ഭക്ഷണവിഭവങ്ങളിൽ പരീക്ഷണങ്ങൾ അവസാനിക്കുന്നേയില്ല. ഓരോ ദിവസവും ആരും പരീക്ഷിക്കാൻ ധൈര്യപ്പെടാത്ത ചേരുവകൾ ചേർത്ത് പുതുരൂപവുമായി പുറത്തിറങ്ങുന്ന വിഭവങ്ങൾ സോഷ്യൽ ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ആ പുതുവിഭവങ്ങളുടെ നിര അനന്തമായി നീളുമ്പോൾ അതിലേക്ക് തന്റെ പേര് കൂടി ചേർത്ത് എത്തിയിരിക്കുന്ന താരമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണവിഭവങ്ങളിൽ പരീക്ഷണങ്ങൾ അവസാനിക്കുന്നേയില്ല. ഓരോ ദിവസവും ആരും പരീക്ഷിക്കാൻ ധൈര്യപ്പെടാത്ത ചേരുവകൾ ചേർത്ത് പുതുരൂപവുമായി പുറത്തിറങ്ങുന്ന വിഭവങ്ങൾ സോഷ്യൽ ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ആ പുതുവിഭവങ്ങളുടെ നിര അനന്തമായി നീളുമ്പോൾ അതിലേക്ക് തന്റെ പേര് കൂടി ചേർത്ത് എത്തിയിരിക്കുന്ന താരമാണ് ഐസ്ക്രീം കോൺ ദോശ.  നല്ല ചൂടുള്ള, മൊരിഞ്ഞ ദോശയിലേക്ക് കുറച്ച് നെയ്യും തൂവി, ഗൺ പൗഡർ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന പൊടിയുമിട്ടു സാമ്പാറും ചമ്മന്തിയും ചേർത്ത് ചൂടോടെ കഴിച്ചു കൊണ്ടിരുന്നവർക്കിടയിലേക്കാണ് തണുപ്പും മധുരവും ചേരുന്ന പുതിയ വിഭവത്തിന്റെ എൻട്രി. സോഷ്യൽ ലോകം പുതിയ താരത്തെ, തണുപ്പൻ മട്ടിൽ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ആർക്കും തന്നെയും ദോശയുടെ ഈ മെയ്ക്ക് ഓവർ അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടിട്ടുമില്ല. 

ADVERTISEMENT

ഇൻസ്റ്റാഗ്രാമിലൂടെ ഒരു വ്ലോഗ്ർ ആണ് പുതിയ വിഭവത്തെ പരിചയപ്പെടുത്തിയത്. ദോശ മാവ് ചൂടായ തവയിൽ ഒഴിച്ചതിനു ശേഷം സ്ഥിരമായി ചെയ്യുന്നത് പോലെ നെയ്യ് ഒഴിക്കുന്നു. അവിടെ വരെ കാര്യങ്ങൾ സാധാരണ രീതിയിലാണ്. പിന്നീടാണ് കഥാഗതിയിൽ വലിയ മാറ്റം വരുന്നത്. ശേഷം ദോശയിലേക്ക് ചോക്ലേറ്റ് സോസ് ഒഴിച്ച് പരത്തി കോൺ രൂപത്തിൽ മുറിച്ചെടുക്കുന്നു. അതിനുള്ളിലേക്ക് വാനില ഐസ്ക്രീം ചേർത്ത് ചോക്ലേറ്റ് കഷ്ണങ്ങളും ചോക്ലേറ്റ് സോസും ഒഴിക്കുന്നു. ദോശ കോൺ ഐസ് ക്രീം റെഡി. ഒരു തെരുവ് കച്ചവടക്കാരനാണ് ദോശയിലെ ഈ ഫ്യൂഷൻ വിഭവം അവതരിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

''ജസ്റ്റിസ് ഫോർ ദോശ'' എന്ന ക്യാപ്ഷൻ നൽകിയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്.  ഇതിനെ ദോശ എന്ന് വിളിക്കുന്നത് തെറ്റായിരിക്കുമെന്നും, ഒരു ഡെസ്സേർട്ട് ആയി പരിഗണിക്കാം എന്നുമാണ്  ഈ വിഡിയോ കണ്ടവർ പ്രതികരിക്കുന്നത്. ''എല്ലാവരും ദോശയ്ക്ക് വേണ്ടി ഒരു രണ്ടുമിനിറ്റ് മൗനമാചരിക്കണമെന്ന്'' ഒരാൾ രസകരമായി കമെന്റ് ചെയ്തപ്പോൾ ''ദോശയ്ക്ക് ആദരാഞ്ജലികൾ'' എന്നെഴുതിയവരും  കുറവല്ല. 

English Summary: Dosa 'Cone' Made With Ice Cream and Chocolate Leaves Internet 'Cold'