വനിതാ ടെന്നിസിൽ ഇന്ത്യയുടെ മുഖമാണ് സാനിയ മിർസ. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർക്ക് പ്രചോദനം നൽകുന്ന സാനിയ നല്ലൊരു ഭക്ഷണ പ്രേമി കൂടിയാണ്. അതികഠിനമായ പരിശീലന മുറകളിലൂടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന കാലത്തും കഴിക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങൾ 11.5 ദശലക്ഷം വരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്സുമായി അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ ടെന്നിസിൽ ഇന്ത്യയുടെ മുഖമാണ് സാനിയ മിർസ. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർക്ക് പ്രചോദനം നൽകുന്ന സാനിയ നല്ലൊരു ഭക്ഷണ പ്രേമി കൂടിയാണ്. അതികഠിനമായ പരിശീലന മുറകളിലൂടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന കാലത്തും  കഴിക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങൾ  11.5 ദശലക്ഷം വരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്സുമായി  അവർ പങ്കുവയ്ക്കാറുണ്ടായിരുന്നു.മകനൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ  സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. സാൻവിച്ചുകൾ, വിവിധതരത്തിലുള്ള പഴ ചാറുകൾ, യോഗർട്ട്, ധോക്ല  തുടങ്ങി വിഭവസമൃദ്ധമായ ഒരു വിരുന്നാണ് സാനിയ മകൻ ഇസാനുവേണ്ടി ഒരുക്കിയത്. തുടർന്ന് എങ്ങനെ പ്രാർത്ഥിക്കണം എന്നു മകനെ  പഠിപ്പിക്കുന്ന സാനിയേയും ദൃശ്യത്തിൽ  കാണാം.

'' എന്റെ ഹൃദയവുമൊത്തുള്ള ഇഫ്താർ വിരുന്ന്'' എന്നാണ് സാനിയ  ഈ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇത് ആദ്യമായല്ല കഴിക്കുന്ന ഭക്ഷണവിഭവങ്ങൾ ഇൻസ്റ്റഗ്രാം ഫാമിലിക്ക് മുൻപിൽ സാനിയ വെളിപ്പെടുത്തുന്നത്.

എത്ര നേരം കഴിഞ്ഞാലും കയ്പ്പില്ലാതെ കുടിക്കാം ഈ കൂൾ ഡ്രിങ്ക്, ഇഫ്താറിനൊരുക്കാം...

ADVERTISEMENT

അടുത്തിടെ സുഹൃത്തും അമേരിക്കൻ ടെന്നീസ്  താരവുമായ  ബെതനി  മറ്റേക്ക്സാൻഡ്സുമായി ദുബയിലെ പ്രശസ്തമായ ഹോട്ടലിൽ കബാബും ജിലേബിയും അടക്കമുള്ള വിഭവങ്ങൾ ആസ്വദിക്കുന്ന ദൃശ്യങ്ങൾ അവർ  പങ്കുവച്ചിരുന്നു. '' ഇതായിരുന്നു ഞങ്ങളുടെ ചെറിയ രഹസ്യം'' എന്ന ക്യാപ്ഷൻ ആണ് അന്ന് സാനിയ അതിനു  നൽകിയത്. ജനുവരിയിൽ സാമ്പാറിനൊപ്പം ഇഡ്ഡലി കഴിക്കുന്നതിന്റെ ദൃശ്യവും അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.''ഹോം'' എന്നാണ് അന്ന് സാനിയ അതിനു നൽകിയ വിശേഷണം.

ADVERTISEMENT

Content Summary : Social media posts featuring Sania Mirza's iftar feast.