ആണ് രുചി നിർണയിക്കുന്നത്. ഗരംമസാലയും ഇറച്ചിയും ചോറും ഒരുമിച്ച് കുക്ക് െചയ്യുന്നതിന്റെ രുചിയാണത്. കഴിക്കുന്ന ചോറിന്റെ രുചി വച്ചു നോക്കിയാലും ജീരകശാല അരി വച്ചുണ്ടാക്കുന്ന തലശ്ശേരിയിലെ ബിരിയാണിയാണ് എന്റെ ഏറ്റവും പേഴ്സണൽ ഫേവറിറ്റ്’– ഷെഫ് സുരേഷ് പിള്ള പറഞ്ഞു നിർത്തുന്നു.

സിനിമയുടെ ലൊക്കേഷനിൽ ബിരിയാണിയുടെ പാകം നോക്കുന്ന മമ്മൂട്ടി (ഫയൽ ചിത്രം)

 

‘അതിരാവിലെ എണീറ്റ് ബിരിയാണി കഴിക്കാൻ പോയ കഥ’

സിനിമയുടെ ലൊക്കേഷനിൽ ബിരിയാണിയുടെ പാകം നോക്കുന്ന മമ്മൂട്ടി (ഫയൽ ചിത്രം)

 

ബിരിയാണി ഇത്ര പ്രിയപ്പെട്ടതാകാൻ മൂന്ന് കാര്യങ്ങൾ ഉണ്ടെന്നു പറയുന്നു ഫുഡ് വ്ലോഗർ മൃണാൾ ദാസ് വെങ്ങലാട്ട്. ‘ഒന്നാമത് വീട്ടിൽ സ്ഥിരമായി കിട്ടാത്ത ഒരു സാധനം പുറത്ത് ഇറങ്ങുമ്പോൾ വാങ്ങിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടാകും. രണ്ടാമത്തെ കാര്യം  ഇറച്ചിയും ചോറും ഒന്നിച്ച് ഒരു പ്ലേറ്റിൽ കിട്ടുകയാണ്. അത് ഒരു കംപ്ലീറ്റ് മീൽ ആണ്. 120–140 രൂപയ്ക്ക് ഒരു ചിക്കൻ ബിരിയാണി കിട്ടും. ഒരു ഊണും സ്പെഷൽ ഫ്രൈയും പറഞ്ഞാൽ 140 രൂപയ്ക്ക് കിട്ടില്ല. 

 

ബിരിയാണി എന്നു പറഞ്ഞാൽ മട്ടൺ ആണ്!

ഇതിനൊക്കെ പുറമെ മൂന്നാമത്തെ കാര്യം – ബിരിയാണിക്ക് ഒരു ഗ്ലാമർ ഉണ്ട്. എല്ലാവരുടെയും മനസ്സിൽ എന്ത് സാധനത്തെക്കാളും എത്ര കാശുള്ളവനായാലും എത്ര പാവപ്പെട്ടവനായാലും അയാളുടെ ഉള്ളിൽ ബിരിയാണി ഒരു സ്റ്റാറാണ്. വീട്ടിൽ വയ്ക്കുന്നതിനേക്കാൾ ഒരു റസ്റ്ററന്റിൽ നൂറു കണക്കിന് ബിരിയാണിയാണ് ഉണ്ടാക്കുന്നത്. ഒരു ബിരിയാണിച്ചെമ്പിൽ 50 അല്ലെങ്കിൽ 75നു മുകളിൽ ബിരിയാണിയെങ്കിലും കിട്ടുന്ന വിധത്തിൽ തയാറാക്കിയാലേ അതിന് യഥാർഥ ടേസ്റ്റ് കിട്ടുകയുള്ളൂ.

 

ബിരിയാണിയെക്കുറിച്ചുള്ള ഒരു കഥ കൂടി പറയാം. ബ്രിട്ടിഷ് രാജ്ഞി ധരിക്കുന്ന കിരീടത്തിലെ പ്രധാന രത്നം കൊഹിനൂർ ആണ്. കൊഹിനൂർ ബ്രിട്ടിഷുകാർക്ക് കിട്ടുന്നത് ഹൈദരാബാദിലെ നിസാമിന്റെ അടുത്തു നിന്നാണ്. ഈ നിസാം ഈ കൊഹിനൂർ ഉപയോഗിച്ചിരുന്നത് പേപ്പർ വെയ്റ്റ് ആയിട്ടാണ്. അത്രയേറെ സമ്പന്നനായിരുന്നു ഹൈദരാബാദ് നിസാം. അദ്ദേഹം ഒരു ദിവസം രാവിലെ ‘ബിരിയാണിക്ക് േടസ്റ്റ് പോരല്ലോ’ എന്നു പറഞ്ഞപ്പോൾ ബിരിയാണി തയാറാക്കിയ ആൾ പറഞ്ഞു–‘ജനാബ് അത് കുങ്കുമപ്പൂവ് (saffron) കിട്ടാനില്ല. അത് കാശ്മീരിൽനിന്ന് കൊണ്ടുവരണം. അവിടെനിന്ന് കൊണ്ടു വരാൻ ബുദ്ധിമുട്ടാണ്’. 

 

നിസാം ഉടൻ സൈന്യാധിപനോട് പറഞ്ഞു–യുദ്ധം ചെയ്തു കശ്മീർ പിടിച്ചടക്കുക. ഇങ്ങനെ രാജാക്കന്മാരുെട ബിരിയാണി ഭ്രാന്തിനെപ്പറ്റിയും കഥകളേറെയുണ്ട്. ആമ്പൂർ മട്ടൻ ബിരിയാണിയാണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഔട്ട്ലറ്റുകൾ ഉള്ള ‘സ്റ്റാർ ബിരിയാണി’ എന്ന പേരിലുള്ളത്. ആമ്പൂർ ബിരിയാണി എക്സലന്റ് ആണ്. അവിടെ മട്ടൻ ബിരിയാണിയേ ഉള്ളൂ. ചിക്കനോ ബീഫോകൊണ്ടുള്ള ബിരിയാണി അവിടെ ഇല്ല. മട്ടൻ അല്ലെങ്കിൽ ആവോലി എന്നു പറയുന്ന ഫാറ്റി ആയിട്ടുള്ള ഫിഷ് കൊണ്ടുള്ള ബിരിയാണി. ഇവയല്ലാതെ വേറെ ഒന്നുകൊണ്ടും ബിരിയാണി ഉണ്ടാക്കാൻ അവിടെ സമ്മതിക്കില്ല. ഒട്ട്ലറ്റ് കൊൽക്കത്തയിലായാലും ഹൈദരാബാദിൽ ആയാലും എവിടെ ആയാലും സ്റ്റാർ ബിരിയാണി എന്നു പറഞ്ഞാൽ മട്ടൻ ആണ്. 

 

കേരളത്തിൽ 95 ശതമാനവും റസ്റ്ററന്റുകളിൽ വിൽക്കുന്നത് ചിക്കൻ ബിരിയാണിയാണ്. അതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്–ഒന്ന് മട്ടൻ േകരളത്തിൽ ഒരുപാട് ആൾക്കാർ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും കഴിക്കുന്നതല്ല. രണ്ടാമത്തെ കാര്യം ചിക്കൻ ബിരിയാണിയുടെ ഇരട്ടി വിലയുണ്ടാകും മട്ടൻ ബിരിയാണിക്ക്. ബെംഗളൂരുവിലും ചെന്നൈയിലും ഒക്കെ രാവിലെ മൂന്ന്–നാല്–അഞ്ച് മണിക്കൊക്കെ ചില കടകളിൽ ബിരിയാണി കിട്ടും. അതിന് അവിടെ ഭയങ്കര തിരക്കാണ്. 

 

ഒരു യാത്രയിൽ ആറു മണിക്ക് ബിരിയാണി കിട്ടുന്ന ബെംഗളൂരുവിലെ ഒരു കടയിൽ പോയി. അഞ്ചരയ്ക്ക് കടയിൽ ചെന്നു. ആ സമയത്തു പോലും ഭയങ്കര ക്യൂ ആണ്. ആറു മണിക്ക് ആ ബിരിയാണി കഴിച്ചിട്ട് എന്തൊരു ഹാപ്പിനസ് ആയിരുന്നെന്നോ. പക്ഷേ ഒരു പ്രശ്നം ഉണ്ടായി. തിരിച്ച് ഞാൻ ഹോട്ടൽ മുറിയിൽ എത്തി കിടന്നിട്ട് വൈകുന്നേരം ആറുമണിക്കാണ് എഴുന്നേറ്റത്! വിനീത് ശ്രീനിവാസനാണ് ചെന്നൈയിലെ ഏർലി മോണിങ് ബിരിയാണിയെക്കുറിച്ച് എന്നോട് ആദ്യമായിട്ട് പറയുന്നത്. ആ ബിരിയാണി കഴിക്കാൻ വരുന്നവർ ഒരു കോടി രൂപയുടെ വണ്ടിയിലൊക്കെയാണ് വരുന്നത്.

 

‘മമ്മൂക്ക സെറ്റിൽ വിളമ്പുന്ന ബിരിയാണി’

ദുൽഖർ സൽമാന്റെ കല്യാണത്തിന് ബിരിയാണി തയാറാക്കിയത് പാലസ് കിച്ചണാണ്. തന്റെ സിനിമയുടെ ലൊക്കേഷനിലും ഇടയ്ക്കിടെ മമ്മൂക്കയുടെ വക ബിരിയാണി ഉണ്ടാകും. അതെല്ലാം ചെയ്തു കൊടുക്കുമ്പോൾ ഫുഡിന്റെ ക്വാളിറ്റിയാണ് പ്രധാനമെന്നു പറയുന്നു പാലസ് കിച്ചൻ പാർട്ണർ അബ്ദുൾ. ഹോട്ടലിലെ വിഭവങ്ങളിലെ പ്രധാനി ബിരിയാണിതന്നെ. പക്ഷേ ഇപ്പോൾ ട്രെൻഡ് മാറി. ഭക്ഷണത്തിലെ ആ ട്രെൻഡ് മാറ്റത്തെപ്പറ്റി പറയുകയാണ് അബ്ദുൾ.

‘മമ്മൂക്ക കഴിക്കുന്ന സാധനം അതേ പോലെ മറ്റുള്ളവർക്കും കൊടുക്കണം എന്ന നിർബന്ധം ഉണ്ട്. കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾ തന്നെയാണ് അത് ചെയ്തു കൊടുക്കുന്നത്. എല്ലാ ഭക്ഷണങ്ങളും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. മലബാർ ആയതുകൊണ്ട് ഇവിടുത്തെ കൈമ റൈസ് കൊണ്ടുള്ള ബിരിയാണിയോട് എല്ലാവർക്കും ഇഷ്ടമാണ്. അതിപ്പോൾ മട്ടനായാലും ചിക്കനായാലും പ്രോൺസ് ആയാലും ഫിഷ് ബരിയാണി ആയാലും എല്ലാവർക്കും താൽപര്യമാണ്.

അതുപോലെ സീഫുഡ് ഐറ്റംസും എല്ലാവർക്കും താൽപര്യമാണ്. കഴിച്ചിട്ട് നല്ല അഭിപ്രായങ്ങൾ പറയാറുണ്ട്. കൂടുതൽ പേരും ആവശ്യപ്പെടുന്നത് മട്ടൻ ബിരിയാണിയാണ്. ഇത് കൂടാതെ ലഗൂൺ ചിക്കൻ ബിരിയാണിയും (മുട്ടക്കോഴി ബിരിയാണി). ലോക്ഡൗണിനു ശേഷം ആഘോഷങ്ങളിൽ ആൾക്കാർ പൊതുവെ കുറഞ്ഞല്ലോ. പക്ഷേ ലോക്ഡൗൺ ഇളവുകൾ വന്നതോടെ ആൾക്കാർ ഭക്ഷണങ്ങളിലെ ‘വെറൈറ്റി’ ട്രൈ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. നൂറോ നൂറ്റൻപതോ ആളുകൾ ഉള്ള പരിപാടികളിൽ ഫ്യൂഷൻ വെറൈറ്റി ഓഫ് ഫുഡ് വിളമ്പാറുണ്ട്.

ഇപ്പോൾ ആൾക്കാർക്കു ഭക്ഷണത്തിൽ കുറേക്കൂടി താൽപര്യം വന്നിട്ടുണ്ട്. കൊറോണയുടെ സമയത്ത് ഒരുപാട് വ്ലോഗേഴ്സും സോഷ്യൽ മീഡിയയിലൂടെ ഫുഡിൽ വളരെ ആക്റ്റീവ് ആയിട്ടുണ്ട്. അത് ജനങ്ങളിൽ പുതിയ രുചികൾ ട്രൈ ചെയ്യണം എന്ന താൽപര്യം വർധിക്കാനിടയാക്കി. കല്യാണങ്ങൾക്കും പാർട്ടികൾക്കും ഒക്കെ വ്യത്യസ്ത രുചി വിളമ്പണം എന്നുള്ള ട്രെൻഡും വന്നു. ഫുഡിന്റെ സ്പ്രെഡ് കൂടിയിട്ടുണ്ട്. ആൾക്കാരുടെ എണ്ണം കുറഞ്ഞതു കാരണം ഉള്ള ആൾക്കാർക്ക് നല്ല വെറൈറ്റി സ്റ്റൈലിലുള്ള ഭക്ഷണം കൊടുക്കുക എന്നുള്ള ട്രെൻഡ് വന്നു.

ലോക്ഡൗൺ സമയത്ത് ഒരുപാട് ആളുകൾ കിച്ചണിലേക്കു കയറിയിട്ടുണ്ട്. കൊറോണയ്ക്കു മുൻപ് ഫ്ളാറ്റുകളിൽ താമസിച്ചിരുന്നവർ കൂടുതലും പുറത്തുനിന്നാണ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. പക്ഷേ അവരൊക്കെ ഈ സമയത്ത് ഫ്രീ ആയതുകൊണ്ട് കിച്ചണിലേക്ക് കയറാൻ തുടങ്ങി. ശരിക്കും കൊറോണയ്ക്കു ശേഷം ഫുഡിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട്–അബ്ദുൾ പറയുന്നു.

സൈഡ് ഡിഷ്∙ 

രസകരമായ ഒരു ബിരിയാണിക്കഥ പറയാനുണ്ട് വ്ലോഗർ മൃണാളിന്: ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന സിനിമയിൽ അഡ്വഞ്ചർ ബൈക്ക് റൈഡേഴ്സാണല്ലോ ദുല്‍ഖർ സൽമാനും സണ്ണിവെയ്നും. അതിൽ കൊൽക്കത്തയിൽ ഒരു കടയിലിരുന്ന് ബിരിയാണി കഴിക്കുന്ന സീനുണ്ട്. സിനിമയ്ക്കു വേണ്ടിയിട്ട് ചുമ്മാ ചെയ്തതാണോ എന്നറിയാൻ വേണ്ടി ഞാൻ അതിനെപ്പറ്റി അന്വേഷിച്ചു. അപ്പോഴാണറിയുന്നത്, ആ കട യഥാർഥത്തിൽ വളരെ പ്രസിദ്ധമായ നമ്പർ വൺ ബിരിയാണിക്കടയാണ്. 

 

അതേ കടയിൽ ഞാൻ പോയി. ബിരിയാണി ഓർഡർ ചെയ്തു. സാധാരണഗതിയിൽ നമ്മൾ മട്ടൺ ബിരിയാണിയോ ചിക്കൻ ബിരിയാണിയോ ആണ് കഴിക്കുന്നത്. രണ്ടു പീസും ചോറും ഉണ്ടാകും. ഇവിടെയും രണ്ടു പീസും ചോറും തന്നെയാണുള്ളത്. പക്ഷേ അതിൽ ഒരു പീസ് ഉരുളക്കിഴങ്ങായിരുന്നു. ഒരു മലയാളി എന്ന നിലയിൽ എന്നെ വഞ്ചിച്ചതുപോലെ തോന്നി എനിക്ക്. പക്ഷേ പറഞ്ഞാൽ നിങ്ങൾ  വിശ്വസിക്കില്ല. അതിനകത്തുണ്ടായിരുന്ന മീറ്റിനേക്കാൾ േടസ്റ്റായിരുന്നു ആ ഉരുളക്കിഴങ്ങിന്. പിന്നെയാണ് ഞാൻ മനസ്സിലാക്കുന്നത് കൊൽക്കത്തയിലെ ബിരിയാണി അങ്ങനെയാണ്.

 

English Summary: Why do Indians Especially Malayalis Love Biryani this much?