രുചിവണ്ടി ഓടിയോടി, പറ്റിയൊരിടം കണ്ടെത്തിയിരിക്കുകയാണ്. അവിടെ, രുചികളുടെ തേരോട്ടമാണ്. കൊമ്പുകുലുക്കിയോടുന്ന ബീഫ് രുചിയാണു പ്രധാനം. സ്വാദിന്റെ ജെല്ലിക്കെട്ടുതന്നെ. കാളയുടെ മുതുകിലെ കൂമ്പ് അഥവാ മുഴയാണു വിരുന്നിൽ ജെല്ലിക്കെട്ടു തീർക്കുന്നത്. മാംസത്തിനുവേണ്ടിയല്ല ഇന്ത്യയിൽ മാടുകളെ വളർത്തുന്നത് എന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിവണ്ടി ഓടിയോടി, പറ്റിയൊരിടം കണ്ടെത്തിയിരിക്കുകയാണ്. അവിടെ, രുചികളുടെ തേരോട്ടമാണ്. കൊമ്പുകുലുക്കിയോടുന്ന ബീഫ് രുചിയാണു പ്രധാനം. സ്വാദിന്റെ ജെല്ലിക്കെട്ടുതന്നെ. കാളയുടെ മുതുകിലെ കൂമ്പ് അഥവാ മുഴയാണു വിരുന്നിൽ ജെല്ലിക്കെട്ടു തീർക്കുന്നത്. മാംസത്തിനുവേണ്ടിയല്ല ഇന്ത്യയിൽ മാടുകളെ വളർത്തുന്നത് എന്നതിനാൽ പൊതുവെ ഇറച്ചി മൃദുവായിരിക്കാൻ സാധ്യത കുറവാണ്. പക്ഷേ, മുതുകിൽ കൊടുമുടിപോലെ നിൽക്കുന്ന മുഴയിൽ (ഹംപ്) നല്ല ഇറച്ചിയാണ്. കാരണം അവിടെയാണു രുചിയേറിയ കൊഴുപ്പു സംഭരിച്ചുവച്ചിരിക്കുന്നത്. ആ ഭാഗത്തെ ഇറച്ചിയാണു തീൻമേശയിലേക്കു ബീഫ് ക്യുപിം അഥവാ ക്യുപിൻ എന്ന വിളിപ്പേരിൽ സ്വയമ്പനായി എത്തുന്നത്.

ADVERTISEMENT

ബീഫ് ക്യുപിം (ക്യുപിൻ) കഴിക്കണമെന്നുള്ളവർ കടവന്ത്ര സുഭാഷ് ചന്ദ്രബോസ് റോഡിൽനിന്നു ജവഹർ നഗറിലേക്കു വരിക. അവിടെ ഡിസ്ട്രിക്ട് സെവൻ ഗ്രൂപ്പിന്റെ എൻകോർ ഭക്ഷണശാലയുണ്ട്.  ഫൂഡ് ട്രക്ക് എന്ന പേരിൽ നഗരത്തിലെ കൊതിയൻമാരെ വിരുന്നൂട്ടിയോടിയ വണ്ടിയാണ് എൻകോർ എന്ന പേരിൽ ഒരു സെൻ അന്തരീക്ഷമൊരുക്കി, ക്യൂപിം ഉൾപ്പെടെ ഒട്ടേറെ വിഭവങ്ങൾ നിരത്തി കാത്തിരിക്കുന്നത്. 

പ്രോട്ടീനും സിങ്കും വൈറ്റമിൻ  ബി6, ബി12 തുടങ്ങിയവയാൽ സമൃദ്ധമാണു മാടിന്റെ ഹംപ്. ഇവിടെത്തെ മാംസംകൊണ്ടുള്ള വിഭവം ക്യൂപിം (ക്യൂപിൻ) എന്ന പേരിൽ പ്രശസ്തമാക്കിയത് ഇറച്ചിക്കൊതിയൻമാരായ ബ്രസീലുകാരാണ്. എൻകോർ ഭക്ഷണശാലയിൽ ശരാശരി 250 ഗ്രാം മുഴയിറച്ചിയാണ് ഒരാൾക്കു വിളമ്പുന്നത്. ഒറ്റത്തുണ്ടമായിരിക്കും.  പേടിക്കരുത്. സംഗതി 12 മണിക്കൂർ കുറഞ്ഞ തീയിൽ പാകപ്പെടുത്തിയശേഷം അതിന്റെ ചാറിൽതന്നെ ബാർബിക്യൂ സോസിൽ പൊരിച്ചും മൊരിച്ചും ഒരൽപം കരിച്ചും എടുക്കുന്നതാണ്. 

ADVERTISEMENT

ചാർക്കോൾ ചെയ്തെടുക്കുക എന്നു ഷെഫുമാർ പറയും. ഒടുവിൽ ജാപ്പനീസ് പൊൻസു സോസിൽ ഒന്നു പോളിഷ് ചെയ്തെടുക്കുന്നതോടെ അതീവഹൃദ്യമായ മുഴയിറച്ചി തയാർ. വായ് നിറയെ ബീഫ് രുചി വേണമെന്നാഗ്രഹിക്കുന്നവർ വിടരുത്, ഇവനെ ആകപ്പാടെ സേവിക്കുക. ഒരാൾക്ക് ഒറ്റയ്ക്ക് 250 ഗ്രാം ശാപ്പിടാനാവില്ലെന്നു തോന്നിയാൽ മുറിച്ചു കഷണങ്ങളാക്കി പങ്കുവയ്ക്കാം. നോൺ– ആൽക്കഹോളിക് ബീയർ മോജിത്തോയുടെ മാൾട്ട് ഫ്ലേവറിന്റെ അകമ്പടിയോടെ ഈ വിഭവം കഴിക്കുമ്പോൾ  പൊടുന്നനെ ബ്രസീലിൽ എത്തിയതുപോലെ തോന്നും. പ്ലേറ്റിൽ അകമ്പടിയായി പൊട്ടേറ്റോ കേക്കും ബോയിൽഡ് വെജിറ്റബിൾസും ഉണ്ടാകും.

ADVERTISEMENT

പ്രോൺ‌സ് ടെപ്യൂറ, ബീഫ് ടാർട്ട്, ചിക്കൻ സാത്തെയേ തുടങ്ങിയ പല വിഭവങ്ങളും ഡിസ്ട്രിക്ട് 7 എൻകോറിലുണ്ട്. കുടിക്കാൻ പലതരം പാനീയങ്ങളും. ഒടുവിൽ ക്രീം കാരമ‍ൽ ഫജ് കേക്കും മോൾട്ടൻ ചോക്കലേറ്റ് ചീസ് കേക്കും കഴിച്ചു നാവു മധുരിപ്പിച്ചു വിടവാങ്ങാം. അപ്പോഴും മാടിന്റെ മുഴയിറച്ചിയുടെ സ്വാദ്  മനസ്സു നിറയെയുണ്ടാകും.

Content Summary : Beef Kumpi, encore food truck Kochi.