വിശന്നു പൊരിഞ്ഞു വശം കെട്ട് എന്തെങ്കിലും ഭക്ഷണം അകത്താക്കാൻ നിങ്ങൾ ഒരു റസ്റ്ററന്റിൽ എത്തിയെന്നു കരുതുക. ഓർഡർ കൊടുത്ത ഭക്ഷണം ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ നിങ്ങളുടെ മുൻപിലെത്തി. ആദ്യത്തെ പിടി വായിലേക്ക് അകത്താക്കാനായി മുതിരുമ്പോഴാണ് പ്ളേറ്റിലും കൈകളിലുമെല്ലാം നാരങ്ങാ നീരിന്റെ പെരുമഴ ...!! ഇതെന്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശന്നു പൊരിഞ്ഞു വശം കെട്ട് എന്തെങ്കിലും ഭക്ഷണം അകത്താക്കാൻ നിങ്ങൾ ഒരു റസ്റ്ററന്റിൽ എത്തിയെന്നു കരുതുക. ഓർഡർ കൊടുത്ത ഭക്ഷണം ഏറെ നേരത്തെ  കാത്തിരിപ്പിനൊടുവിൽ നിങ്ങളുടെ മുൻപിലെത്തി. ആദ്യത്തെ പിടി വായിലേക്ക് അകത്താക്കാനായി മുതിരുമ്പോഴാണ് പ്ളേറ്റിലും കൈകളിലുമെല്ലാം നാരങ്ങാ നീരിന്റെ പെരുമഴ ...!!

ഇതെന്തു കുന്തം എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ, മുൻപ് നാരങ്ങാ നീര് ഒഴിച്ച ഷെഫ് പ്ലേറ്റിലെ ഭക്ഷണം, അത് ഇറച്ചിയോ പച്ചിലയോ എന്ത് തന്നെ ആയാലും നിങ്ങളുടെ വായിലേക്കു കുത്തി കയറ്റുകയും ചെയ്യും ..!

ADVERTISEMENT

ഏതെങ്കിലും പ്രാകൃത ആചാരം ആണിത് എന്ന്കരുതിയാൽ തെറ്റി. സമൂഹ മാധ്യമങ്ങളിൽ ഇടം നേടാൻ ഒരു തുർക്കിക്കാരൻ ഷെഫ് കണ്ടെത്തിയ കുറുക്കു വഴിയാണിത്.അയാളുടെ പേര് മെഹ്മദ് സുർ ..

2018 ൽ മാസ്റ്റർ ഷെഫ് തുർക്കിയിൽ പങ്കെടുത്തതോടു കൂടിയാണ് മെഹ്മൂദിനെ  ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാൽ അതിനും ഏറെ വർഷങ്ങൾക്ക് മുൻപ് ഭക്ഷ്യ വ്യവസായത്തിൽ വെയിറ്ററായും ക്ളീനറായും ഒടുവിൽ ഉഗ്രൻ ഷെഫായുമൊക്കെ പ്രവർത്തിച്ചു പരിചയം ഉള്ളയാളാണ് കക്ഷി. സ്വന്തമായി ഒരു റസ്റ്ററന്റ് ശൃഖലയും ആശാനുണ്ട് .

ADVERTISEMENT

മെഹ്മൂദിന്റെ ഈ വിചിത്ര വിളമ്പൽ  കാണാനും അത് നേരിട്ട് ആസ്വദിക്കാനുമായി ലക്ഷക്കണക്കിന് ആളുകൾ ആണ് അയാളുടെ റസ്റ്ററന്റുകളിൽ എത്തുന്നത്. ടിക് ടോക്കിൽ അയാളുടെ ഇത്തരം വിഡിയോകൾക്ക് ആരാധകരും ഏറെയാണ്. അയാളുടെ വിളമ്പലിൽ അസ്വസ്ഥരായി ഫോൺ തല്ലിപ്പൊട്ടിക്കുന്ന, പോസ്റ്റർ വലിച്ചു കീറുന്ന, ഭക്ഷണം വലിച്ചെറിയുന്ന നിരവധി സ്ക്രിപ്റ്റഡ് വിഡിയോകളാണ് ഇന്റർനെറ്റിൽ ഉള്ളത്.

ഇത്തരം വിഡിയോകൾ നേരത്തെ പറഞ്ഞുറപ്പിച്ച ശേഷം എടുക്കുന്നത് ആണെങ്കിൽ, കഴിഞ്ഞ ദിവസം 100 % ഒറിജിനൽ ഒരു റിയാക്ഷൻ വിഡിയോ മെഹ്മൂത് തന്നെ പങ്കുവയ്ക്കുകയുണ്ടായി. ദുബായ് റസ്റ്ററന്റിൽ ഇത്തവണ അതിഥികൾ രണ്ടു ചെറിയ കുട്ടികളാണ്. മൂത്തവൻ അമ്മയുടെ വലത് വശത്തുള്ള കസേരയിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് മഹ്മൂദിന്റെ വരവ്. സാധാരണ ചെയ്യുന്നതു പോലെ ഒരു നാരങ്ങാ നീര് മഴ. പക്ഷെ ഇത്തവണ പ്രതികരണം അൽപം കടുത്തു പോയി. മൂത്തവൻ ഇത് ഇഷ്ടപ്പെടാതെ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്ക്ക്.

ADVERTISEMENT

എന്നാൽ രണ്ടാമത്തവന് എന്തെങ്കിലും ഭക്ഷണം  വായിൽ വച്ച് കൊടുക്കാം എന്ന് വിചാരിച്ച മഹ്മൂദിനു അവിടുന്നും കിട്ടി നല്ല എട്ടിന്റെ പണി. മൂത്തവൻ കരഞ്ഞാണ് പ്രതിഷേധമറിയിച്ചതെങ്കിൽ ഇളയവൻ സ്വന്തം വാ  പൊത്തിയാണ് പ്രതികരിച്ചത്‌. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേപ്പറാണ് കമന്റ് ചെയ്തിരിക്കുന്നത് .

ഭക്ഷണം നശിപ്പിക്കരുത്, നിങ്ങൾ ആ കുട്ടികളെ പേടിപ്പിച്ചു എന്നിങ്ങനെ പോകുന്നു കമന്റ് മഴ.

Content Summary : Turkish celebrity Chef ‘Mehmet Cubuk’ known as ‘Sirdanci Mehmet’.