ജോലിയും പാഷനും ഒരുമിച്ചു കൊണ്ടു പോകുന്നതാണു സന്തുഷ്ടകരമായ ഒരു ജീവിതത്തിന് അടിസ്ഥാനം വേണ്ട ഘടകങ്ങളിൽ ഒന്ന് എന്നു പറയപ്പെടാറുണ്ട്. എന്നാൽ അത് എത്രപേർക്കു സാധിക്കുന്നു എന്നതാണു ചോദ്യം. പലരും പലപ്പോഴും ജോലിയിലെ തിരക്ക്, മേലധികാരികളുടെ ആറ്റിറ്റ്യൂഡ് എന്നൊക്കെ ന്യായം പറഞ്ഞു കൊണ്ട് ഇഷ്ടങ്ങളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയും പാഷനും ഒരുമിച്ചു കൊണ്ടു പോകുന്നതാണു സന്തുഷ്ടകരമായ ഒരു ജീവിതത്തിന് അടിസ്ഥാനം വേണ്ട ഘടകങ്ങളിൽ ഒന്ന് എന്നു പറയപ്പെടാറുണ്ട്. എന്നാൽ അത് എത്രപേർക്കു സാധിക്കുന്നു എന്നതാണു ചോദ്യം. പലരും പലപ്പോഴും ജോലിയിലെ തിരക്ക്, മേലധികാരികളുടെ ആറ്റിറ്റ്യൂഡ് എന്നൊക്കെ ന്യായം പറഞ്ഞു കൊണ്ട്  ഇഷ്ടങ്ങളെയും കഴിവുകളെയും കുഴിച്ചു മൂടാറുണ്ട് അല്ലേ? എന്നാൽ കൊൽക്കത്തയിലെ ഒരു ഖോട്ടി ഖോറം വിൽപ്പനക്കാരൻ ഈ മുൻധാരണകളെയെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്. പൊള്ളുന്ന ചൂടിലും ഖോട്ടി ഖോറം കച്ചവടത്തിനൊപ്പം നൃത്തം എന്ന തന്റെ പാഷനും അയാൾ ഒരുമിച്ചു കൊണ്ട് പോകുന്നു. മിഥുൻ ചക്രവർത്തിയുടെ ഫാസ്റ്റ് നമ്പറുകളുടെ താളത്തിനൊപ്പം  നൃത്തവും വിൽപ്പനയും ഒരുമിച്ചു കൊണ്ടുപോകുന്ന ഈ വഴിയോര കച്ചവടക്കാരന്റെ വിഡിയോ നിരവധിപേർ കാണുകയും പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

കൊൽക്കത്തയിലെ സ്ട്രീറ്റ് ഫുഡുകളിൽ പ്രധാനമാണ് ഖോട്ടി ഖോറം. ചാന്ദ് നഗറിൽ ഈ വിഭവം വിൽക്കാൻ എത്തിയ യുവാവ്, തന്റെ മാത്രം പ്രത്യേകതയായ  ചില ഡാൻസ് സ്റ്റെപ്പുകളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുന്നതു മുതൽ ഉപ്പ് ഇടുന്നത് വരെ അയാളുടെ മാത്രം ചില ഡാൻസ് രീതികളിലൂടെയാണ്. രസകരമായ ഈ വീഡിയോയ്ക്ക് അതിലും രസകരമായ കമന്റുകളും  ലഭിച്ചിട്ടുണ്ട്. ചിലർ ഇയാളെ ടർക്കിഷ് ഐസ്ക്രീം വിൽക്കുന്നവരോടാണ് താരതമ്യപ്പെടുത്തുന്നത്. അങ്ങനെ നമുക്കും ഒരാളായി എന്ന് പറഞ്ഞു ആശ്വസിക്കുന്നു.

ADVERTISEMENT

ചിലർ സ്റ്റാൻഡ് അപ് കൊമെഡിയനായ രാഹുൽ സുബ്രമണ്യത്തെയും ഈ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വിഡിയോയിലെ യുവാവിന് രാഹുലിനോടുള്ള മുഖ സാദൃശ്യം ആർക്കും പെട്ടെന്ന് തോന്നുന്നതുമാണ്. "നിങ്ങൾ എന്തിന് ഇത്തരം പണികൾ ഒക്കെ ചെയ്യുന്നു. നിങ്ങൾക്ക് എവിടെയെങ്കിലും സ്റ്റാൻഡ് അപ് കൊമഡി ചെയ്താൽ പോരെ എന്നൊക്കെയാണ് രാഹുലിനെ  മെൻഷൻ ചെയ്‌തുള്ള കമന്റുകൾ.

ADVERTISEMENT

Content Summary : Super performance by ‘disco dancer ghoti gorom’ man, big fan of Mithun Chakraborty!