ട്രെയിൻ യാത്രയ്ക്കിടെ എവിടെനിന്നാണ് ഭക്ഷണം കഴിക്കുക എന്ന് ഓർത്ത് ഇനി ആകുലപ്പെടേണ്ടതില്ല. ഐആർസിറ്റിസിയുടെ ഭക്ഷ്യവിതരണ സംവിധാനമായ Zoop ൽ വൃത്തിയുള്ള ഭക്ഷണം ചൂടോടെ ട്രെയിനിൽ കിട്ടും. വാട്സ്ആപ്പ്, ചാറ്റ് ബോട്ട് സേവനത്തിലൂടെ ജിയോ ഹാപ്റ്റിക്ക് ടെക്നോളജിസുമായി ചേർന്നു കൊണ്ടാണ് ഈ സേവനം യാത്രക്കാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെയിൻ യാത്രയ്ക്കിടെ എവിടെനിന്നാണ് ഭക്ഷണം കഴിക്കുക  എന്ന് ഓർത്ത് ഇനി ആകുലപ്പെടേണ്ടതില്ല. ഐആർസിറ്റിസിയുടെ ഭക്ഷ്യവിതരണ സംവിധാനമായ  Zoop ൽ വൃത്തിയുള്ള  ഭക്ഷണം ചൂടോടെ  ട്രെയിനിൽ കിട്ടും.

വാട്സാപ്, ചാറ്റ് ബോട്ട് സേവനത്തിലൂടെ ജിയോ ഹാപ്റ്റിക്ക് ടെക്നോളജിസുമായി ചേർന്നു കൊണ്ടാണ് ഈ സേവനം യാത്രക്കാർക്ക് ലഭ്യമാക്കുന്നത്. പി എൻ ആർ നമ്പർ നൽകുന്നതിലൂടെ ട്രെയിൻ യാത്രക്കാർക്ക് തങ്ങളുടെ ഇരിപ്പിടത്തിലേയ്ക്ക്  സ്വാദേറിയ ഭക്ഷണം  ഓർഡർ ചെയ്യാവുന്നതാണ് 

ADVERTISEMENT

Zoop ന്റെ വാട്സാപ് ചാറ്റ് ബോട്ട് സൗകര്യം വരാനിരിക്കുന്ന ഏത് സ്റ്റേഷനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാനും  സംവിധാനം ഒരുക്കുന്നുണ്ട്. Zoop ന്റെ ചാറ്റ് വിൻഡോയിലൂടെ  ഓർഡറിന്റെ ലൈവ് ട്രാക്കിംഗ്, ഫീഡ്ബാക്ക് ഷെയറിങ് എന്നിവയും നടത്താനാകും

1. ട്രെയിനിൽ ഇരുന്നുകൊണ്ട് എങ്ങനെയാണ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുക?

+91 7042062070 എന്ന Zoop  സർവീസ് നമ്പർ ഫോണിൽ സേവ് ചെയ്യുക.

ADVERTISEMENT

 വാട്സാപ്പിൽ  നിന്ന് ആ  നമ്പർ തിരഞ്ഞെടുക്കുക. Hi എന്ന മെസ്സേജ് അയയ്ക്കുക.

 തുടർന്ന് വരുന്ന മെനുവിൽ നിന്ന്  വ്യൂ ഓപ്ഷൻസ് തിരഞ്ഞെടുക്കാം.

 തുടർന്ന് തെളിയുന്ന പട്ടികയിൽ നിന്നും ഓർഡർ ഫുഡ് തിരഞ്ഞെടുക്കുക

 പി എൻ ആർ നമ്പർ അറിയുന്നവർക്ക് 'Yes, I have my PNR’ ഓപ്‌ഷൻ  ഉപയോഗിച്ച് ഓർഡർ നൽകാവുന്നതാണ്. ഇതിനു പുറമേ 'Search by train’ അല്ലെങ്കിൽ  ‘Search by the station’ ഓപ്‌ഷനുകളും ഉപയോഗിക്കാം.

ADVERTISEMENT

'Yes, I have my PNR’, സേവനം തിരഞ്ഞെടുത്തവർക്ക് തുടർന്ന് തങ്ങളുടെ പത്തക്ക നമ്പർ നൽകാവുന്നതാണ്. പിന്നീട് അടുത്ത സ്റ്റേഷൻ, റസ്റ്റോറന്റ്, അവിടത്തെ ഭക്ഷണം എന്നിവ തിരഞ്ഞെടുക്കാം 

 ഭക്ഷണം തിരഞ്ഞെടുത്തവർക്കു തുടർന്ന് പണം അടയ്ക്കാവുന്നതാണ്. ഓൺലൈനായോ നേരിട്ടോ പണം നൽകുന്നതിന് സൗകര്യമുണ്ട്

 തിരഞ്ഞെടുത്ത സ്റ്റേഷനിൽ  വച്ചു നിങ്ങളുടെ സീറ്റിൽ തന്നെ ഭക്ഷണം വിളമ്പുന്നതാണ്.

 2. എന്താണ്  Zoop വാട്സാപ്പ് ചാറ്റ് ബോട്ട് നമ്പർ?

+91 7042062070 എന്നതാണ് വാട്സാപ്പ് ചാറ്റ് ബോട്ട് നമ്പർ. ഇതിനു പുറമേ  Whatsapp എന്ന ലിങ്കും ഉപയോഗപ്പെടുത്താം

3. ഓൺലൈനായി ട്രെയിനിൽ ഭക്ഷണം എത്തിക്കുന്നത് ഏത് ആപ്ലിക്കേഷൻ ആണ്?

ഐആർസിറ്റിസിയുടെ ഭക്ഷണവിതരണ സംരംഭമായ Zoop ആണ് നിങ്ങളുടെ കൂപ്പകളിലോ,സീറ്റിലോ  ഭക്ഷണം എത്തിക്കുക

4. പിസ്സ ഹട്ടിനു  ട്രെയിനിനുള്ളിൽ ഡെലിവറി ഉണ്ടാകുമോ?

നിലവിൽ പിസ്സ ഹട്ട്  ഈ സേവനം നൽകുന്നില്ല. എന്നാൽ ഡോമിനോസിന്റെയോ ഐആർസിടിസിയുടെയോ ആപ്പ് ഉപയോഗിച്ച് ഡോമിനോ പിസ ട്രെയിൻ യാത്രക്കാർക്ക് ഓർഡർ ചെയ്യാവുന്നതാണ്.

Content Summary : Order food while traveling on the train.