കഴിഞ്ഞ ഒരു വർഷമായി ലാലേട്ടനെ ഒന്നു കാണാനും അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി ഒരുക്കിയ സ്പെഷൽ മെനു നൽകാനും ഷെഫ് ജോമോൻ ആഗ്രഹിക്കുന്നു. ചിക്കനും മീറ്റും കഴിക്കുന്നതിനെക്കാൾ ലാലേട്ടനു താത്പര്യം മീൻ വിഭവങ്ങളോടാണ്. കഴിഞ്ഞ ദിവസം ആ ആഗ്രഹം സഫലമായതിനെക്കുറിച്ച് ഷെഫ്. ജോമോൻ മനോരമഓൺലൈനോട് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഒരു വർഷമായി ലാലേട്ടനെ ഒന്നു കാണാനും അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി ഒരുക്കിയ സ്പെഷൽ മെനു വിളമ്പാനും ആഗ്രഹിക്കുകയായിരുന്നു ഷെഫ് ജോമോൻ. ചിക്കനും മീറ്റും കഴിക്കുന്നതിനെക്കാൾ ലാലേട്ടനു താത്പര്യം മീൻ വിഭവങ്ങളോടാണ്. കഴിഞ്ഞ ദിവസം ആ ആഗ്രഹം സഫലമായതിനെക്കുറിച്ച് ഷെഫ്. ജോമോൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു. ‘‘ലാലേട്ടനു വേണ്ടി ഞാനൊരു മെനു ക്രാഫ്റ്റ് ചെയ്തു വച്ചിട്ടു കുറേ നാളായി. എന്നു ലാലേട്ടൻ വന്നാലും കൊടുക്കാൻ അതു തയാറായിരുന്നു. ശനിയാഴ്ച രാത്രി ലണ്ടനിലെ ഹോട്ടൽ ലളിതിൽ അദ്ദേഹം എത്തുമെന്നറിഞ്ഞപ്പോൾ മെനുവിന്റെ കാര്യത്തിൽ സംശയമൊന്നും ഇല്ലായിരുന്നു.’’

ലണ്ടനിൽ എത്തിയ മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം ഷെഫ് ജോമോൻ.
മെനു കാർഡിൽ മോഹൻലാലിന്റെ കുറിപ്പ്

ലണ്ടനിൽ എത്തിയ മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം ഷെഫ് ജോമോൻ.
ഷെഫ് ജോമോൻ തയാറാക്കിയ വിഭവങ്ങൾ
ADVERTISEMENT

നാടൻ ഫ്ലേവറിൽ, മോഡേൺ പ്രസന്റേഷനിലും ട്വിസ്റ്റിലും സെവൻ കോഴ്സ് മെനു റെഡി. വാഴയിലയിൽ പൊള്ളിച്ച മീൻ, ഒക്ടോപ്പസ്, സാൽമൺ, ഫിഷ്മോളി സോസ്, കൊഞ്ച് എന്നിങ്ങനെയായിരുന്നു വിഭവങ്ങൾ. കൊഞ്ച് വിഭവം ആറാംതമ്പുരാൻ സിനിമയിലെ ‘ജലഗിത്താറിന്റെ ഹൃദയ തന്ത്രികൾ ഈണം ഉതിർക്കുന്ന...’ എന്ന സംഭാഷണത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടായിരുന്നു പ്ലേറ്റ് ചെയ്തത്.

ലണ്ടനിൽ എത്തിയ മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം ഷെഫ് ജോമോൻ.

ADVERTISEMENT

ഓരോ വിഭവം കഴിക്കുമ്പോഴും അതിന്റെ രുചിക്കൂട്ടുകളെക്കുറിച്ചും ചേർത്തിരിക്കുന്ന സ്പൈസസിനെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം മെനു കാർഡിൽ സ്വന്തം കൈപ്പടയിൽ ഭക്ഷണത്തെയും അതിന്റെ അവതരണത്തെയും പ്രശംസിച്ചു കുറിക്കുകയും ചെയ്തു.

ADVERTISEMENT

എനിക്കു സൂക്ഷിച്ചു വയ്ക്കാനാണ് എന്നു പറഞ്ഞു കൊണ്ട് ഒരു മെനു കാർഡിൽ ലാലേട്ടൻ സൈൻ ചെയ്തു വാങ്ങിയപ്പോൾ സ്വർഗം ഇറങ്ങി വന്നതാണോ ഭൂമിയിൽ എന്നു തോന്നിപ്പോയി. വിഭവങ്ങളുടെ രുചിക്കൂട്ടുകളും അദ്ദേഹത്തിനു കൈമാറി.

ഷെഫ് സർപ്രൈസ് രുചിക്കൂട്ട്
തേങ്ങാപ്പീരയും ശർക്കരയും ചേർത്തു തയാറാക്കുന്ന ഇലയപ്പത്തിന്റെ ഫില്ലിങ് നാനിനകത്ത് സ്റ്റഫ് ചെയ്ത് തന്തൂരി നാൻ തയാറാക്കി. അതു മുറിച്ച്, സോൻപാപ്പിടിയിൽ സുഫാരി ഫ്ലേവറിൽ കാരമലൈസ് ചെയ്ത ഗുലാബ് ജാമുനും റബടിയുമായിരുന്ന ഡെസേർട്ടായി ഒരുക്കിയത്.

Content Summary : Specially crafted tasting menu for Mohanlal by Chef Jomon.