റസ്റ്ററന്റ് തുടങ്ങിയാൽ ആദ്യം അറിയുക ആരായിരിക്കും? സംശയിക്കേണ്ട ,ഭക്ഷണപ്രേമികളായ ചങ്കുകൾ തന്നെ. കഴിയുമെങ്കിൽ ഉത്ഘാടന ദിവസം തന്നെ പോയി ഭക്ഷണം കഴിച്ചിട്ട് വന്ന അഭിപ്രായം പറയും. ഭക്ഷണ കാര്യങ്ങൾ വിവരിക്കുന്നതു കേൾക്കുമ്പോൾത്തന്നെ കൊതി മൂത്ത് പോയി കഴിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റസ്റ്ററന്റ് തുടങ്ങിയാൽ ആദ്യം അറിയുക ആരായിരിക്കും? സംശയിക്കേണ്ട ,ഭക്ഷണപ്രേമികളായ ചങ്കുകൾ തന്നെ. കഴിയുമെങ്കിൽ ഉത്ഘാടന ദിവസം തന്നെ പോയി ഭക്ഷണം കഴിച്ചിട്ട് വന്ന അഭിപ്രായം പറയും. ഭക്ഷണ കാര്യങ്ങൾ വിവരിക്കുന്നതു കേൾക്കുമ്പോൾത്തന്നെ കൊതി മൂത്ത് പോയി കഴിക്കും. അങ്ങനെയൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന ഫൈസൽ മാറഞ്ചേരി.

ADVERTISEMENT

‘‘അവിടത്തെ ബിരിയാണീടെ മണം കിട്ടിയാൽ ഒറ്റയിരിപ്പിന് രണ്ടു പ്ലേറ്റ് ബിരിയാണി അകത്താക്കും...’’ ഭക്ഷണപ്രിയനായ റഹീമിന്റെ ഉച്ചത്തിലുളള സംസാരം കേട്ടപ്പോൾത്തന്നെ എനിക്കും സഹപ്രവർത്തകൻ വിനോദിനും കൗതുകമായി. 

ഇൗ തിരക്കിനിടയിലും പുതിയ ബിരിയാണിക്കട എങ്ങനെ കണ്ടെത്തിയെന്ന് ചോദിച്ചപ്പോൾ സഹപ്രവർത്തകയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് റഹീം കാട്ടി.ബിരിയാണിയുടെ പടത്തിനൊപ്പം ചറ പറ ഹാഷ്ടാഗുകൾ. ലൈക്കുകൾ ധാരാളം. ‘വിവരത്തിന് നന്ദി... ഞങ്ങൾ താമസിയാതെ പോകു’മെന്ന കമന്റുകളും.

ADVERTISEMENT

‘അതിനെന്താ... ഇപ്പോൾത്തന്നെ പോയേക്കാം...’ ഞാൻ സുഹൃത്തക്കളോട് പറഞ്ഞതും ഒാഫിസിലെ കംപ്യൂട്ടറുകൾ ഷട്ട് ഡൗണായി.

ഞാനും വിനോദും റഹീമും അങ്ങനെ പുതിയ റസ്റ്ററന്റിലേക്ക് പുറപ്പെട്ടു. 

കട കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു. നല്ല ഇന്റീരിയർ. ചുളുക്കു വീഴാത്ത കുഷൻ. മൊത്തത്തിൽ നല്ല ലുക്ക്. 

ADVERTISEMENT

സപ്ലയർ വന്ന് ഓർഡർ എടുത്ത് പോയി. അങ്ങനെ കാത്തിരുന്ന ബിരിയാണി മുന്നിൽ. ചെറിയ രണ്ടു കുഞ്ഞി ചെമ്പിൽ ദമ്മിട്ട തരത്തിൽ രണ്ട് പാത്രത്തിൽ ബിരിയാണി റെഡി. സപ്ലയർ ദം പൊട്ടിക്കുന്ന തരത്തിൽ ആ കുഞ്ഞു ചെമ്പ് തുറന്നതും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു – ‘ശരിയാ, കൊതിപ്പിക്കുന്ന ബിരിയാണി മണം.’

ഫൈസൽ മാറഞ്ചേരി

​ഞങ്ങൾ പരസ്പരം നോക്കി. ബിരിയാണിക്ക് നല്ല മണമുണ്ട്. പക്ഷേ പറയത്തക്ക വിശേഷ രുചിയൊന്നുമില്ല. 

ബിരിയാണി കഴിച്ചു കൊണ്ടിരിക്കുമ്പോൾ റഹീമിന്റെ വക കമന്റ് – ‘ഈ പെണ്ണുങ്ങൾ എല്ലാം പെട്ടെന്ന് അറിയുന്നു. അവരറിഞ്ഞാലോ ലോകം മുഴുവൻ അറിയുന്നു.’

ബിരിയാണിയുടെ മണ രഹസ്യം അറിയാൻ ഒരു കൗതുകം. പാചകകാരനോട് അടുപ്പം പറഞ്ഞ് അടുക്കള വശത്ത് നോക്കിയപ്പോൾ സാമാന്യം വലിയൊരു കുപ്പി ഞങ്ങൾ കണ്ടു – Biriyani Culinary Essense !

തിരികെ യാത്ര ചെയ്യുമ്പോൾ രണ്ടു ചോദ്യങ്ങൾ കാറിൽ മുഴുങ്ങി കേട്ടു – 

ഇതാണോ ബിരിയാണിയുടെ വശ്യമായ ഗന്ധത്തിന്റെ രഹസ്യം ? അതോ സഹപ്രവർത്തക വേറെ ആരെങ്കിലും ഫോർവേഡ് ചെയ്ത ബിരിയാണിയുടെ പടം എടുത്ത് ഇൻസ്റ്റഗ്രാമിൽ താങ്ങിയതാണോ? 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Manorama Online Pachakam Ruchikadha Series - Faizal Kangilayil Memoir