കോഴിക്കോട്∙ ‘ഈ ഹോട്ടലിൽ മോശം ഭക്ഷണം വിൽക്കപ്പെടും’–ആരെങ്കിലും ഇത്തരമൊരു ബോർഡ് ഹോട്ടലിനു മുന്നിൽ വയ്ക്കുമോ? ഹോട്ടലുടമകൾ വയ്ക്കില്ലെങ്കിലും ഇനി മുതൽ ചിലപ്പോൾ സർക്കാർ അത്തരമൊരു ‘ബോർഡ്’ വയ്ക്കും! പക്ഷേ ഹോട്ടലിനു മുന്നിലല്ലെന്നു മാത്രം. പകരം വെബ്സൈറ്റിലായിരിക്കും. കാസർകോട്ട് ഷവർമ കഴിച്ച് വിദ്യാർഥിനി

കോഴിക്കോട്∙ ‘ഈ ഹോട്ടലിൽ മോശം ഭക്ഷണം വിൽക്കപ്പെടും’–ആരെങ്കിലും ഇത്തരമൊരു ബോർഡ് ഹോട്ടലിനു മുന്നിൽ വയ്ക്കുമോ? ഹോട്ടലുടമകൾ വയ്ക്കില്ലെങ്കിലും ഇനി മുതൽ ചിലപ്പോൾ സർക്കാർ അത്തരമൊരു ‘ബോർഡ്’ വയ്ക്കും! പക്ഷേ ഹോട്ടലിനു മുന്നിലല്ലെന്നു മാത്രം. പകരം വെബ്സൈറ്റിലായിരിക്കും. കാസർകോട്ട് ഷവർമ കഴിച്ച് വിദ്യാർഥിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ‘ഈ ഹോട്ടലിൽ മോശം ഭക്ഷണം വിൽക്കപ്പെടും’–ആരെങ്കിലും ഇത്തരമൊരു ബോർഡ് ഹോട്ടലിനു മുന്നിൽ വയ്ക്കുമോ? ഹോട്ടലുടമകൾ വയ്ക്കില്ലെങ്കിലും ഇനി മുതൽ ചിലപ്പോൾ സർക്കാർ അത്തരമൊരു ‘ബോർഡ്’ വയ്ക്കും! പക്ഷേ ഹോട്ടലിനു മുന്നിലല്ലെന്നു മാത്രം. പകരം വെബ്സൈറ്റിലായിരിക്കും. കാസർകോട്ട് ഷവർമ കഴിച്ച് വിദ്യാർഥിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ‘ഈ ഹോട്ടലിൽ മോശം ഭക്ഷണം വിൽക്കപ്പെടും’–ആരെങ്കിലും ഇത്തരമൊരു ബോർഡ് ഹോട്ടലിനു മുന്നിൽ വയ്ക്കുമോ? ഹോട്ടലുടമകൾ വയ്ക്കില്ലെങ്കിലും ഇനി മുതൽ ചിലപ്പോൾ സർക്കാർ അത്തരമൊരു ‘ബോർഡ്’ വയ്ക്കും! പക്ഷേ ഹോട്ടലിനു മുന്നിലല്ലെന്നു മാത്രം. പകരം വെബ്സൈറ്റിലായിരിക്കും. കാസർകോട്ട് ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിനു പിന്നാലെയാണ് പുതിയ ആശങ്ക ഹോട്ടലുകൾക്കു മേൽ പതിഞ്ഞിരിക്കുന്നത്. കുട്ടിയുടെ മരണത്തിനു പിന്നാലെ സംസ്ഥാനത്തെമ്പാടും ഭക്ഷ്യസുരക്ഷാ പരിശോധന തകൃതിയാണ്. എല്ലാ ജില്ലകളിലും റെയ്ഡുകൾ സജീവമായി നടക്കുന്നു. പഴകിയ ഭക്ഷണം പിടികൂടിയ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുന്നു. അടപ്പിക്കുന്നു. ഈ ബഹളങ്ങൾക്കിടെയായിരുന്നു മന്ത്രി വീണാ ജോർജിന്റെ പുതിയ പ്രഖ്യാപനം– സംസ്ഥാനത്തെ ഹോട്ടലുകൾ‍ക്ക് ഇനി മുതൽ റേറ്റിങ് സംവിധാനം കൊണ്ടുവരും. അതായത്, റേറ്റിങ്ങിൽ മോശമാണെങ്കിൽ ഹോട്ടലുടമകൾ എന്തു ചെയ്യും? അത്തരമൊരു റേറ്റിങ് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമോ? എന്താണ് റേറ്റിങ്ങിലൂടെ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്, എങ്ങനെയാണ് റേറ്റിങ് നടപ്പാക്കുക, ഏതുതരം മാനദണ്ഡമാണ് ഹോട്ടലുകളെ തരംതിരിക്കാൻ അടിസ്ഥാനമാക്കുക? ഈ സംശയങ്ങൾക്കുള്ള ഉത്തരമാണ് ഇനി...

ഹോട്ടലുകൾക്ക് നക്ഷത്ര റേറ്റിങ്ങ് നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ ഈ ദൗത്യം സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്ന നിലവിലെ തീരുമാനത്തോടു യോജിപ്പില്ല. 

മന്ത്രി പറഞ്ഞത്:

ADVERTISEMENT

ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റാർ റേറ്റിങ് നൽകുമെന്നാണ് മന്ത്രി വീണാ ജോർജ് പറഞ്ഞത്. ഭക്ഷണ ഗുണനിലവാരത്തിന്റെയും ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിക്കുക.ഹോട്ടലുകളുടെ റേറ്റിങ്, ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വെബ്സൈറ്റ് പരിശോധിച്ച്, അനുയോജ്യമായവ കണ്ടെത്താം. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റേറ്റിങ് നൽകുന്നത്. മികച്ച ഭക്ഷണം നൽകുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കാനും ഇതു സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോർജ്

നിലവിൽ സംസ്ഥാനത്തുനടക്കുന്ന പരിശോധനകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി റേറ്റിങ്ങിനെക്കുറിച്ച് പറഞ്ഞത്. എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉടലെടുത്തതല്ല ഹോട്ടലുകളുടെ റേറ്റിങ് എന്ന ആശയം. 2019 മേയ് 21നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് രാജ്യത്തെ ഹോട്ടലുകൾക്ക് റേറ്റിങ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചത്. കേരളത്തിൽ ഇത്രയും കാലമായിട്ടും റേറ്റിങ് സംവിധാനം ഫലപ്രദമായി നടപ്പായിട്ടില്ലെന്നു മാത്രം.

എന്താണ് ഹോട്ടലുകളുടെ സ്റ്റാർ റേറ്റിങ്?

വിവിധ രാജ്യങ്ങളിലുള്ളതുപോലെ ഹോട്ടലുകളുടെ റേറ്റിങ് സംവിധാനം ഇന്ത്യയിലും നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. വിവിധ രാജ്യങ്ങളിൽ ഭക്ഷണശുചിത്വം, രുചി, ഗുണനിലവാരം തുടങ്ങിയവ സംബന്ധിച്ച് വിവിധ നിബന്ധനകളാണ് പാലിക്കുന്നത്. ഇംഗ്ലണ്ടിലെ ഫുഡ് ഹൈജീൻ റേറ്റിങ്ങ് സ്കീം, ഓസ്ട്രേലിയയിലെ സ്കോർസ് ഓൺ ഡോർസ് സംവിധാനം തുടങ്ങിയവയാണ് ഉദാഹരണം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) റേറ്റിങ് സംവിധാനത്തിൽ ഇന്ത്യയിലെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫെറ്റീരിയകൾ, ധാബകൾ, ബേക്കറികൾ, മധുരപലഹാരക്കടകൾ, ഇറച്ചിക്കടകൾ തുടങ്ങിയവയ്ക്കാണ് അവസരമുള്ളത്. റേറ്റിങ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാൻ കഴിയും. ഹോട്ടലുകൾ സ്വയം വൃത്തിയായി സൂക്ഷിക്കുകയും റേറ്റിങ്ങിനായി അപേക്ഷിക്കുകയും ചെയ്യണം. കേന്ദ്രം എംപാനൽ ചെയ്ത ഏജൻസികൾ ഇതു പരിശോധിച്ച് റേറ്റിങ് നൽകും. പദ്ധതിയിൽ അപേക്ഷിക്കാനായി ‘സെർവ് സേഫ്’ എന്ന പേരിൽ എഫ്എസ്എസ്എഐ ഒരു പ്രത്യേക വെബ്പോർട്ടലും തുറന്നിട്ടുണ്ട്.

ADVERTISEMENT

റേറ്റിങ് എങ്ങനെയായിരിക്കും?

അഞ്ചു തരത്തിലുള്ള റേറ്റിങ്ങാണ് ഹോട്ടലുകൾക്കു ലഭിക്കുക. 81% മുതൽ 100% വരെ സ്കോർ ലഭിച്ചാൽ ഫൈവ് സ്റ്റാർ റേറ്റിങ് അഥവാ എക്സലന്റ് റേറ്റിങ് ലഭിക്കും. 61 മുതൽ 80 വരെ നാലു സ്റ്റാർ റേറ്റിങ് അതവാ വെരി ഗുഡ് റേറ്റിങ് ലഭിക്കും. 41 മുതൽ 60 വരെ ത്രീസ്റ്റാർ അഥവാ ഗുഡ് റേറ്റിങ്. 21 മുതൽ 40 വരെയാണെങ്കിൽ നീഡ് ഇംപ്രൂവ്മെന്റ് അഥവാ ടു സ്റ്റാർ റേറ്റിങ് ലഭിക്കും. 20ൽ താഴെയാണെങ്കിൽ അടിയന്തര ശ്രദ്ധ അഥവാ വൺ സ്റ്റാർ റേറ്റിങ് ആണ് ലഭിക്കുക.

റേറ്റിങ്ങിനായി അപേക്ഷിക്കുമ്പോൾ പ്രധാനപ്പെട്ട നാലുകാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്:

1) ഫുഡ് സേഫ്റ്റി ലൈസൻ‍സ്, റജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്കാണ് റേറ്റിങ് ലഭിക്കുക. ഷെഡ്യൂൾ 4 പ്രകാരമുള്ള മാനദണ്ഡങ്ങൾ‍ പാലിക്കുകയും വേണം. ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണം ശുചിത്വവും ഗുണനിലവാരവുമുള്ളതാണെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ നടപ്പാക്കിയിരിക്കണം. 

ADVERTISEMENT

2) ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കെല്ലാം കൃത്യമായ പരിശീലനം നൽകണം. സർ‍ട്ടിഫൈഡ് ആയ ഫുഡ് സേഫ്റ്റി സൂപ്പർവൈസറും സ്ഥാപനത്തിൽ വേണം.

3)  ഭക്ഷ്യസുരക്ഷാ ബോർഡ് ഭക്ഷണശാലയിൽ വ്യക്തമായി പ്രദർശിപ്പിക്കണം.

4) കൃത്യമായ ഇടവേളകളിൽ ഭക്ഷണ സാംപിളുകൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം.

സ്വയം വിലയിരുത്തലും പരിശോധനകളും:

ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഒരു ചെക്ക്‌ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ പട്ടികയിലെ നിർദേശങ്ങൾ പരമാവധി നടപ്പാക്കിയിട്ടുണ്ടെന്ന് സ്ഥാപനം ഉറപ്പാക്കണം. ഇത്തരത്തിൽ‍ തങ്ങളുടെ റേറ്റിങ് എവിടെയാണ് നിൽക്കുന്നതെന്ന് സ്ഥാപനം സ്വയം വിലയിരുത്തണം. ഹൈജീൻ റേറ്റിങ് ഓഡിറ്റ് ഏജൻസിയോ (എച്ച്ആർഎഎ) ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനോ സ്ഥാപനം പരിശോധിച്ച് ഏതു സ്റ്റാർ റേറ്റിങ്ങാണു നൽകേണ്ടതെന്ന് വിലയിരുത്തും. ഈ സ്റ്റാർ റേറ്റിങ് അതതു സ്ഥാപനങ്ങള്‍ക്ക് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം. ഇത് സ്വന്തം വെബ്സൈറ്റിൽ ചേർക്കാം. സ്ഥാപനത്തിൽ പ്രിന്റ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്യാം.

കരസ്ഥമാക്കാം, ‘റെസ്പോൺസിബിൾ പ്ലേസ് റ്റു ഈറ്റ്’

സ്റ്റാർ റേറ്റിങ്ങിൽ 4+ റേറ്റിങ്ങിനു മുകളിൽ ലഭിച്ച സ്ഥാപനത്തിനാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയുക. റെസ്പോൺസിബിൾ പ്ലേസ് റ്റു ഈറ്റ് എന്ന വിശേഷണം ലഭിക്കാൻ അപേക്ഷിച്ചതിനു ശേഷം ഗൈഡ് ബുക്കിൽ നിർദേശിച്ച മാനദണ്ഡങ്ങൾ നടപ്പാക്കണം. സ്വയം പരിശോധനാ ചെക്ക് ലിസ്റ്റ് പൂർത്തിയാക്കിക്കഴിഞ്ഞാൽ എച്ച്ആർഎഎ പരിശോധന നടത്തും. ഇതിൽ വിജയിച്ചാൽ റെസ്പോൺസിബിൾ പ്ലേസ് റ്റു ഈറ്റ് സർടിഫിക്കറ്റും ലഭിക്കും.

ഇത്തരം സർട്ടിഫിക്കേഷൻ ലഭിക്കാൻ ആറ് പോയന്റുകൾ പൂർത്തിയാക്കണം. അവയിതാണ്:

1) വ്യക്തിശുചിത്വം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനം നടത്തണം.
2) ആരോഗ്യപരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കണം
3) ജലം ശുദ്ധമായി കൈകാര്യം ചെയ്യുന്നതു പ്രോത്സാഹിപ്പിക്കണം
4) പരാതികൾ ഫലപ്രദമായി പരിഹരിക്കണം
5) സ്ഥാപനത്തിലെ അടുക്കളകൾ തുറസ്സായതായിരിക്കണം. ആർക്കുംകയറി കാണാവുന്നതായിരിക്കണം
6) അന്നദാനത്തിനോ സൗജന്യഭക്ഷണ വിതരണത്തിനോ ഒരു പദ്ധതി തയാറാക്കണം.


‘തീരുമാനം നല്ലത്; സ്വകാര്യ ഏജൻസികൾ വേണ്ട’

ഹോട്ടലുകൾക്ക് നക്ഷത്ര റേറ്റിങ്ങ് നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് ജി.ജയപാലൻ. അദ്ദേഹംമുന്നോട്ടുവച്ച പ്രധാന കാര്യങ്ങൾ ഇവയാണ്:

∙ ഭക്ഷണം , സാഹചര്യം എന്നിവയുടെ നിലവാരം വിലയിരുത്തി ഹോട്ടലുകൾക്ക് നക്ഷത്ര റേറ്റിങ് നൽകുന്നതിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അനുകൂലിക്കുന്നുണ്ട്. 

∙ ഈ ദൗത്യം സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്ന നിലവിലെ തീരുമാനത്തോട് യോജിപ്പില്ല. 

∙ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് പരിശോധന നടത്തി ക്ലാസിഫിക്കേഷൻ നൽകുന്ന രീതിയാകും ഉചിതം.

∙ ക്ലാസിഫിക്കേഷൻ നൽകുന്നതിന്റെ പ്രാഥമിക നടപടികൾ ഇപ്പോൾ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലകളിൽ ഹോട്ടൽ ഉടമകളുടെ യോഗം വിളിച്ച് നടപടികൾ വിശദീകരിച്ചിരുന്നു. 

∙ കേന്ദ്ര സർക്കാർ എംപാനൽ ചെയ്ത സ്വകാര്യ ഏജൻസികളിൽ നിന്നുള്ള ജീവനക്കാരാണ് പരിശോധനകൾക്കും ക്ലാസിഫിക്കേഷനും നേതൃത്വം കൊടുക്കുന്നത്. ഇത് ക്രമക്കേടുകൾക്കും പരാതികൾക്കും വഴിവയ്ക്കും. അത് ഒഴിവാക്കണം.
 

English Summary: Kerala to Give 'Star Rating' to Hotels based on Food Quality-Explained