ദിവസത്തിൽ ഒരിക്കൽ എങ്കിലും ഓൺലൈനായി സാധനങ്ങൾ വാങ്ങാത്തവർ ഇപ്പോൾ ചുരുക്കമാണ്. സ്വിഗ്ഗിയും ആമസോണും സൊമാറ്റോയുമെല്ലാം വിരൽതുമ്പിലുണ്ടല്ലോ. വ്യാഴാഴ്ച സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ട് ' ഹൌ ഇന്ത്യ സ്വിഗ്ഗിയ്ഡ് 2022' കണ്ടു ഇങ്ങനെയൊക്കെ ഓൺലൈൻ പർച്ചസ് നടത്താമോ എന്നോർത്ത് അക്ഷരാർഥത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസത്തിൽ ഒരിക്കൽ എങ്കിലും ഓൺലൈനായി സാധനങ്ങൾ വാങ്ങാത്തവർ ഇപ്പോൾ ചുരുക്കമാണ്. സ്വിഗ്ഗിയും ആമസോണും സൊമാറ്റോയുമെല്ലാം വിരൽതുമ്പിലുണ്ടല്ലോ. വ്യാഴാഴ്ച സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ട് ' ഹൌ ഇന്ത്യ സ്വിഗ്ഗിയ്ഡ് 2022'  കണ്ടു ഇങ്ങനെയൊക്കെ ഓൺലൈൻ പർച്ചസ് നടത്താമോ എന്നോർത്ത് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് ഭക്ഷണപ്രേമികൾ. ഇൻസ്റ്റാമാർട്ടിലൂടെ 16.6  ലക്ഷം രൂപയുടെ പച്ചക്കറിയും ആവശ്യസാധനങ്ങളുമാണ് ബെംഗളൂരുവിലുള്ള ഒരു വ്യക്തി വാങ്ങിക്കൂട്ടിയത്.!

ADVERTISEMENT

തീറ്റപ്രാന്തന്മാർ ഏറ്റവും കൂടുതൽ ഉള്ള നഗരം ബെംഗളൂരു ആണോ എന്ന സംശയം ബലപ്പെടുത്തുന്ന മറ്റൊരു വിവരം കൂടി റിപ്പോർട്ടിൽ പറയുന്നു. ദീപാവലി ദിനത്തിൽ 75,378 രൂപയുടെ സാധനങ്ങൾ ഒറ്റ ഓർഡറിലൂടെ ഒരാൾ വീട്ടിൽ എത്തിച്ചത്. പൂനെയിൽ ഉള്ള മറ്റൊരാൾ തന്റെ ടീം അംഗങ്ങൾക്കായി വാങ്ങി നൽകിയത് 71,229 രൂപയുടെ ബർഗറും ഫ്രൈയ്സുമാണ് . ബെംഗളൂരുവിൽ നിന്നുള്ള മറ്റൊരു യൂസർ ഒറ്റ ആഴ്ച കൊണ്ടു നടത്തിയത്  118 ഓർഡറുകളും. മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ മൊത്തം ഓർഡർ ചെയ്തതിനേക്കാൾ ഐസ് ക്യൂബുകൾ ആണ് ബംഗളുരു നഗരത്തിൽ മാത്രം വിതരണം ചെയ്തത്. ഇൻസ്ടാമാർട്ടിൽ നടത്തിയ ഒരു ഡെലിവറി, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടത്തിയ ഡെലിവെറിയെന്ന പേരും നേടിക്കഴിഞ്ഞു. അൻപത് മീറ്റർ മാത്രം അകാലത്തിലുള്ള ഉപഭോക്താവിന് ഒരു മിനിറ്റു കൊണ്ടാണ് ഈ ഡെലിവറി നടത്തിയത്.

മുപ്പത് ലക്ഷത്തോളം ഓർഡറുകൾ ലഭിച്ച ചിക്കൻ വിഭവങ്ങൾ ആണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞു പോയ ഇറച്ചി. ഈ പട്ടികയിൽ ബംഗളുരുവിന് പിന്നിൽ ഹൈദ്രബാദും ചെന്നൈയുമുണ്ട് . മുംബൈ, ഡൽഹി, കോയമ്പത്തൂർ എന്നിവിടിങ്ങളിൽ മൊത്തം വിതരണം ചെയ്തതിനേക്കാൾ കൂടുതൽ ഇറച്ചി വിഭവങ്ങളാണ് ബെംഗളൂരുവിൽ മാത്രം വിറ്റുപോയത്.

ADVERTISEMENT

ഇറ്റാലിയൻ, കൊറിയൻ രുചികൾക്കും ആരാധകർ ഏറിയിട്ടുണ്ട്. സ്വിഗ്ഗി വൺ സേവനത്തിലൂടെ ഏറ്റവും കൂടുതൽ പണം ലാഭിച്ചത് ബെഗളൂരു നിവാസികൾ ആണ്. 100 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ഇതിലൂടെ അവർ നേടിയത്.

സ്വിഗ്ഗി ഇൻസ്ടാമാർട്ടിലൂടെ ബെംഗളൂരു , ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഉള്ളവർ നടത്തിയത് അഞ്ചു കോടിയിലേറെ ഓർഡറുകളാണ്. തേയില, കാപ്പിക്കുരു എന്നിവയും ഇൻസ്റ്റാമാർട്ടിലൂടെ ആളുകൾ ഇപ്പോൾ ഓർഡർ  ചെയ്യുന്നുണ്ട്. തേയിലയുടെ ഓർഡറിൽ 305.55  ശതമാനവും കാപ്പിക്കുരുവിന്റെ ഓർഡറിൽ  273.67 ശതമാനവും വളർച്ചയാണ് ഉണ്ടായിരിക്കുന്നത് .

ADVERTISEMENT

ജൈവരീതിയിൽ കൃഷി ചെയ്തുണ്ടാക്കുന്ന 50 ലക്ഷം കിലോയിലേറെ പച്ചക്കറികളും പഴവർഗങ്ങളുമാണ് ഇൻസ്റ്റാ മാർട്ടിലൂടെ മാത്രം വിറ്റുപോയത്. ഇവ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് ബെംഗളൂരു, മുംബൈ, ഹൈദരബാദ്, പുണെ നിവാസികളും. വിലകൂടിയ പഴവർഗങ്ങളായ ഡ്രാഗൺഫ്രൂട്ട്, വുഡ് ആപ്പിൾ, ബെറികൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.

ഇതാദ്യമായി ശ്രീനഗർ, പോർട്ട് ബ്ലയർ, മൂന്നാർ, ഐസ്വാൾ, ജൽന, ഭിൽവാര തുടങ്ങിയ ഇടങ്ങളിൽ നിന്നും ഓർഡറുകൾ ലഭിക്കുകയും ചെയ്തു. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിലെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

Content Summary : Here's how India Swiggyd in 2022!