ലോകത്തിലെ ഏറ്റവും മികച്ച കാർ സ്വന്തമായി ഉണ്ടെങ്കിലും നല്ല ഇന്ധനം അല്ല അതിൽ നിറയ്ക്കുന്നതെങ്കിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് പറയാറുണ്ട്. ശരിയല്ലേ? നമ്മുടെ ശരീരവും അതുപോലെത്തന്നെയാണ്. നാം എന്ത് കഴിക്കുന്നോ, അതാണ് നമ്മിൽ പ്രതിഫലിക്കുന്നത്. സാധാരണക്കാരായ ആളുകളുടെ കാര്യത്തിൽ മാത്രമല്ല, ലോകപ്രശസ്തരായ കായികതാരങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. ലോകം കാത്തിരുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ ആരവം ഖത്തറിൽ കൂടുതൽ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഡിസംബർ 18 വരെ ലോകത്തിന്റെ കണ്ണുകള്‍ ഒരു ചെറുപന്തിന് പിന്നാലെയാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ചെറുതും വലുതുമായ രാജ്യങ്ങൾ, അവരുടെ മുഴുവൻ സ്വപ്നങ്ങളും കാലിൽ പതിപ്പിച്ച ഒട്ടേറെ സൂപ്പർതാരങ്ങൾ. ലോകം മുഴുവന്‍ ഖത്തറിലേക്ക് ഉറ്റുനോക്കുന്നു. ഒപ്പം മൈതാനത്തെ സൂപ്പർ താരങ്ങളിലേക്കും. 90 മിനുട്ട് മത്സരത്തിൽ നിർത്താതെയെന്ന വണ്ണം ഓടിക്കളിക്കണമെങ്കിൽ ചില്ലറ സ്റ്റാമിനയൊന്നും പോരാ. അതിനു വേണ്ടി പ്രത്യേക ഭക്ഷണവും പരിശീലനവും മസ്റ്റ്. കളിക്കുന്നത് ലോകകപ്പായതിനാൽ ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്‌നസും അത്യാവശ്യം. അതിന് മെസ്സിയായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആയാലും നെയ്മാർ ആയാലും കഠിനമായ പരിശീലനത്തിനൊപ്പം ഏറെ ശ്രദ്ധ നൽകുന്നത് കഴിക്കുന്ന ഭക്ഷണത്തിലാണ്. കളിക്കളത്തിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് വെടിയുണ്ട കണക്കിന് പന്ത് പായിക്കാനുള്ള ഊർജം ലഭിക്കുന്നത് അവരുടേതു മാത്രമായ പ്രത്യേക ഭക്ഷണരീതികളിൽ നിന്നാണ്. എന്താണ് ഈ സൂപ്പർ താരങ്ങളുടെ ഭക്ഷണ രീതികളുടെ സീക്രട്ട്? ഇവർ എന്തു ‘സ്പെഷൽ ഫൂഡാണ്’ കഴിക്കുന്നത്? അതവരുടെ ഫിറ്റ്‌നസിൽ എത്രമാത്രം സഹായിക്കുന്നുണ്ട്? ഇവരെപ്പോലെ സാധാരണക്കാർക്കും ഡയറ്റ് നോക്കാനാകുമോ? വിശദമായി പരിശോധിക്കാം. ലോകകപ്പിലെ ഭക്ഷണ വിശേഷങ്ങളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെസ്സി കുടുംബത്തിനൊപ്പം. ചിത്രം: instagram/leomessi

∙ മെസ്സിയും ജങ്ക് ഫൂഡും

ഫുട്ബോളിന്റെ മിശിഹാ എന്നു വാഴ്ത്തപ്പെടുന്ന ലയണൽ മെസ്സി (Lionel Messi) ഒരുകാലത്ത് ജങ്ക് ഫൂഡുകളുടെയും സോഫ്റ്റ് ഡ്രിങ്ക്സിന്റെയും ആരാധകനായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? 2014ലാണ് തന്റെ ഭക്ഷണരീതികളിൽ മാറ്റം വരുത്താൻ മെസ്സി  തീരുമാനിച്ചത്. അതിന് അദ്ദേഹത്തെ  സഹായിച്ചതാകട്ടെ ലോകപ്രശസ്ത ന്യൂട്രീഷനിസ്റ്റായ ഗുലിയാന പോസറും. പഞ്ചസാരയുടെ ഉപയോഗം പരമാവധി ഒഴിവാക്കാനാണ് പോസർ മെസ്സിക്ക് ആദ്യം നൽകിയ നിർദ്ദേശം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ആളുകൾ  പൊതുവെ മാംസപ്രിയരാണ്. എന്നാൽ  ദഹിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്ന മാംസത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും മെസ്സിക്ക് നിർദ്ദേശം ലഭിച്ചു. പീത്‌സയുടെ ആരാധകനായ മെസ്സി, കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനായി അതും വേണ്ടെന്നു വച്ചതാണ്. വെള്ളം, ഒലിവ് ഓയിൽ, പച്ചക്കറികൾ, പഴം, ധാന്യങ്ങൾ എന്നിവ അടങ്ങിയ മെഡിറ്ററേനിയൻ  ഡയറ്റ് ആണ് പോസർ മെസ്സിക്കു വേണ്ടി ചിട്ടപ്പെടുത്തിയത്. കഴിഞ്ഞ ഏഴെട്ട് കൊല്ലമായി ലോകമെമ്പാടുമുള്ള ആരാധകർക്കായി കളിക്കളത്തിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ മെസ്സിയെ സഹായിക്കുന്നതിൽ ഈ പ്രത്യേക ഭക്ഷണ രീതിക്കുള്ള പങ്കും ചെറുതല്ല.

ADVERTISEMENT

മെസിക്ക് ഇഷ്ടപ്പെട്ട ഡയറ്റിന്റെ റെസിപ്പി ഇങ്ങനെ:

റോസ്റ്റഡ് ചിക്കൻ വിത്ത് റൂട്ട് വെജിറ്റബിൾസ്
ഒലിവ് ഓയിൽ, ഉപ്പ്, വെളുത്തുളളി ചതച്ചത്, ഒരു സവാള, ഒരു പിടി കാരറ്റ്, ലീക്ക്, ഉരുളക്കിഴങ്ങ്, ചിക്കൻ, ഫ്രഷ് തൈം എന്നിവയാണ് ചേരുവകൾ. അവ്ൻ 200 ഡിഗ്രിയിൽ പ്രീ – ഹീറ്റ് ചെയ്തശേഷം റോസ്റ്റിങ് ട്രേയിലേക്കു ഒലിവ് ഓയിലും ഉപ്പും ചേർക്കാം. ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന വെജിറ്റബിൾസും ചിക്കനും ചേർക്കാം. 190 ഡിഗ്രി സെൽഷ്യസിൽ 45 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കണം.

ക്രിസ്റ്റ്യാനോ റൊണാൾഡോ. ചിത്രം: instagram/cristiano/

∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഊർജം

കളിക്കുന്ന എല്ലാ ഫുട്ബോൾ ടീമുകളുടെയും കപ്പിത്താൻ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). തന്റെ ഒപ്പം വാഴ്ത്തപ്പെടുന്ന പല താരങ്ങളും സഹതാരങ്ങളുടെ ചിറകിലേറി കുതിക്കുമ്പോഴും ഒരു ടീമിനെ മുഴുവൻ ചുമലിലേറ്റി 90 മിനുട്ട് കളിക്കളത്തിൽ മായാജാലം സൃഷ്ടിക്കുന്നവനാണ് പോർച്ചുഗലിന്റെ ഈ സൂപ്പർ താരം. പ്രായം കൂടുന്തോറും കൂടുതൽ ചെറുപ്പമായി മാറുന്ന, കരുത്തുറ്റ പേശികൾ നിറഞ്ഞ ശരീരമാണ് ക്രിസ്റ്റ്യാനോയുടെ പ്രത്യേകത. പഞ്ചസാര ഒഴിവാക്കി കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രോട്ടീൻ ഡയറ്റ് ആണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യം. റയൽ മാഡ്രിഡ് മുതൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പമുള്ള ഡയറ്റീഷ്യൻ ആണ് അദ്ദേഹത്തിന്റെ ഭക്ഷണ രീതികളെ നിയന്ത്രിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ കുടുംബാംഗങ്ങൾക്കൊപ്പം. ചിത്രം: instagram/cristiano/
ADVERTISEMENT

രണ്ടോ മൂന്നോ മണിക്കൂറുകളുടെ ഇടവേളയിൽ ദിവസം ആറ് നേരമാണ് ക്രിസ്റ്റ്യാനോ ഭക്ഷണം കഴിക്കുന്നത്. മത്സ്യവിഭവങ്ങളോട് വലിയ താൽപര്യം ഉള്ളതിനാൽ തന്നെ പരിശീലന കാലത്തും വിനോദയാത്രാ വേളകളിലും താരം ഏറ്റവും കൂടുതൽ കഴിക്കുന്നത് മീൻ വിഭവങ്ങളാണ്. ഏറെ പഴവർഗങ്ങളും ഡയറ്റിന്റെ ഭാഗമാക്കാൻ ക്രിസ്റ്റ്യാനോ ശ്രദ്ധിക്കാറുണ്ട്. അവക്കാഡോ ടോസ്റ്റ്, പഴവർഗങ്ങൾ, കൊഴുപ്പു കുറഞ്ഞ യോഗർട്ട്, ചീസ് എന്നിവയാണ് പ്രഭാതഭക്ഷണമായി താരം കഴിക്കുന്നത്. തുടർച്ചയായ പരിശീലനത്തിനു കരുത്ത് ലഭിക്കാൻ കൃത്യമായ ഇടവേളകളിൽ ചെറിയ ഭക്ഷണം താൻ കഴിക്കാറുണ്ടെന്ന്  റൊണാൾഡോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആവശ്യത്തിനു ജലം ശരീരത്തിന് ആവശ്യമാണെന്ന് അറിയാവുന്നതുകൊണ്ടു തന്നെ ഒരു ദിവസം ആവശ്യമായ  അളവിൽ വെള്ളം കുടിക്കാനും ക്രിസ്റ്റ്യാനോ ശ്രദ്ധിക്കാറുണ്ട്. മദ്യം, കാർബണേറ്റ് ഡ്രിങ്ക്സ് എന്നിവയ്ക്ക് താരത്തിന്റെ  തീൻമേശയിൽ സ്ഥാനമില്ല. 

∙ ഈ കോക്ക കോള ആരാണിവിടെ വച്ചത്!

ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനിടെ, തന്റെ മുന്നിലിരുന്ന കോക്ക കോള കുപ്പി ക്രിസ്റ്റ്യാനോ എടുത്തു മാറ്റി പകരം കുപ്പിവെള്ളം വച്ച സംഭവം വൻ വാർത്തയായിരുന്നു. ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാര്‍ കൂടിയായിരുന്നു കൊക്കക്കോള. വാർത്താ സമ്മേളനത്തിനു വന്നിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ കുപ്പികൾ എടുത്തുമാറ്റുകയായിരുന്നു. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം ‘‘ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ’’ എന്ന് ഉറക്കെ പറയുകയും ചെയ്തു. ഇത്തരത്തില്‍ ആരോഗ്യകാര്യത്തിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലും ഏറെ ശ്രദ്ധാലുവും സ്വന്തമായി നിലപാട് സൂക്ഷിക്കുന്ന വ്യക്തിയുമാണ് റൊണാൾഡോ. മുൻപും താരത്തിന്റെ ഇത്തരം നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്‌സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഒരുൽപന്നത്തെയും ക്രിസ്റ്റ്യാനോ പ്രോത്സാഹിപ്പിക്കാറില്ല. അതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ, കോടികള്‍ ലഭിക്കുന്ന പരസ്യങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്കാണെങ്കില്‍ ആ കാശിന്റെ ആവശ്യവുമില്ല. അതില്ലാതെ തന്നെ കോടികളുണ്ട് വരുമാനം. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും മൂല്യമുള്ള പോസ്റ്റ് പോലും ക്രിസ്റ്റ്യാനോയുടേതാണ്.

∙ നെയ്‌മാറുടെ ഫിറ്റ്നസ്

ADVERTISEMENT

സാംബാ  താളത്തിന്റെ ചടുലതയുമായി കളിക്കളത്തിൽ മായാജാലം സൃഷ്ടിക്കുന്ന താരമാണ് ബ്രസീലിന്റെ നെയ്മാർ ജൂനിയർ ((Neymar Jr). എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയോ, മെസ്സിയെ പോലെയോ കരുത്തുറ്റ പേശികൾ നിറഞ്ഞ ഒരു ശരീരമല്ല നെയ്മറുടേത്. എന്നിട്ടും എങ്ങനെയാണ് കളിക്കളത്തിൽ ഇവർക്കൊപ്പം നെയ്മാർ വാഴ്ത്തപ്പെടുന്നത്? ബാഴ്സലോണയിൽ ചെന്നതോടുകൂടിയാണ് നെയ്മറുടെ ഭക്ഷണരീതികളിൽ കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങുന്നത്. താരത്തിന്റെ  ശരീരപ്രകൃതിക്ക് അനുയോജ്യമായ ഒരു ഡയറ്റ് ബാഴ്സ അദ്ദേഹത്തിനായി ചിട്ടപ്പെടുത്തി നൽകി. മാംസ്യം, ധാന്യകം, കൊഴുപ്പ്, പോഷകങ്ങൾ എന്നിവ അടങ്ങിയ ഈ ഭക്ഷണരീതിയാണ് നെയ്മറുടെ ഫിറ്റ്നസിന്റെ രഹസ്യം.

മക്കൾക്കൊപ്പം നെയ്‌മാർ. ചിത്രം: instagram/neymarjr

വർക്ക് ഔട്ടിന് മുൻപും ശേഷവും പ്രോട്ടീൻ വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കുടിക്കാറുണ്ട് നെയ്‌മാർ. 3 ഫ്രൈഡ് എഗ്സ്, സ്പിനാച്ച് , കൊഴുപ്പ് കുറഞ്ഞ ടർക്കിയുടെ ഏതാനും കഷ്ണങ്ങൾ എന്നിവയാണ് നെയ്മറിന്റെ പ്രഭാത ഭക്ഷണം. ബ്രേക്ക്ഫാസ്റ്റ്നും  ലഞ്ചിനും ഇടയിലുള്ള ഇടവേളയിൽ സൂര്യകാന്തി വിത്തുകൾ, ബദാം, പ്രോട്ടീൻ ഷേക്ക് എന്നിവയും കഴിക്കും.  ഈവനിങ് സ്നാക്ക് ആയി നെയ്മാർ കഴിക്കുന്നത് പീനട്ട് ബട്ടറിൽ തയാർ  ചെയ്ത ടർക്കി, സൂര്യകാന്തി വിത്തുകൾ എന്നിവയാണ്. സഹതാരങ്ങളിൽനിന്ന് വ്യത്യസ്തമായി, ആഴ്ചയിൽ ഒരിക്കൽ ഒരു ‘ചീററ് മീലിന്’  സമയം കണ്ടെത്താൻ നെയ്‌മാർ ശ്രദ്ധിക്കാറുണ്ട്. അന്ന് ഇഷ്ടമുള്ളതെന്തും കഴിക്കാം. ഫ്രഞ്ച് ഫ്രൈസും പീത്‌സയുമാണ് അന്ന് നെയ്മർ കഴിക്കാൻ ഇഷ്ടപ്പെടുന്നത്.

∙ കിലിയൻ എംബപെയും ചീറ്റ് മീലും

മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും  ശേഷം കളിക്കളങ്ങൾ ഭരിക്കാൻ സാധ്യതയുള്ള താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിന്റെ കിലിയൻ എംബപെ (Kylian Mbappe) ഭക്ഷണരീതികളിലും മാതൃകയാക്കുന്നത് ഇവരെ രണ്ടുപേരെയും ആണ്. റൊണാൾഡോയെ പോലെ ഒരു ദിവസം ആറ് നേരമാണ് എംബപെ ഭക്ഷണം കഴിക്കുന്നത്. അതുപോലെതന്നെ ചീറ്റ് മീൽ  എന്നതിന് എംബപെയുടെ ഡയറ്റ് ചാർട്ടിൽ  ഇടമില്ല. വ്യത്യസ്ത വർണങ്ങളിലുള്ള ധാന്യങ്ങൾ, പോഷകങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതിയാണ് എംബപെ പിന്തുടരുന്നത്. സഹതാരമായ ബെൻസിമയെ പോലെ,  മാംസത്തിന്റെ ഉപയോഗം കുറയ്ക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

എംബപെ. ചിത്രം: instagram/k.mbappe

∙ നമുക്കും പിന്തുടരാനാകുമോ ഈ ഡയറ്റ്?

കായികതാരങ്ങൾക്ക് ആവശ്യമായി വേണ്ടത് സമീകൃത ആഹാരമാണെന്ന് പറയുന്നു കോട്ടയത്തെ എസ്‍എച്ച് മെഡിക്കൽസിലെ ഡയറ്റീഷൻ ലിജി ജോസ്. മത്സരങ്ങൾക്ക് മുൻപും ഇടയിലും ശേഷവും മികച്ച ആഹാരം ഉറപ്പാക്കുന്നത് അവരുടെ നല്ല പ്രകടനത്തിനു സഹായിക്കും. ധാന്യകങ്ങൾ, മാംസ്യം, ധാതുലവണങ്ങൾ, കൊഴുപ്പ് എന്നിവ ശരിയായ അളവിൽ അടങ്ങിയ ഭക്ഷണത്തെയാണ് സമീകൃതാഹാരം എന്നതുകൊണ്ട് അർഥമാക്കുന്നത്. ഊർജം ലഭിക്കുന്നതിനും പേശികളുടെ കരുത്ത് വർധിപ്പിക്കുന്നതിനും പരുക്ക് കുറയ്ക്കുന്നതിനും മികച്ച കായിക ക്ഷമതയോടുകൂടി മൈതാനത്ത് മത്സരിക്കുന്നതിനും ഇത് അവരെ സഹായിക്കും. കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണിവർക്കു വേണ്ടത്. അതുകൊണ്ടുതന്നെ പഴം പച്ചക്കറികൾ എന്നിവ നിർബന്ധമായും കഴിക്കുക. ഫ്രഞ്ച് ഫ്രൈസ്, പീത്‌സ തുടങ്ങിയ പൂരിത കൊഴുപ്പുകൾ ഭക്ഷണത്തിൽനിന്നു പരമാവധി ഒഴിവാക്കണം. ആവശ്യമായ അളവിൽ ഭക്ഷണത്തിൽ പ്രോട്ടീൻ ഉറപ്പാക്കുന്നത് പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ള മത്സ്യം, അവക്കാഡോ, സാലഡ്, മുട്ട  എന്നിവയും കൂടുതൽ കഴിക്കണം. കൃത്യമായ അളവിൽ ശരീരത്തിൽ വെള്ളം ഉറപ്പാക്കുകയും വേണം. 

∙ ലഹരി വസ്തുക്കൾ വേണ്ടേ വേണ്ട

കായികതാരങ്ങൾ ലഹരി വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കരുത്, മദ്യത്തിലും മറ്റും കലോറി വളരെ കൂടുതലുണ്ട്. ശരീര ഭാരം പെട്ടെന്ന് കൂടാൻ ഇതു കാരണമാകുന്നു. രക്തസമ്മർദം കൂടുന്നതിനും തലച്ചോറിന്റെയും കരളിന്റെയും പ്രവർത്തനത്തെയും അപകടത്തിലാക്കാനും ലഹരിവസ്തുക്കളുടെ ഉപയോഗം കാരണമാകുന്നു. 

പ്രതീകാത്മക ചിത്രം.

∙ കായികതാരങ്ങളുടെ  ഹെൽത്തി ഡയറ്റ് 

പ്രഭാതഭക്ഷണമായി കായികതാരങ്ങൾക്ക് നൽകുക ഓട്സ്, ധാന്യങ്ങൾ, കൊഴുപ്പില്ലാത്ത പാൽ, സോയാ മിൽക്ക് തുടങ്ങിയവയാണ്.

ടർക്കി, ട്യൂണ, പീനട്ട് ബട്ടർ, സാൻവിച്ച്, പാസ്ത തുടങ്ങിയവയാണ് സാധാരണ ഇവരുടെ ഉച്ചഭക്ഷണം.

മത്സ്യം ബേക്ക് ചെയ്തത്, കോഴിയിറച്ചി, കിഴങ്ങ്, ചോറ് എന്നിവയാണ് അത്താഴത്തിൽ സാധാരണ ഉൾപ്പെടുത്താറുള്ളത്.

ഇടനേരങ്ങളിൽ ചെറുകടികളായി പഴം, പച്ചക്കറികൾ, യോഗർട്ട്, എനർജി ബാറുകൾ തുടങ്ങിയവയും ഉപയോഗിക്കും.

English Summary: What Diet do Football Super Stars like Cristiano Ronaldo and Lionel Messi Follow? Explained