ഭക്ഷണവുമായി ബന്ധപ്പെട്ട റെക്കോഡുകള്‍ എല്ലാ കാലത്തും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പഫ്‌കോൺ മുതൽ ഏറ്റവും എരിവുള്ള മുളക് കഴിച്ചതുവരെ ഇന്നുവരെ ഇത്തരത്തിലുള്ള ഒട്ടേറെ റെക്കോഡുകള്‍ ഉണ്ട്. കൗതുകമുണര്‍ത്തുന്ന മറ്റൊരു ഗിന്നസ് റെക്കോഡാണ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ജർമനിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണവുമായി ബന്ധപ്പെട്ട റെക്കോഡുകള്‍ എല്ലാ കാലത്തും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പഫ്‌കോൺ മുതൽ ഏറ്റവും എരിവുള്ള മുളക് കഴിച്ചതുവരെ ഇന്നുവരെ ഇത്തരത്തിലുള്ള ഒട്ടേറെ റെക്കോഡുകള്‍ ഉണ്ട്. കൗതുകമുണര്‍ത്തുന്ന മറ്റൊരു ഗിന്നസ് റെക്കോഡാണ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. 

ADVERTISEMENT

ജർമനിയിലെ ഓഗ്‌സ്ബർഗിൽ നിന്നുള്ള സാറ ഗാംപർലിങ്ങും ആന്ദ്രെ ഒർട്ടോൾഫുമാണ് പുതിയ റെക്കോഡ് കൈവശപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് സാൻഡ്‌വിച്ച് ഉണ്ടാക്കിയതാണ് സംഭവം. ആന്ദ്രെ കണ്ണുകള്‍ മൂടിക്കെട്ടി പിന്നിലും, സാറ കൈകള്‍ കെട്ടി മുന്നിലും നില്‍ക്കുന്നത് കാണാം. ആന്ദ്രെയാണ് സാൻഡ്‌വിച്ച് ഉണ്ടാക്കുന്നത്, സാറ അതിനായി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്.

ADVERTISEMENT

ആദ്യം തന്നെ ആന്ദ്രെ ഒരു പാക്കറ്റ് ബ്രെഡ് തുറന്ന് രണ്ട് കഷ്ണങ്ങൾ പുറത്തേക്ക് എടുക്കുന്നു. അതിനുശേഷം രണ്ടിലും വെണ്ണ പുരട്ടുന്നു, തുടർന്ന് ഒരു കഷ്ണം ഇറച്ചിയും അരിഞ്ഞ തക്കാളിയും വച്ച ശേഷം, രണ്ടാമത്തെ സ്ലൈസ് മുകളിൽ വയ്ക്കുന്നു. ഇതോടെ സാൻഡ്‌വിച്ച് പൂര്‍ത്തിയായി. 

ADVERTISEMENT

വെറും 40.17 സെക്കൻഡ് കൊണ്ട് ഉണ്ടാക്കിയ ഈ സാൻഡ്‌വിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടി. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ  ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ തന്നെയാണ് ഇതിന്‍റെ വിഡിയോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഒട്ടേറെപ്പേര്‍ കണ്ട് വിഡിയോ വൈറലായി.

മുമ്പ്, 2014 മാർച്ച് 5 ന് മുംബൈയിലെ ഗോരെഗാവിൽ നിന്നുള്ള ദിനേഷ് ഉപാധ്യായയും മനീഷ് ഉപാധ്യായയും, ഇതേപോലെ കണ്ണടച്ച് ഓറഞ്ച് തൊലി കളഞ്ഞ് കഴിച്ചതിന് റെക്കോർഡ് സ്ഥാപിച്ചിരുന്നു. വെറും 17.15 സെക്കൻഡിനുള്ളിലായിരുന്നു ഇത് ചെയ്തത്.

English Summary: German Duo Sets World Record By Making Sandwich In 40 Seconds