നമിത പ്രമോദിന്റെ സമ്മർ ടൗൺ കഫെ ഇന്ന് കൊച്ചിയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ഹാങ് ഔട്ട് സ്പോട്ടുകളിൽ ഒന്നാണ്. വെസ്റ്റേൺ ടേസ്റ്റിൽ ഫൂഡ് ആസ്വദിച്ച് വിക്ടോറിയൻ ആംബിയൻസിൽ സുഹൃത്തുക്കൾക്കും

നമിത പ്രമോദിന്റെ സമ്മർ ടൗൺ കഫെ ഇന്ന് കൊച്ചിയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ഹാങ് ഔട്ട് സ്പോട്ടുകളിൽ ഒന്നാണ്. വെസ്റ്റേൺ ടേസ്റ്റിൽ ഫൂഡ് ആസ്വദിച്ച് വിക്ടോറിയൻ ആംബിയൻസിൽ സുഹൃത്തുക്കൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമിത പ്രമോദിന്റെ സമ്മർ ടൗൺ കഫെ ഇന്ന് കൊച്ചിയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ഹാങ് ഔട്ട് സ്പോട്ടുകളിൽ ഒന്നാണ്. വെസ്റ്റേൺ ടേസ്റ്റിൽ ഫൂഡ് ആസ്വദിച്ച് വിക്ടോറിയൻ ആംബിയൻസിൽ സുഹൃത്തുക്കൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടയാളാണ് നമിത പ്രമോദ്. അഭിനയം മാത്രമല്ല, താരത്തിന്റെ കഫേയാണ് ഇപ്പോൾ ട്രെന്‍സ്. നമിത പ്രമോദിന്റെ സമ്മർ ടൗൺ കഫെ ഇന്ന് കൊച്ചിയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ഹാങ് ഔട്ട് സ്പോട്ടുകളിൽ ഒന്നാണ്. വെസ്റ്റേൺ ടേസ്റ്റിൽ ഫൂഡ് ആസ്വദിച്ച് വിക്ടോറിയൻ ആംബിയൻസിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം കുറച്ചുസമയം ചെലവഴിക്കാൻ നിരവധി പേരാണ് ഇൗ കഫേയിലേക്ക് എത്തുന്നത്.

Image Credit: Instagram-Namitha Pramod

ടിപ്പിക്കൽ ചിന്താഗതികളെ മാറ്റിമറിച്ച് തന്റെ ഇഷ്ടത്തിന്റെ പുറകെ പോയി ബിസിനസ് തുടങ്ങിയ യുവനടിയാണ് നമിത പ്രമോദ്. ബിസിനസ് തുടങ്ങണമെന്ന് ആലോചിച്ചപ്പോൾ തന്നെ മറ്റൊന്നിനെക്കുറിച്ചും നമിതയ്ക്ക് ചിന്തിക്കേണ്ടി വന്നില്ല. ഭക്ഷണപ്രിയരായ നമിതയും കുടുംബവും ഒരു കഫേ അല്ലാതെ വേറെ എന്ത് ബിസിനസാണ് തുടങ്ങേണ്ടത്. 

ADVERTISEMENT

വെസ്റ്റേൺ ഫൂഡാണ് ഹൈലൈറ്റ്

വെസ്റ്റേൺ ഫൂഡാണ് സമ്മർ ടൗണിന്റെ മെനുവിൽ അധികവും. അതിന് നമിതയുടെതായ ചില ഇഷ്ടങ്ങളുണ്ട്. എന്തുകൊണ്ടാണ് തന്റെ കഫെയിൽ വേറിട്ട രുചികൾ വിളമ്പുന്നതെന്ന് നമിത തന്നെ പറയുന്നു. എനിക്ക് വെസ്റ്റേൺ ഫൂഡുകളോടാണ് ഇഷ്ടം കൂടുതൽ. എവിടെപ്പോയാലും ഞാൻ ഏറ്റവും അധികം ട്രൈ ചെയ്യുന്നത് വെറൈറ്റി ഫൂഡുകൾ തന്നെയായിരിക്കും. കൊച്ചിയിൽ തന്നെ നിരവധി കഫേകളിൽ ഞാൻ പോയിട്ടുണ്ട്. കഫേകളോട് ഒരു പ്രത്യേക ഇഷ്ടവുമാണ്, കുറച്ചു സമയം നമുക്ക് ഫ്രീയായി ചെലവഴിക്കാൻ പറ്റുന്ന സ്പേസുകൾ ആണല്ലോ കഫെ. 

Image Credit: Instagram-Namitha Pramod

എന്നാൽ ഒരു കഫെ സ്വന്തമായിട്ടുണ്ട് എന്നു കരുതി പാചകം എനിക്ക് വലിയ പ്രിയമല്ല എന്ന് പറയുന്നതാവും ശരി. അതിനേക്കാൾ ടേസ്റ്റ് ചെയ്തു നോക്കാനാണ് കൂടുതൽ താല്പര്യം. പുതിയ വിഭവങ്ങൾ കഫെയിൽ അവതരിപ്പിക്കുമ്പോൾ അതിന്റെ തുടക്കം മുതൽ ടേസ്റ്റിങ് സെഷൻ വരെ എല്ലാ കാര്യങ്ങളിലും സാന്നിധ്യം അറിയിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ.

 

ADVERTISEMENT

കഴിച്ച് ഇഷ്ടപ്പെടുന്നത് കസ്റ്റമേഴ്സിലേക്ക് എത്തിക്കാനും അവരുടെ ആവശ്യങ്ങൾ, രുചി ഭേദങ്ങൾ തിരിച്ചറിഞ്ഞ് പുതിയ വിഭവങ്ങൾ പരീക്ഷിക്കാനും അത് കഫെയിൽ വിളമ്പാനും ശ്രമിക്കാറുണ്ട്. 

തുടക്കം മുതൽ ടേസ്റ്റിങ് സെഷൻ വരെ ഞാനുണ്ടാകും

Image Credit: Instagram-Namitha Pramod-Summer Town Resto Cafe

ചിക്കൻ ചീസ് കോമ്പിനേഷനിലുള്ള വെറൈറ്റി ഫുഡുകളാണ് കൂടുതലും സമ്മർ ടൗൺ വിളമ്പുന്നത്.പോർക്ക് ബീഫ് റിബ്സ്, പലതരം സ്റ്റീക്സ് എന്നിവയും  ഇവിടെ രുചിച്ചു നോക്കാം. അതുപോലെ വെറൈറ്റി പാസ്തകളും വെസ്റ്റേൺ ക്യുസ്യനിലെ പല രുചികളും സമ്മർ ടൗണിലുണ്ട്. കഫെയുടെ മറ്റു കാര്യങ്ങളിൽ ഇടപെട്ടില്ലെങ്കിലും ടേസ്റ്റ് ഫിക്സിങ്, ട്രയൽ തുടങ്ങിയ സമയത്ത് താൻ എന്തുതന്നെയായാലും ഉണ്ടാകുമെന്ന് നമിത പറയുന്നു.

ചിക്കൻ വിഭവങ്ങൾ കൂടുതൽ ഇഷ്ടമുള്ളതാണെന്നാണ് നമിത പറയുന്നത്. തലശ്ശേരി സ്റ്റൈലിൽ ബിരിയാണി ഉണ്ടാക്കാൻ അറിയാം. സുഹൃത്ത് നിമ്മി വഴി കൈമാറി കിട്ടിയ റസിപ്പിയാണ്. വളരെ സിംപിൾ ആയുള്ള റെസിപ്പിയാണ് ആർക്കും ഉണ്ടാക്കി നോക്കാവുന്നതേയുള്ളൂ. ബിരിയാണി ഉണ്ടാക്കിയതിനുശേഷം അല്പം പാലിൽ മഞ്ഞപ്പൊടി ഒരു നുള്ള് കലർത്തി ചേർത്ത് കഴിഞ്ഞാൽ അതിനു വേറെ ഒരു ടേസ്റ്റാണെന്നും നമിത പറയുന്നു.

ADVERTISEMENT

കുക്കുംബർ ഡ്രിങ്ക് ശരിക്കും ഞെട്ടിച്ചു

Image Credit: Instagram-Namitha Pramod-Summer Town Resto Cafe

താരങ്ങളുടെ ഡയറ്റും കഴിക്കുന്ന ഫൂഡുമെല്ലാം അറിയാൻ മിക്കവർക്കും താൽപര്യമാണ്. പലതരത്തിലുള്ള ഡയറ്റ് ഫോളോ ചെയ്യുന്നവരുണ്ട്. ഏതു ഡയറ്റിലാണെങ്കിലും ഒഴിവാക്കാനാവാത്ത ഒരു ഐറ്റമാണ് കുക്കുമ്പർ. പക്ഷേ തനിക്ക് ഇഷ്ടമല്ലാത്തത് കുക്കുമ്പർ ആണെന്ന് നമിത പറയുന്നു. അതു കഴിക്കാൻ ഒരു താല്പര്യവുമില്ലാത്ത ആളാണ്. പക്ഷേ ഒരു ദിവസം എന്റെ സുഹൃത്ത് ഒരു ഡ്രിങ്ക് ഉണ്ടാക്കി തന്നു. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി.

Image Credit: Instagram-Namitha Pramod-Summer Town Resto Cafe

കുക്കുമ്പറിന്റെ ഏഴയലത്ത് പോലും പോകാത്ത ഞാൻ അതിനുശേഷം കുക്കുമ്പർ കഴിച്ചു തുടങ്ങി. കുക്കുമ്പറും പാലും മിൽക്ക് മെയ്ഡും ചേർത്തിട്ടുള്ള ഒരു വെറൈറ്റി ഡ്രിങ്ക് ആയിരുന്നു അത്. തലശ്ശേരിക്കാരി ആയതിനാൽ നിമ്മിയുടെ കയ്യിൽ ഇങ്ങനെ പലതരത്തിലുള്ള വെറൈറ്റി റെസിപ്പികളുണ്ട്.

ഞാൻ പലപ്പോഴും നിമ്മിയെ വിളിച്ചു ചോദിച്ചിട്ടാണ് ചെയ്യാറുള്ളത്. ആ ഡ്രിങ്കിന്റെ ഫാനായി മാറി താനെന്നും പിന്നീട് കുക്കുമ്പർ കഴിക്കുന്നതിനോട് മടി തോന്നിയിട്ടില്ലന്നും നമിത പ്രമോദ് പറയുന്നു. നമിതയെ വീഴ്ത്തിയ കുക്കുമ്പർ ഡ്രിങ്ക് നമുക്കും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. 

കുക്കുമ്പർ മിൽക്ക് മെയ്ഡ് ഡ്രിങ്ക്

കുക്കുമ്പർ – രണ്ടെണ്ണം

പാൽ – ഒരു ഗ്ലാസ്

മിൽക്ക് – മെയ്ഡ് ആവശ്യത്തിന്

ബദാം - അഞ്ചെണ്ണം

കുക്കുമ്പർ തൊലി കളഞ്ഞ് അരിഞ്ഞ് മിക്സിയിലേക്ക് ഇടുക ,പാലും മിൽക്ക്മെയ്ഡും ബദാമും ചേർത്ത് നല്ലതുപോലെ അടിച്ചെടുത്തു കഴിഞ്ഞാൽ സൂപ്പർ ഡ്രിങ്ക് റെഡി. 

English Summary: Namitha Pramod about her new Restaurants and favourite food