കോമഡി വേദികളിൽ പറഞ്ഞു പഴകിയ ഒരു സർദാർജി തമാശയുണ്ട്, നാട്ടിലെ പേര് കേട്ട ഹോട്ടലിൽ നിന്നും ചപ്പാത്തിയും കറിയും വാങ്ങി വീട്ടിലെത്തിയ സർദാർജി, പായ്ക്കറ്റ് പൊട്ടിച്ച് പാത്രത്തിലേക്കു കറി പകർത്തുമ്പോഴാണ് അതിലൊരു ചത്ത പാറ്റയെ കാണുന്നത്..! ദേഷ്യം മീശത്തുമ്പിൽ ആവാഹിച്ച്, പൊട്ടിച്ച പായ്ക്കറ്റുമായി വിറച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോമഡി വേദികളിൽ പറഞ്ഞു  പഴകിയ  ഒരു സർദാർജി തമാശയുണ്ട്, നാട്ടിലെ പേര് കേട്ട ഹോട്ടലിൽ നിന്നും ചപ്പാത്തിയും കറിയും  വാങ്ങി വീട്ടിലെത്തിയ സർദാർജി, പായ്ക്കറ്റ് പൊട്ടിച്ച് പാത്രത്തിലേക്കു കറി പകർത്തുമ്പോഴാണ് അതിലൊരു  ചത്ത  പാറ്റയെ കാണുന്നത്..! ദേഷ്യം മീശത്തുമ്പിൽ ആവാഹിച്ച്, പൊട്ടിച്ച പായ്ക്കറ്റുമായി വിറച്ചു തുള്ളി കടയിൽ എത്തിയ, സർദാർജിക്ക് കടമയുടമ നൽകിയ  മറുപടി ഇങ്ങനെയായിരുന്നു. " 20 രൂപയുടെ കറിയിൽ പിന്നെ  ഞാൻ തനിക്ക്  കോഴി വറുത്ത് ഇട്ടു തരാം" !

ഇതിന് സമാനമായ ഒരു അനുഭവം 20921 - ബാന്ദ്ര ലക്നൗ ട്രെയിനിൽ യാത്ര ചെയ്ത അജി കുമാർ എന്ന യാത്രക്കാരന് ഉണ്ടായി. ഇവിടെ പാറ്റ  ഒന്നും അല്ല, ഒരു കഷ്ണം കടലാസ് ആണ് വില്ലൻ. ലക്നൗ യാത്രയ്ക്കിടെ പാൻട്രികാറിൽ നിന്നും ചൂടോടെ  വിളമ്പിയ സമൂസ പൊട്ടിച്ചു നോക്കിയ അജി കുമാറിനെ കാത്തിരുന്നത്  മഞ്ഞക്കടലാസിൽ പൊതിഞ്ഞ കിഴങ്ങ് കഷ്ണങ്ങളാണ്. സംഭവം  അങ്കലാപ്പോടെ ട്വിറ്ററിൽ പങ്കുവെച്ച അജി കുമാറിന് ലഭിച്ച മറുപടികൾ പക്ഷെ  ഏറെ രസകരമായിരുന്നു.

ADVERTISEMENT

"പേടിക്കണ്ട സുഹൃത്തേ, ഈ ചെറിയ കഷ്ണം പേപ്പറിന് ഐആർസിടിസി അധിക ചാർജ് ഒന്നും ഈടാക്കില്ല" എന്നാണ് ഒരാൾ നൽകുന്ന ആശ്വാസം. മറ്റൊരാൾ  "സാധാരണ സമോസ പോലെയുള്ള പലഹാരങ്ങൾ പേപ്പറിൽ പൊതിയുന്നത് താൻ കണ്ടിട്ടുണ്ടെങ്കിലും, ഇത് ആദ്യമായാണ് സമോസയ്ക്കുള്ളിൽ  മസാലവരെ  പൊതിഞ്ഞു വറുത്തെടുക്കുന്നത് കാണുന്നത് എന്നും പറയുന്നു... ഐആർസിടിസിയുടെ വൃത്തിക്ക് പ്രത്യേക കൈയ്യടിയും ഇയാൾ സമ്മാനിക്കുന്നുണ്ട്. "ഫോർച്യൂൺ കുക്കിയുടെ  ഐആർസിടിസി  വേർഷൻ" എന്നാണ് ഈ സ്പെഷൽ  സമോസയ്ക്ക്  ഒരു യൂസർ നൽകുന്ന പേര്..

എന്തൊക്കെയാണെങ്കിലും  സർദാർജി ഫലിതത്തിലെ കടയുടമയെ പോലെ കൈകഴുകാൻ ഐആർസിടിസി ശ്രമിച്ചില്ല എന്നത് ആശ്വാസകരമാണ്. അജി കുമാറിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും ഉടൻതന്നെ കൃത്യമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും ഐആർസിടിസി അധികൃതർ ഉറപ്പ് നൽകി കഴിഞ്ഞു. കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ട്രെയിനിനുള്ളിലെ ഭക്ഷണവിതരണം 2022 ഫെബ്രുവരി 14നാണ് ഐആർസിടിസി പുനരാരംഭിച്ചത്.

ADVERTISEMENT

ആ പിന്നെ, അജി കുമാറിനു സ്പെഷൽ സമോസ കിട്ടിയെന്നു പറഞ്ഞു ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തെ അങ്ങനെ തള്ളിപ്പറയാൻ വരട്ടെ..ദീർഘദൂര ട്രെയിൻ യാത്രകളിൽ സ്ലീപ്പർ കോച്ചിലെ കലപില സംസാരങ്ങൾക്കൊപ്പം, തുരുമ്പിച്ച ജനലഴികളിലൂടെ കമ്പാർട്ട്മെന്റിലേക്കു വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ് ... ചൂടോടുകൂടി വിളമ്പുന്ന കട്​ലറ്റ് അല്ലെങ്കിൽ സമൂസയോടൊപ്പം ഒരു ചായ..ഹാ അന്തസ്..! അതിന്റെ മൊഞ്ച് ഒന്നും അങ്ങനെ പൊയ്‌പ്പോവൂലെന്നും ചില ആരാധകർ പറയുന്നുണ്ട്.

Content Summary : A post in twitter with a collage of pictures featuring broken samosa with a piece of yellow coloured paper in it.