ഇഡ്‌ഡലിയും പൊങ്കലും ദോശയും ലെമൺ റൈസും തൈര് സാദവുമൊക്കെ വിളമ്പുന്ന തെക്കേ ഇന്ത്യയുടെ അടുക്കളയോടും ഇവിടുത്തെ വിഭവങ്ങളോടും താല്പര്യമില്ലാത്തവർ ചുരുക്കമായിരിക്കും. മണത്തിലും രുചിയിലും ഒരു പടി മുന്നിൽ നിൽക്കുന്ന തെക്കിന്റെ വിഭവങ്ങളുടെ ആരാധികയാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഡ്‌ഡലിയും പൊങ്കലും ദോശയും ലെമൺ റൈസും തൈര് സാദവുമൊക്കെ വിളമ്പുന്ന തെക്കേ ഇന്ത്യയുടെ അടുക്കളയോടും ഇവിടുത്തെ വിഭവങ്ങളോടും താല്പര്യമില്ലാത്തവർ ചുരുക്കമായിരിക്കും. മണത്തിലും രുചിയിലും ഒരു പടി മുന്നിൽ നിൽക്കുന്ന തെക്കിന്റെ വിഭവങ്ങളുടെ ആരാധികയാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം മലൈക അറോറ. ഒരു ദിവസത്തിലെ ഏതു സമയത്തും കഴിക്കാൻ പറ്റുന്നത്രയും ലളിതവും രുചികരവുമാണ് സൗത്തിലെ പ്രധാന വിഭവങ്ങളെല്ലാം. തന്റെ  ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തെക്കേ ഇന്ത്യയിലെ പ്രധാന വിഭവങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചത്. മലൈക പങ്കുവച്ച ചിത്രങ്ങളിൽ ദോശ, ഊത്തപ്പം, സ്റ്റൂ, മീൻ കറി, സദ്യ തുടങ്ങിയവയുടെയെല്ലാം ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു.

മലൈകയുടെ പ്രഭാത ഭക്ഷണത്തിൽ ഇടം പിടിച്ച വിഭവങ്ങളിലെ സൂപ്പർ താരം പൊടി ഇഡ്‌ഡലിയും നെയ്യും രണ്ടു തരം ചട്നികളുമാണ്. മുല്ലപ്പൂവിനോളം പതുപതുപ്പുള്ള ഇഡ്‌ഡലിയുടെ മുകളിൽ പൊടി തൂവിയിട്ടു, കൂടെ നെയ്യും ഒഴിച്ചു വിളമ്പിയിരിക്കുന്നതു കാഴ്ചയിൽ തന്നെ നയനാന്ദകരമാണ്. അപ്പോൾ പിന്നെ രുചിയിലും കേമൻ തന്നെയെന്നു പറയേണ്ട കാര്യമില്ലല്ലോ...'' ഇഡ്‌ഡലി, ചട്നി, പൊടി, ബ്രെക്കി '' എന്നാണ് ചിത്രങ്ങൾക്ക് മലൈക നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

ADVERTISEMENT

ഗൺ പൗഡർ, അഥവാ ഇഡ്‌ലി പൊടി തെക്കേ ഇന്ത്യയിൽ ഇഡ്‌ലിക്കൊപ്പമുള്ള ഒരു പ്രധാന കൂട്ടാണ്. ഗൺ പൗഡറിനു മുകളിൽ ഉരുക്കിയ നെയ്യും കൂടെ ഒഴിച്ച് ചട്നിയിൽ മുക്കി കഴിക്കണം. സാമ്പാറിന്റെ പോലും കൂട്ടില്ലാതെ, വയറു നിറയുന്നതറിയാതെ  കഴിക്കാം. ഒരിക്കലൊന്നു രുചിച്ചു പോയാൽ മലൈക അല്ല, ഏതൊരാളും ആരാധിച്ചു പോകുന്ന, ഇഡ്‌ലിയുടെ പ്രധാന കൂട്ടുകാരനായ ഗൺ പൗഡർ തയാറാക്കാൻ വളരെ കുറച്ചു ചേരുവകൾ മതി. തൊലിയില്ലാത്ത ഉഴുന്ന്, കടല പരിപ്പ്, നിലക്കടല, വറ്റൽ മുളക്, വെളുത്തുള്ളി, സാദാ ജീരകം, കുരുമുളക്, കറിവേപ്പില എന്നിവ നന്നായി വറുത്തതിനു ശേഷം പൊടിച്ചെടുക്കാം.ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കണം. കുറച്ചു കായപ്പൊടി കൂടി ചേർത്താൽ രുചിയും മണവും കൂടുമെന്നു പറയേണ്ടതില്ലല്ലോ. തേങ്ങ കൂടി ചേർക്കണമെന്നുള്ളവർക്കു  ആ രീതിയിലും തയാറാക്കാവുന്നതാണ്. തേങ്ങയപ്പോൾ നന്നായി വറുത്തു ആ കൂട്ടിനൊപ്പം പൊടിച്ചു ചേർക്കാം. 

English Summary: Malaika Arora's South Indian "Brekkie" Looks Wholesome And Loaded With Ghee