‘‘ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് ജിംഗിൾ ഓൾ ദ് വേ...’’ ദൂരെനിന്ന് നേർത്ത ശബ്ദത്തിൽ ഒഴുകിയെഴുത്തുന്ന കാരൾ ഗാനത്തിനു കാതോർത്ത് എത്രയെത്ര ക്രിസ്മസ് രാത്രികൾ... പാതിരാ കുർബാന കഴിഞ്ഞു വീട്ടിലെത്തുമ്പോൾ കിട്ടുന്ന ഫ്രൂട്ട് കേക്കിന്റെ മധുരം... പണ്ടുപണ്ട് ക്രിസ്മസ് സമയത്ത് ഏറ്റവും പ്രചാരമുള്ള ഒരേയൊരു കേക്ക്, ഫ്രൂട്ട് കേക്കായിരുന്നു. ബോർമയിൽ പാകപ്പെടുത്തിയെടുക്കുന്ന ഈ കേക്കിനു രുചിയും വീര്യവും കൂടുമെന്നതിൽ സംശയമില്ല. ഇഷ്ടികച്ചുവരുള്ള ബോർമയിൽ, ചിരട്ടകൾ കത്തിച്ച കനലിൽ‍ വെന്തു പാകമാകുന്ന കേക്കുണ്ടാക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെ. പക്ഷേ പുതുതലമുറയിലെ എത്ര പേർ ആ കേക്ക് രുചിച്ചു കാണും? എത്ര പേർക്ക് ആ ബോർമക്കേക്കു നിർമാണം കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ടാകും? ചൂടു കൂടാതെയും കുറയാതെയും ഓരോ നിമിഷവും ബോർമയിൽ ശ്രദ്ധിച്ചാണ് കേക്കുകൾ അക്കാലത്ത് നിർമിച്ചെടുത്തത്. അതിലേക്കു ചേർക്കുന്ന രുചിക്കൂട്ടോ... ഓർക്കുമ്പോൾത്തന്നെ വായിൽ ദാ ക്രിസ്മസിന്റെ മഞ്ഞു പെയ്യുന്നു. എന്നാൽ, ഇപ്പോഴും ബോർമയിൽ പരമ്പരാഗത രീതിയിൽ കേക്കു നിർമിക്കുന്ന അപൂർവം ചിലരുണ്ട്. അവരിലൊരാളെ നമുക്കു പരിചയപ്പെട്ടാലോ! ഇനി അവരുടെ കഥയാണ്. ഷീല ടോമിയുടെയും പാല, പൈകയ്ക്കടുത്തുള്ള കള്ളിവയൽ ബേക്ക്സിന്റെയും കഥ. ഓർമകളിലെന്നും രുചിയോടെ ഒരു ബോർമക്കഥ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

കേക്കു പിറന്ന കഥ

ഈ ബോർമയിലാണ് ഷീല ടോമി കേക്കുകൾ ഒരുക്കുന്നത്.

തനി നാടൻ രുചിക്കൂട്ടിൽ ഏകദേശം ഒരു വർഷത്തെ തയാറെടുപ്പിലാണ് ഷീല ടോമി തന്റെ സ്പെഷൽ ഫ്രൂട്ട് കേക്ക് തയാറാക്കുന്നത്. ആ കേക്കിന്റെ വരവിനു പിന്നിലൊരു കഥയുമുണ്ട്–.‘‘വളരെ യാദൃച്ഛികമായാണ് ഞാൻ ബേക്കിങ്ങിലേക്ക് എത്തിയത്. പാലായിൽ ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ നടത്തുന്ന ദേവദാൻ സെന്ററിലെ അന്തേവാസികളായവർക്കു കൊടുക്കാൻ വേണ്ടിയാണ് കേക്ക് തയാറാക്കിത്തുടങ്ങിയത്. ഏറ്റവും നല്ല കേക്കു തന്നെ അവിടെ എത്തിക്കണം എന്നു നിർബന്ധം പിടിച്ചത് ഭർത്താവ് ടോമിയുടെ പിതാവ് ജോർജാണ്. വീട്ടിലേക്കു കേക്ക് തയാറാക്കാൻ വച്ചിരിക്കുന്ന അതേ ഗുണത്തോടെ തയാറാക്കണം എന്ന നിർബന്ധവും ഉണ്ടായിരുന്നു. നൂറ് കേക്ക് തയാറാക്കാനുള്ള അവ്ൻ അന്ന് ഇവിടെ ഇല്ലായിരുന്നു, റബർ ഉണങ്ങുന്ന പുകപ്പുരയിൽ വച്ചാണ് ബേക്ക് ചെയ്തത്. ചെറിയ തോതിൽ നിന്നും എണ്ണം കൂട്ടി കൊണ്ടുവരുകയായിരുന്നു. മദ്രാസിൽ നിന്നാണ് ആദ്യത്തെ കേക്ക് ഓർഡർ വന്നത്. 30 കേക്കായിരുന്നു അന്ന് തയാറാക്കിയത്, അത് കഴിച്ച് രുചി ഇഷ്ടപ്പെട്ടവരിൽനിന്ന് വീണ്ടും ഓർഡറുകൾ അടുത്ത വർഷവും വന്നു. അടുത്തുള്ള കൊട്ടാരം ബേക്കറിയിലായിരുന്നു അന്ന് ബേക്ക് ചെയ്തിരുന്നത്. അതിനു ശേഷം വീടിനോടു ചേർന്നൊരു ബോർമ പണിതു, ഇപ്പോൾ 2000 കേക്കുവരെ ഇതിൽ ബേക്ക് ചെയ്യാം...’’ ഷീല ടോമി പറയുന്നു.

ഷീലയും ടോമിയും
കേക്കുനിർമാണത്തിൽ സഹായിക്കുന്നവർക്കൊപ്പം ഷീലയും ടോമിയും.

പരമ്പരാഗത രീതിയിലുള്ള ഈ ഫ്രൂട്ട് കേക്ക് ഒരിക്കൽ ഇവിടെനിന്നു വാങ്ങുന്നവർ പിറ്റേ വർഷവും ഈ രുചി തേടിയെത്തുമെന്ന് ഉറപ്പ്. ഓൾഡ് എജ് ഹോമിലെ അന്തേവാസികൾക്കു വേണ്ടി ബേക്കിങ് തുടങ്ങി, ഓരോ വർഷവും അത് വളർന്നു, ക്രമേണ കേക്ക് കഴിച്ചവരൊക്കെ വീണ്ടും ആവശ്യപ്പെട്ടു..അന്നൊക്കെ വീട്ടിൽ എല്ലാവരും ചേർന്നൊരു കൂട്ടായ്മയിലൂടെയായിരുന്നു കേക്ക് ഒരുക്കുന്നത്, അപ്പനും അമ്മയും മക്കളും ചേർന്നൊരുക്കുന്ന ക്രിസ്മസ് കേക്ക്. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ജോലിഭാരം ലഘൂകരിക്കാൻ, എൻജിനീയർ കൂടിയായ ഭർത്താവ് ടോമിയാണ് വീടിനോടു ചേർന്നൊരു ബോർമയൊരുക്കിയത്. ആദ്യമൊക്കെ വില്ലിസ് സ്റ്റേഷൻ വാഗൻ വണ്ടിയിൽ രണ്ടു പേരും ചേർന്നായിരുന്നു കേക്ക് വിതരണക്കാരിലേക്ക് എത്തിച്ചിരുന്നത്.

രുചിയിലേക്ക് ‘മാർച്ച്’ ചെയ്ത്...

എക്സ്ക്വിസിറ്റ് കേക്ക്
എക്സ്ക്വിസിറ്റ് കേക്ക്
ADVERTISEMENT

റിച്ച് ഫ്രൂട്ട് കേക്ക്, സൂപ്പർ റിച്ച്, എക്സ്ക്വിസിറ്റ് എന്നിങ്ങനെ 3 തരത്തിലാണ് ഇവിടെ കേക്ക് തയാറാക്കുന്നത്. അങ്ങനെ ഞൊടിയിടയിലൊന്നും ഈ കേക്ക് തയാറാക്കാൻ പറ്റില്ല. ഒരു ക്രിസ്മസ് കഴിഞ്ഞാൽ ഉടൻ തന്നെ അടുത്ത കേക്കിനു വേണ്ടിയുള്ള ജോലികൾ തുടങ്ങും. മാർച്ച് മാസത്തിൽ പഴങ്ങൾ അരിഞ്ഞു വൈനിൽ കുതിർത്തു വയ്ക്കുമ്പോൾ മുതൽ, വിശ്രമം ഇല്ലാതെ പണിയെടുത്താലേ ഡിസംബർ ആദ്യ വാരത്തോടെ കേക്കുകൾ ബോക്സിലാകൂവെന്നു ഷീല പറയുന്നു. സെപ്റ്റംബർ ആദ്യത്തോടെ പഞ്ചസാര കരിയ്ക്കൽ തുടങ്ങും. ഒക്ടോബറിനു മുൻപേ പാക്കിങ് കവറുകൾ തയാറാക്കും, അതിനു ശേഷമാണ് ബേക്കിങ്, ഡിസബർ ആദ്യത്തോടെ കേക്കുകൾ പലനാടുകളിലേക്കുള്ള യാത്ര തുടങ്ങിയിട്ടുണ്ടാകും.

ബോർമയിൽ കേക്കു നിർമാണത്തിനായി ചിരട്ട കത്തിക്കുന്നു.

തേക്കുതടികൊണ്ടു നിർമിച്ച പെട്ടിക്കുള്ളിൽ എത്തുന്ന ‘എക്സ്ക്വിസിറ്റാണ്’ ഇക്കൂട്ടത്തിൽ ഏറ്റവും മുന്തിയത്. പ്രീമിയം റമ്മിലാണ് ഇതിന്റെ ഫ്രൂട്ട്സ് സോക്ക് ചെയ്തിരിക്കുന്നത്. ഇത് വളരെ കുറച്ചു മാത്രമേ തയാറാക്കുകയുള്ളു. ഇത്തവണ നൂറോളം കേക്കുകളാണ് തയാറാക്കിയത്. എല്ലാംതന്നെ ‘ചടപടേ’ന്ന് വിറ്റു തീരും. ഷീലയുടെ മകന്റെ ഐഡിയയാണ് ഈ എക്സ്ക്വിസിറ്റ് കേക്ക്. കേക്കിനുള്ള തടിപ്പെട്ടി ഡിസൈൻ ചെയ്തതും ഇളയമകൻ മൈക്കിൾതന്നെ. അതുകൊണ്ട് കേക്കിന് സ്റ്റാഫ് ഒരു പേരുമിട്ടിട്ടുണ്ട്– മൈക്കിളിന്റെ കേക്ക്!

ബോർമയിൽ കണ്ണുംനട്ട്...

ബോർമയ്ക്കു സമീപം ഒരുങ്ങിയിരിക്കുന്ന കേക്കിന്റെ രുചിക്കൂട്ടുകൾ.

ഒരു സെറ്റ് കേക്ക് ബേക്ക് ചെയ്യുന്നത് 3 ദിവസത്തെ പരിപാടിയാണ്. തലേദിവസം, ടിന്ന് ലൈൻ ചെയ്തു തയാറാക്കണം. മൈദ സോഡാപ്പൊടിയിട്ട് തെള്ളി വയ്ക്കും. പഞ്ചസാരയും ബട്ടറും തയാറാക്കി വയ്ക്കും. സോക്ക് ചെയ്തു വച്ചിരിക്കുന്ന ഫ്രൂട്ട്സിലേക്കു നട്സ്, ജാം, ജാതിക്കാപ്പൊടി, വനില എസ്സൻസ് എന്നിവ ചേർത്തു വയ്ക്കും. നാലു മിക്സാണ് ചെയ്യുന്നത്. ബേക്ക് ചെയ്യുന്ന ദിവസം രാവിലെ കേക്ക് കൂട്ട് തയാറാക്കും. ബോർമയിലെ ബേക്കിങ് രീതിയിൽ കേക്ക് തയാറാക്കുമ്പോൾ ജോലി ഭാരം കൂടുതലാണ്. ഒന്നര മണിക്കൂർ, ഏഴ് കുട്ടയോളം ചിരട്ടയിട്ട് കത്തിച്ച് അതിന്റെ കനൽ വാരി മാറ്റിയ ശേഷമാണ് കേക്ക് മിക്സ് ബോർമയിലേക്കു കയറ്റുന്നത്. ബോർമയിലെ ചൂട് കൃത്യമായി ക്രമീകരിക്കണം. അതിനാൽ ഓരോ നിമിഷവും കേക്കിനൊപ്പം ശ്രദ്ധയോടെ നിൽക്കണം.

ADVERTISEMENT

ആറുമാസം ഗ്യാരന്റിയുള്ള കേക്കാണിത്, പാക്കറ്റ് പൊട്ടിച്ചില്ലെങ്കിൽ അതിൽ കൂടുതൽ കാലം ഇരിക്കുമെന്നും ഷീല ടോമി പറയുന്നു. പാക്ക് ചെയ്തെടുത്താൽ പിന്നെയീ കേക്ക് യാത്ര തുടങ്ങുകയാണ് കൊതിയോടെ കാത്തിരിക്കുന്ന രുചിപ്രേമികളിലേക്ക്...

വിശദാംശങ്ങൾക്ക്: ‌www.kallivayalilbakes.com

Content Summary : This Christmas season, home-made cakes from Kottayam are the superstars. Traditional cake baking by Sheela Tomy