സിബിഐ സീരീസിലെ പ്രതാപചന്ദ്രന്റെ വളരെ പ്രശസ്തമായ ഒരു ഡയലോഗ് ആണ് " തിരുവനന്തപുരത്ത് മാത്രമല്ല ഡൽഹിയിലും ഉണ്ടെടാ എനിക്ക് വേണ്ടപ്പെട്ടവര് " എന്നത്. എന്നാൽ ഇതേ ഡയലോഗ് അല്പം മാറ്റത്തോടെ "എനിക്കങ്ങു യുകെയിലും ഉണ്ടെടാ പിടി " എന്ന് ഒരു ഇന്ത്യൻ വിഭവം പറഞ്ഞു നടക്കുന്നു എന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിബിഐ സീരീസിലെ  പ്രതാപചന്ദ്രന്റെ വളരെ പ്രശസ്തമായ ഒരു ഡയലോഗ് ആണ് "  തിരുവനന്തപുരത്ത് മാത്രമല്ല ഡൽഹിയിലും ഉണ്ടെടാ എനിക്ക് വേണ്ടപ്പെട്ടവര് " എന്നത്. എന്നാൽ ഇതേ ഡയലോഗ് അല്പം മാറ്റത്തോടെ "എനിക്കങ്ങു യുകെയിലും ഉണ്ടെടാ പിടി " എന്ന്  ഒരു ഇന്ത്യൻ വിഭവം പറഞ്ഞു നടക്കുന്നു എന്നാണു സംസാരം!

ADVERTISEMENT

അതാരാണ് എന്നല്ലേ .|?

നമ്മുടെ സ്വന്തം സമോസ..!

18 നും 29 നുമിടയിൽ പ്രായമുള്ളവരിൽ  യുണൈറ്റഡ് കിങ്‌ഡം ടി ആൻഡ് ഇൻഫ്യുഷൻ അസോസിയേഷൻ (UKTIA) നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ചൂട് ചായയോടൊപ്പം കഴിക്കാൻ ഏതു വിഭവം   ആണ് താല്പര്യം എന്ന ചോദ്യത്തിന് ഗ്രനോള ബാർ കഴിഞ്ഞാൽ കൂടുതൽ പേരും തിരഞ്ഞെടുത്തത്  നമ്മുടെ സമോസയേയാണ്..! അതായത്  രമണാ കുട്ടി സായിപ്പുമാർക്ക് ചൂട് ചായയ്‌ക്കൊപ്പം കഴിക്കാൻ പഥ്യം നമ്മടെ ദേസീ സമോസ ആണെന്ന് ..!

ADVERTISEMENT

പാലും പഞ്ചസാരയുമൊക്കെ പാകത്തിൽ ചേർത്ത ചൂട് ചായ..! ഒപ്പം നല്ല മൊരിഞ്ഞ നെയ്യ് മണക്കുന്ന ചൂട് ബിസ്കറ്റുകൾ ! ചാൾസ് രാജാവ് അടക്കമുള്ള ബ്രിട്ടീഷ് ജനതയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. സായിപ്പും ചായയും തമ്മിലുള്ള ഈ ബന്ധം, അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാലോചിക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം പിടികിട്ടുന്നത്. പതിനേഴാം നൂറ്റാണ്ടു മുതൽ തന്നെ സോഷ്യൽ ഗാതറിങ്ങുകളിലും ഡേറ്റുകളിലും കൂടെ കൂടിയ ഈ ഹോട്ട് - സ്വീറ്റ്  കൊമ്പോയെ ബ്രിട്ടീഷ്  യുവതലമുറ തള്ളിപ്പറഞ്ഞിരിക്കുന്നത്.

സമോസ ഷീറ്റ് ഇല്ലാതെ തന്നെ ചപ്പാത്തി തയാറാക്കുന്നത് പോലെ  എളുപ്പത്തിൽ സമോസ തയാറാക്കാം....

എന്നാൽ ഈ മാറ്റം, അത് ഉലകം ചുറ്റിയുള്ള യാത്രകളിൽ ബ്രിട്ടീഷ് യുവത്വം  പരിചയപ്പെട്ട രുചികളിലേക്കുള്ള തിരിഞ്ഞു നടത്തം ആണെന്നും അതിൽ ഇത്ര ആകുലപ്പെടാൻ ഒന്നുമില്ലെന്നും പറയുന്നു UKTIA അധ്യക്ഷയായ ഷാരോൺ ഹാൾ.

ADVERTISEMENT

എന്നാൽ ഈ  പഠനത്തിന് പിന്നാലെ  വിപണി ഗവേഷണ സ്ഥാപനമായ മിത്തൽ നടത്തിയ പഠനവും ബിസ്‌ക്കറ്റ് പ്രേമികൾക്ക്  ചങ്കിടിപ്പ് കൂട്ടുന്നതാണ്. ചായയും  ബിസ്ക്കറ്റും ഇഷ്ടപ്പെടുന്ന, 55 വയസിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണത്തിന്റെ പകുതി മാത്രമാണ് ഈ കോംമ്പോ ഇഷ്ടപ്പെടുന്ന 16 – 24 നും ഇടയിൽ പ്രായമുള്ളവർ. 

ചുരുക്കത്തിൽ ചായ - ബിസ്കറ്റ് കോംമ്പോയുടെ ഭാവി യുകെയിൽ  അത്ര ശുഭകരമല്ല എന്നു തന്നെ! 

Content Summary : UK youngsters are replacing biscuits in favour of samosa.