തൂശൻ ഇലയിൽ വിളമ്പുന്ന സദ്യയുടെ രുചി ആർക്കാണ് ഇഷ്ടമല്ലാത്തത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലെ മട്ടൂരിൽ സ്ഥിതിചെയ്യുന്ന ബ്രാഹ്മണാൾ റസ്റ്ററന്റിൽ എന്നും സദ്യ കഴിക്കാം. മൂന്ന് വ്യത്യസ്ത രുചികേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. കോഫി ഷോപ്പ്, വെജിറ്റേറിയൻ റസ്റ്ററന്റ്, സദ്യാലയം എന്നിങ്ങനെ ഇഷ്ടരുചിക്കുള്ള ഇടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൂശൻ ഇലയിൽ വിളമ്പുന്ന സദ്യയുടെ രുചി ആർക്കാണ് ഇഷ്ടമല്ലാത്തത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലെ മട്ടൂരിൽ സ്ഥിതിചെയ്യുന്ന  ബ്രാഹ്മണാൾ റസ്റ്ററന്റിൽ എന്നും സദ്യ കഴിക്കാം. മൂന്ന് വ്യത്യസ്ത രുചികേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. കോഫി ഷോപ്പ്, വെജിറ്റേറിയൻ റസ്റ്ററന്റ്, സദ്യാലയം എന്നിങ്ങനെ ഇഷ്ടരുചിക്കുള്ള ഇടങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. രാവിലത്തെ സദ്യയിൽ കോൺഫ്ലക്സ്, ഏത്തപ്പഴം പുഴുങ്ങിയത്, ട്രഡീഷണൽ പ്രഭാത ഭക്ഷണവിഭവങ്ങൾ,ചായ/ കോഫി, കേസരി എന്നിവയാണ്. ഉച്ചഭക്ഷണ സദ്യയ്ക്കു അട പായസവും ശര്‍ക്കരപായസവും ഉൾപ്പെടുന്ന നാടൻ സദ്യ. അത്താഴത്തിനുള്ള സദ്യയിൽ പ്രധാന വിഭവങ്ങൾക്കൊപ്പം പലതരത്തിലുള്ള സാലഡ്, ഫ്രൂട്ട് ജ്യൂസ്, വെജിറ്റബിൾ സൂപ്പ് എന്നിവയുണ്ട്. 

ADVERTISEMENT

‘യഥാർഥത്തിൽ ഇങ്ങനെയൊരു സ്ഥാപനം തുടങ്ങുക എന്നത് വലിയൊരു മോഹമാണ്. ഞാൻ വളർന്നുവന്ന കുടുംബത്തിന്റെ പ്രത്യേകതയും അതിൽ ഉണ്ടാകാം. കാരണം ധാരാളം ഗസ്റ്റുകൾ ഉണ്ടായിരുന്ന ഒരു ചെറുപ്പം. ഞങ്ങൾ കുട്ടികളുടെ ജോലിയാണ് അവർക്ക് ഭക്ഷണം വിളമ്പി കൊടുക്കുക എന്നത്. ഭക്ഷണം വിളമ്പി കൊടുത്തു കഴിഞ്ഞ് അവര്‍ക്ക് തൃപ്തിയായി കഴി​ഞ്ഞ് അവര്‍ നമുക്ക് അനുഗ്രഹം തരും. അത് വലിയൊരു കാര്യമാണ്. വേറെന്തു കൊടുത്തും ഒരാളെ തൃപ്തിയാക്കാൻ പറ്റില്ല. പക്ഷേ ഭക്ഷണം കൊടുത്ത് തൃപ്തിയായാൽ അതൊരു വലിയ സന്തോഷമാണ്. അതുകൊണ്ട് തന്നെയാണ്  ഇങ്ങനെയൊരു മോഹം വളരാൻ കാരണം. ഇങ്ങനെ ഒരു പുതിയ ആരംഭമായിട്ട് ബ്രാഹ്മണ എന്ന ഒരു സ്ഥാപനം ആരംഭിക്കാൻ കഴിഞ്ഞത്. ’  ശ്രിധരിയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ നമ്പൂതിരി പറയുന്നു.

ADVERTISEMENT

ആയുർവേദ രീതിയിൽ നമ്മുടെ ഭക്ഷണത്തിനെല്ലാം ഒരു കൃത്യതയും വ്യക്തതയും ഉണ്ട്. പ്രത്യേകിച്ച് പരമ്പരാഗതമായ ഭക്ഷണ രീതികളോട് അതിന് എല്ലാത്തിനും സ്വാദിന് വളരെയധികം പ്രാധാന്യമുണ്ട് എങ്കിൽപോലും ഭക്ഷണക്രമം ഒരു നാടൻ ഒരു കേരളീയ സദ്യ ആരംഭം മുതൽ അവസാനം വരെയുള്ളരീതി നോക്കിയാൽ നെയ്യ് കൂട്ടി ആദ്യം ഊണ് കഴിച്ചു തുടങ്ങണം എന്നു പറയുന്നത് നെയ്യ് ശരീരത്തിനുള്ളിലേക്ക് ഭക്ഷണത്തിനെ ആഗീരണം ചെയ്യാൻ സഹായിക്കും. അതിനു ശേഷം സാമ്പാർ അതിനുള്ളിലെ കായവും ബാക്കിയുള്ളവയും ദഹനപ്രക്രിയയെ സഹായിക്കുന്നു. കാളനും ഈ പറഞ്ഞപോലെ അതിന്റേതായ പ്രത്യേകത ഉണ്ട്.  രസം നമ്മുടെ നാളങ്ങളെ ഉത്തേജിപ്പിക്കും. പായസം നമ്മുടെ വായിലെ മുകുളങ്ങളെ ഉത്തേജിപ്പിക്കും. മോര് വീണ്ടും ദഹനശക്തിയെ വർധിപ്പിക്കും. ഇതെല്ലാം നമ്മൾ കഴിക്കുമ്പോൾ എന്താണിതിന്റെ അർഥം എന്ന് മനസ്സിലാക്കിയിട്ടല്ല. അതിന്റെ സ്വാദ് അറിഞ്ഞു മാത്രമാണ്. പക്ഷേ ഇതിലെല്ലാം ഒരു വ്യക്തത ഉണ്ടായിരുന്നു ഒരു കൃത്യത ഉണ്ടായിരുന്നു. ഇങ്ങനെയുള്ള ട്രെഡീഷണൽ കോൺസപ്റ്റുകളെ എങ്ങനെ പരമാവധി എടുക്കാൻ കഴിയുക. അതിനെ ഒരു പുതിയ കാലഘട്ടത്തിലേക്ക്  എങ്ങനെ പരിചയപ്പെടുത്താൻ കഴിയുക എന്നതാണ് ബ്രാഹ്മണാൽ എന്ന ഭക്ഷണശാലയുടെ ലക്ഷ്യം.

ADVERTISEMENT

English Summary : Relish 'unique' sadya for breakfast, lunch and dinner from Brahmanal restaurant.