ബിസിനസ് ടൂറിലായിരുന്നു കെയ്‌റ്റോ എന്ന് പേരുള്ള ജപ്പാന്‍കാരന്‍. യാത്രക്കിടെ മരുഗമെ സീമന്‍ എന്ന കമ്പനിയില്‍ നിന്നും,സ്പൈസി ന്യൂഡില്‍സ് വിഭവമായ ഉഡോൺ ഓർഡർ ചെയ്തു. പകുതി കഴിച്ചു കഴിഞ്ഞപ്പോഴാണ് കെയ്‌റ്റോ അക്കാര്യം ശ്രദ്ധിച്ചത്, ന്യൂഡില്‍സ് പാത്രത്തില്‍ നിന്നും അതാ പുറത്തേക്ക് തല നീട്ടുന്നു, ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസിനസ് ടൂറിലായിരുന്നു കെയ്‌റ്റോ എന്ന് പേരുള്ള ജപ്പാന്‍കാരന്‍. യാത്രക്കിടെ മരുഗമെ സീമന്‍ എന്ന കമ്പനിയില്‍ നിന്നും,സ്പൈസി ന്യൂഡില്‍സ് വിഭവമായ ഉഡോൺ ഓർഡർ ചെയ്തു. പകുതി കഴിച്ചു കഴിഞ്ഞപ്പോഴാണ് കെയ്‌റ്റോ അക്കാര്യം ശ്രദ്ധിച്ചത്, ന്യൂഡില്‍സ് പാത്രത്തില്‍ നിന്നും അതാ പുറത്തേക്ക് തല നീട്ടുന്നു, ഒരു തവള!

ADVERTISEMENT

കൈറ്റോ ഉടൻ തന്നെ ഇതിന്‍റെ ചിത്രവും വിഡിയോയും ട്വീറ്റ് ചെയ്തു, അത് കാട്ടുതീ പോലെ പടർന്നു. സംഭവത്തിന് പ്രതികരണമായി, മരുഗമേ സീമെൻ ക്ഷമാപണം പുറപ്പെടുവിക്കുകയും ഉൽപ്പന്നത്തിന്‍റെ വിൽപന താൽക്കാലികമായി നിർത്തുകയും ചെയ്തു.  

ADVERTISEMENT

കൈറ്റോയുടെ ട്വീറ്റ് വൈറലായതോടെ ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ടാക്കിയതിൽ മരുഗമേ സീമന്‍ എല്ലാവരോടും ക്ഷമാപണം നടത്തി. തങ്ങള്‍ ഉടന്‍ തന്നെ, പ്രാദേശിക പൊതുജനാരോഗ്യ കേന്ദ്രത്തിൽ നിന്ന് മാർഗനിർദ്ദേശം തേടിയെന്നും പച്ചക്കറികള്‍ പ്രോസസ് ചെയ്യുന്ന ഫാക്ടറിയില്‍ നിന്നാണ് തവളയെ കയറിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തെന്ന് കമ്പനി അറിയിച്ചു. 

ADVERTISEMENT

ജപ്പാന് പുറത്ത് മരുഗമെ ഉഡോൺ എന്നും അറിയപ്പെടുന്ന മരുഗമെ സീമെൻ ഒരു ജാപ്പനീസ് ഫാസ്റ്റ്-കാഷ്വൽ റെസ്റ്റോറന്‍റ് ശൃംഖലയാണ്. കോബെ ആസ്ഥാനമായുള്ള ടോറിഡോൾ ഹോൾഡിംഗ്സ് കോർപ്പറേഷനാണ് ഈ ശൃംഖല നടത്തുന്നത്. ജപ്പാനിലുടനീളം 786 ഉം, സിംഗപ്പൂർ , യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫിലിപ്പീൻസ്, കംബോഡിയ, വിയറ്റ്നാം, ഓസ്‌ട്രേലിയ, തായ്‌വാൻ, ഇന്തോനേഷ്യ, റഷ്യ, ദക്ഷിണ കൊറിയ, ചൈന, ഹോങ്കോംങ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെ ജപ്പാന് പുറത്തുള്ള രാജ്യങ്ങളില്‍ 217 ഉം റെസ്റ്ററന്‍റുകള്‍ ഈ ശൃഖലയ്ക്കുണ്ട്. 

English Summary: Live frog found inside Japanese man’s takeaway udon. Company apologises